ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ വിഷു ആഘോഷങ്ങൾ ഈ വരുന്ന 27 ന് വിപുലമായ ചടങ്ങുകളോട് നടക്കും

2019-04-16 02:34:08am |

ലണ്ടൻ : നന്മയുടെയും സമ്പൽ സമൃദ്ധിയുടെയും വിഷുദിനം കൂടി കടന്നു വന്നിരിക്കുകയാണ് .ഈ വർഷത്തെആശംസകൾ ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ വിഷു ആഘോഷങ്ങൾക്ക് തുടക്കമായി . ഏപ്രിൽ 27 ന് വിപുലമായ ചടങ്ങുകളോട് ക്രോയിഡോണിൽ വെച്ച് നടക്കും . എല്ലാവർഷത്തെയും പോലെ വിപുലമായ ചടങ്ങുകളോടെ ആണ് ലണ്ടൻ ഹിന്ദുഐക്യവേദി യുടെ വിഷു ആഘോഷങ്ങൾ .പണ്ടു നമ്മുടെ കൂട്ടു കുടുംബ വ്യവസ്ഥിതിയിൽ ആഘോഷങ്ങൾ എല്ലാം തന്നെ ഒരുമയുടെയും സ്നേഹത്തിന്റെയും കുട്ടായ്മയായിരുന്നു .

അതേ മാതൃകയിൽ എല്ലാവരും ഒത്തുചേർന്നു വിഷുവിഭവങ്ങൾ തയാറാക്കി ,ഒരുമയോടെ പ്രാർത്ഥനകൾ നടത്തി ആഘോഷങ്ങൾ നടക്കുന്നു എന്ന പ്രേത്യേകതയും ലണ്ടൻ ഹിന്ദുഐക്യവേദിയുടെ മാത്രമാണ്. ലണ്ടനിലെ സാമൂഹിക സാംസ്‌കാരിക മേഖലയിലെ വിശിഷ്ടാതിഥികൾ പങ്കെടുക്കുന്ന ആഘോഷ പരിപാടികൾ വൈകിട്ട് 5.30 മുതൽ ആരംഭിക്കും

ഭജന ( by ആര്ട്ട് ഓഫ് ലിവിങ് ) വിഴുക്കാഴ്ച , നൃത്തശില്പം ( L H A ) ദീപാരാധന , വിഷുസദ്യ ,ശ്രീ ഗുരുവായൂരപ്പന്റെ സാന്നിധ്യത്തിൽ നടക്കുന്നവിഷു സദ്യയും ലണ്ടൻ മലയാളികൾക്ക് ഒഴിച്ചുകൂടാൻ കഴിയാത്ത ഒരു ആഘോഷം തന്നെയാണ്. ഈ വരുന്ന 27 തീയതി നടക്കുന്ന വിഷു ആഘോഷങ്ങൾ പങ്കെടുക്കുന്നതിനായി എല്ലാവരെയും ഭഗവദ് നാമത്തിൽ സ്വാഗതം ചെയ്യുന്നു , എല്ലാ യു കെ മലയാളികൾക്കു നന്മയുടെയും സ്നേഹത്തിന്റെയും വിഷു ആശംസകൾ
കൂടുതൽ വിവരങ്ങൾക്കും പങ്കെടുക്കുന്നതിനും ആയി ............................................................

Suresh Babu: ‪07828137478‬, Subhash Sarkara: ‪07519135993‬, Jayakumar: ‪07515918523‬, Geetha Hari: ‪07789776536‬, Diana Anilkumar: ‪07414553601

Venue: West Thornton Community Centre, 731-735, London Road, Thornton Heath, Croydon CR7 6AU

Email: info@londonhinduaikyavedi.org