നോട്ടിംഗ്ഹാം, ഡെർബി മിഷനുകളിൽ വിശുദ്ധവാര ശുശ്രുഷകൾ

2019-04-14 04:41:49am | ഫാ. ബിജു കുന്നയ്ക്കാട്ട് PRO
നോട്ടിംഗ്ഹാം/ ഡെർബി: മനുഷ്യരക്ഷയ്ക്കായി ഭൂമിയിലവതരിച്ച ദൈവപുത്രനായ ഈശോമിശിഹായുടെ രക്ഷാകരരഹസ്യങ്ങളെ അനുസ്മരിക്കുന്ന വിശുദ്ധവാര ആചരണം നോട്ടിംഗ്ഹാം, ഡെർബി മിഷനുകളിൽ ഭക്ത്യാദരപൂർവ്വം നടക്കുന്നു. നോട്ടിംഗ്ഹാമിൽ സെന്റ് പോൾസ് (Lenton Boulevard, NG7 2BY) ദൈവാലയത്തിലും ഡെർബിയിൽ സെൻറ് ജോസഫ്‌സ് ( Burton Road, DE1 1TQ) ദൈവാലയത്തിലുമാണ് തിരുക്കർമ്മങ്ങൾ നടക്കുന്നത്. മിഷൻ ഡയറക്ടർ റെവ. ഫാ. ബിജു കുന്നയ്ക്കാട്ട്, റെവ. ഫാ. വിൽഫ്രഡ് പെരേപ്പാടൻ S. C. J. എന്നിവർ തിരുക്കർമ്മങ്ങൾക്ക് നേതൃത്വം നൽകും. ശുശ്രുഷകളിലേയ്ക്ക് ഏവരെയും സ്നേഹത്തോടെ ക്ഷണിക്കുന്നു. രണ്ടു മിഷനുകളിലെയും വിശുദ്ധവാര ശുശ്രുഷകളുടെ സമയവിവരം ചുവടെ:
 
നോട്ടിംഗ്ഹാം സെൻറ് ജോൺസ് മിഷൻ  (St. Paul's, Lenton Boulevard, NG7 2BY)
 
14 ഞായർ : ഓശാന ഞായർ  - 01.30  പി.എം.  
17 ബുധൻ: കുമ്പസാരദിനം - 05.00 -- 10.00 പി.എം. 
18 വ്യാഴം: പെസഹാവ്യാഴം - 03.00 പി.എം. 
19 വെള്ളി: ദുഃഖവെള്ളി - 02.00 പി.എം. 
20 ശനി: ദുഃഖശനി & ഉയിർപ്പുഞായർ - 02.00 പി.എം. 
ഡെർബി സെൻറ് ഗബ്രിയേൽ മിഷൻ  (St. Joseph's, Burton Road, DE1 1TQ)
14 ഞായർ : ഓശാന ഞായർ  - 03.00  പി.എം.  
16 ചൊവ്വ: കുമ്പസാരദിനം - 05.00 -- 10.00 പി.എം. 
18 വ്യാഴം: പെസഹാവ്യാഴം -10.00 എ. എം. 
19 വെള്ളി: ദുഃഖവെള്ളി - 09.00 എ. എം. 
20 ശനി: ദുഃഖശനി & ഉയിർപ്പുഞായർ - 10.00 പി.എം.