Latest News

രണ്ടാം ശനിയാ ഴ്ച കൺവെൻഷൻ ജൂൺ 8 ന്; അനുഗ്രഹമേകാൻ വീണ്ടും മാർ സ്രാമ്പിക്കൽ, സോജിയച്ചനോടൊപ്പം ഇത്തവണ പൗലോസ് പാറേക്കര കോർ എപ്പി സ്‌കോപ്പയും

2019-05-19 03:36:41am | ബാബു ജോസഫ്‌

ബർമിങ്ഹാം: ജൂൺ മാസ രണ്ടാം ശനിയാഴ്ച കൺവെൻഷൻ 8 ന് നടക്കും . സെഹിയോൻ യുകെ ഡയറക്ടർ ഫാ.സോജി ഓലിക്കൽ കൺവെൻഷൻ നയിക്കും .ഗ്രേറ്റ് ബ്രിട്ടൻ രൂപത ബിഷപ്പ് അഭിവന്ദ്യ മാർ.ജോസഫ് സ്രാമ്പിക്കൽ പങ്കെടുക്കുന്ന കൺവെൻഷനിൽ ക്രിസ്തു മാർഗത്തിന്റെ പ്രായോഗിക വശങ്ങളെ തീർത്തും സാധാരണവൽക്കരിച്ചുകൊണ്ട്, സ്വതസിദ്ധമായ  പ്രഭാഷണ ശൈലികൊണ്ട്  ബൈബിൾ വചനങ്ങളുടെ അർത്ഥതലങ്ങൾക്ക്‌ മാനുഷികഹൃദയങ്ങളിൽ സ്ഥായീഭാവം നൽകുന്ന പ്രശസ്ത വചന പ്രഘോഷകൻ റവ.ഫാ.പൗലോസ് പാറേക്കര കോർ എപ്പിസ്‌കോപ്പയും  എത്തിച്ചേരും .

ദൈവിക സ്നേഹത്തിന്റെ വിവിധതലങ്ങളെ മാനുഷിക ജീവിതത്തിന്റെ പ്രായോഗികവശങ്ങളുമായി  ബന്ധപ്പെടുത്തിക്കൊണ്ട് , വചന പ്രഘോഷണരംഗത്തെ നൂതനാവിഷ്‌ക്കരണത്തിലൂടെ അനേകരെ ക്രിസ്തീയ വിശ്വാസത്തിലേക്ക് നയിക്കാൻ ദൈവം ഉപകരണമാക്കിക്കൊണ്ടിരിക്കുന്ന  സുവിശേഷപ്രവർത്തകനാണ് പൗലോസ് പാറേക്കര അച്ചൻ. നവസുവിശേഷവത്ക്കരണ രംഗത്ത്  വിവിധങ്ങളായ മിനിസ്ട്രികളിലൂടെ ദൈവിക പദ്ധതികളുടെ പൂർത്തീകരണത്തിനായി നിലകൊള്ളുന്ന ഫാ.സോജി ഓലിക്കലും  ഏതൊരു ക്രൈസ്തവ സഭയുടെയും അടിസ്ഥാനമായി നിലകൊള്ളുന്ന കുടുംബ ജീവിതത്തിന് യേശുവിൽ ബലമേകുന്ന ആത്മീയ ഉപദേശകൻ പാറേക്കര അച്ചനും ഒരുമിക്കുന്ന ജൂൺ മാസ രണ്ടാം ശനിയാഴ്ച കൺവെൻഷനിൽ ഫിലിപ്പീൻസിൽ നിന്നുമുള്ള വചന പ്രഘോഷകനും രോഗശാന്തി ശുശ്രൂഷകനുമായ ഫാ. ഫെർണാണ്ടോ സോറസ് , അഭിഷേകാഗ്നി മിനിസ്ട്രിയുടെ പ്രമുഖ ആത്മീയ ശുശ്രൂഷകരായ ബ്രദർ തോമസ് ജോസഫ് , സോജി ബിജോ എന്നിവരും ശുശ്രൂഷകൾ നയിക്കും .

പ്രകടമായ അത്ഭുത അടയാളങ്ങളിലൂടെ അനേകർക്ക്‌ ജീവിത നവീകരണവും രോഗശാന്തിയും സാധ്യമായിക്കൊണ്ടിരിക്കുന്ന കൺവെൻഷനിൽ ഏറെ പുതുമകളോടെ കുട്ടികൾക്കും ശുശ്രൂഷകൾ ഉണ്ടായിരിക്കും . ഫാ.സോജി ഓലിക്കലും സെഹിയോൻ യൂറോപ്പും രണ്ടുദിവസത്തെ ഈ സായാഹ്‌ന  ആത്മീയവിരുന്നിലേക്കു ഏവരെയും യേശുനാമത്തിൽ ക്ഷണിക്കുന്നു ..

>>>>>>>>>>>>>>>>>>>>> അഡ്രസ്സ് :
>>>>>>>>>>>>>>>>>>>>> ബഥേൽ കൺവെൻഷൻ സെന്റർ
>>>>>>>>>>>>>>>>>>>>> കെൽവിൻ വേ
>>>>>>>>>>>>>>>>>>>>> വെസ്റ്റ് ബ്രോംവിച്ച്
>>>>>>>>>>>>>>>>>>>>> ബർമിംങ്ഹാം .( Near J1 of the M5)
>>>>>>>>>>>>>>>>>>>>> B70 7JW.
>>>>>>>>>>>>>>>>>>>>> കൂടുതൽ വിവരങ്ങൾക്ക് ;
>>>>                      ജോൺസൺ 07506810177.
>>>>>>>>>>>>>>>>>>>>> ഷാജി 07878149670.
>>>>>>>>>>>>>>>>>>>>> അനീഷ്.07760254700
>>>>>>>>>>            ബിജുമോൻ മാത്യു ‭07515 368239‬

>>>>>>>>>>>>>>>>>>>>> Sandwell and Dudley ട്രെയിൻ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കൺവെൻഷൻ സെന്ററിലേക്ക് യു കെ യുടെ വിവിധ  പ്രദേശങ്ങളിൽനിന്നും ഏർപ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങൾക്ക്,

>>>>>>>>>>>>>>>>>>>>> ടോമി ചെമ്പോട്ടിക്കൽ 07737935424.
>>>>>>>>>>>>>>>>>   ബിജു എബ്രഹാം ‭07859 890267‬
>>>>>>>