Latest News

എഫാത്ത ഫാമിലി കോൺഫറൻസ് " 2019 ഡിസംബർ 12 വ്യാഴം മുതൽ 15 ഞായർ വരെ ഡെർബിഷെയറിൽ

2019-04-27 02:13:06am | ബാബു ജോസഫ്‌

ബർമിങ്ഹാം: ലോക പ്രശസ്ത വചന പ്രഘോഷകൻ റവ.ഫാ.സേവ്യർ ഖാൻ വട്ടായിൽ,റവ.ഫാ.സോജി ഓലിക്കൽ എന്നിവർ നയിക്കുന്ന അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ മലയാളം റെസിഡൻഷ്യൽ റിട്രീറ്റ് " എഫാത്ത ഫാമിലി കോൺഫറൻസ് " 2019 ഡിസംബർ 12 വ്യാഴം മുതൽ 15 ഞായർ വരെ യുകെ യിൽ ഡെർബിഷെയറിൽ നടക്കും.

ഫാ.ഷൈജു നടുവത്താനിയിൽ,അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രീസ് ഇന്റർനാഷണൽ കോ ഓർഡിനേറ്റർ ബ്രദർ ഷിബു കുര്യൻ , യുകെ കോ ഓർഡിനേറ്റർ ബ്രദർ സാജു വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ ധ്യാനത്തിനുള്ള ഒരുക്കങ്ങൾ നടന്നുവരുന്നു. യേശുനാമത്തിൽ ദൈവ മഹത്വത്തിനായി ലോകമെമ്പാടും ഉപയോഗിക്കപ്പെട്ടുകൊണ്ടിരിക്കുന്ന വട്ടായിലച്ചനും സോജിയച്ചനും നയിക്കുന്ന അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ നാല് ദിവസത്തെ താമസിച്ചുള്ള ഈ ധ്യാനത്തിലേക്ക് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു.

അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ താഴെ കാണുന്ന വെബ്‌സൈറ്റിൽ നേരിട്ട് സീറ്റുകൾ ബുക്ക്ചെയ്യാവുന്നതാണ്.


>> www.afcmuk.org
>> അഡ്രസ്സ് ;
>> THE HAYES ,
>> SWANWICK
>> DERBYSHIRE
>> DE55 1AU


>> കൂടുതൽ വിവരങ്ങൾക്ക്
>> അനീഷ് തോമസ് - 07760254700
>> ബാബു ജോസഫ് - 07702061948