Latest News

ഗ്രേറ്റ് ബ്രിട്ടൺ സിറോ മലബാർ സഭയുടെ റീജിയണൽ ബൈബിൾ കൺവൻഷനുകൾ ജൂൺ മുതൽ

2017-05-20 01:55:21am | ഫാ. ബിജു കുന്നയ്ക്കാട്ട്

പ്രസ്റ്റൺ:∙ യുകെയിലുള്ള പ്രവാസികളായ സിറോ മലബാർ വിശ്വാസിക ക്കായി രൂപം കൊണ്ട ഗ്രേറ്റ് ബ്രിട്ടൺ രൂപത നേതൃത്വം നൽകുന്ന ഒക്ടോബറിലെ അഭിഷേകാഗ്നി ധ്യാനത്തിനൊരുക്കമായുള്ള റീജിയണൽ ഏകദിന ബൈബിൾ കൺവൻഷനുകൾ ജൂൺ 6 മുതൽ ആരംഭിക്കുന്നു. രൂപതയിലെ 8 റീജിയനുകൾ ഒരുക്കുന്ന കേന്ദ്രങ്ങളിൽ വച്ചായിരിക്കും  ഈ ധ്യാനങ്ങൾ നടക്കുന്നതെന്ന് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ അറിയിച്ചു.

ബ്രിസ്റ്റോൾ, ലണ്ടൻ, ഈസ്റ്റ് ആംഗ്ലീയ, മാഞ്ചസ്റ്റർ, ഗ്ലാസ്ഗോ, പ്രസ്റ്റൺ, ബർമിങ്ങാം, സൗത്താംപ്ടൻ എന്നീവിടങ്ങളിലായി ജൂൺ 6 മുതൽ 20 വരെ നടക്കുന്ന കൺവൻഷനുകളിൽ പ്രസിദ്ധ വചന പ്രഘോഷകരായ റവ. ഫാ. സോജി ഓലിക്കൽ, റെജി കൊട്ടാരം എന്നിവർ വചനശുശ്രൂഷ നയിക്കും. ഒക്ടോബർ മാസത്തിൽ റവ. ഫാ. സേവ്യർ ഖാൻ വട്ടായിൽ നയിക്കുന്ന അഭിഷേകാഗ്നി കൺവൻഷന് വിശ്വാസികളെ ആത്മീയമായി ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് റീജിയൺ തലത്തിൽ ഒരുക്ക ൈബബിൾ കൺവൻഷനു കൾ സംഘടിപ്പിക്കുന്നത്.

ഈ ധ്യാനങ്ങളുടെ ആത്മീയ വിജയത്തിനായും വിശ്വാസികൾ പ്രാർഥനാ പൂർവ്വം ഒരുങ്ങുന്നതിനായും ഓരോ വിശുദ്ധ കുർബാന കേന്ദ്രങ്ങളിലും  മധ്യസ്ഥ പ്രാർഥനാ ഗ്രൂപ്പുകൾ ആരംഭിക്കണമെന്ന് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ അറിയിച്ചു. രൂപതയുടെ എട്ടു വിവിധ റീജിയണുകളി ലായി ധ്യാനം ഒരുക്കിയിരിക്കുന്നതിനാൽ രൂപതയുടെ എല്ലാ ഭാഗത്തുള്ള വർക്കും തങ്ങളുടെ ഏറ്റവും അടുത്തുള്ള റീജിയനുകളിൽ പോയി സംബന്ധി ക്കുവാനും അതുവഴി കൂടുതൽ പേർക്ക് ഈ ധ്യാനശുശ്രൂഷകളുടെ നല്ല ഫലങ്ങൾ സ്വീകരിക്കാനും ഇടയാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

രൂപതാധ്യക്ഷൻ രക്ഷാധികാരിയും വികാരി ജനറാൾ റവ. ഫാ. മാത്യു ചൂരപൊയ്കയിൽ ജനറൽ കോ ഓർഡിനേറ്ററും  രൂപതാ ന്യൂ ഇവാഞ്ചലൈസേ ഷൻ  ഡയറക്ടർ  റവ. ഫാ. സോജി ഓലിക്കൽ ജനറൽ  കൺവീനറുമായുള്ള ബൈബിൾ കൺവൻഷൻ ശുശ്രൂഷകൾക്ക് പ്രദേശിക കോ ഓർഡിനേറ്റർ മാരായി നിയമിതരായിരിക്കുന്ന വൈദീകരുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ പുരോഗമിക്കുന്നു. രൂപതാ കുടുംബം ഒരുമിച്ചിരുന്ന് ദൈവ വചനം വായിക്കുക യും പഠിക്കുകയും ധ്യാനിക്കുകയും ചെയ്യുന്ന ഈ കൺവൻഷനുകളിൽ എല്ലാ വിശ്വാസികളും താൽപര്യപൂർവ്വം പങ്കുചേരണമെന്ന് മാർ ജോസഫ് സ്രാമ്പിക്കൽ അഭ്യർഥിച്ചു.