Latest News

ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ മരിയന്‍ ദിനശുശ്രൂഷ

2019-05-21 02:50:38am | ജോസ് ജോണ്‍
വാല്‍താംസ്റ്റോ: -  ലണ്ടനിലെ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ വല്‍താംസ്റ്റോയിലെ ( ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍) മെയ് മാസം 21 -ാം തീയതി ചൊവ്വാഴ്ച (നാളെ) മരിയന്‍ ദിനശുശ്രൂഷ ഭക്ത്യാദരപൂർവ്വം കൊണ്ടാടുന്നതാണ്.
 
തിരുക്കര്‍മ്മങ്ങളൂടെ വിശദവിവരം താഴെ ചേര്‍ക്കുന്നു.
 
6:15 pm  ജപമാല , മാതാവിന്റെ വണക്കമാസ പ്രാർത്ഥന, 6.45 pm വിശൂദ്ധ കുര്‍ബ്ബാന,  തുടര്‍ന്നു് നിത്യ സഹായമാതാവിന്റെ നൊവേന പ്രാര്‍ത്ഥന, എണ്ണ നേര്‍ച്ച, വചന സന്ദേശം, 
പരി.പരമ ദിവ്യകാരുണ്യ ആരാധനയും
 
പള്ളിയുടെ വിലാസം: 
 
Our Lady and St.George 
Church,132 Shernhall Street, Walthamstow, E17. 9HU
 
തിരുക്കര്‍മ്മളില്‍ പങ്കെടുത്ത് ആത്മീയവും, ഭൗതീകവും, ശാരീരികവുമായ അനവധി അനുഗ്രഹങ്ങള്‍ പ്രാപിക്കുന്നതിനായി ഈ മരിയന്‍ ദിന ശുശ്രൂഷകളിലേക്ക് ഒത്തിരി സ്‌നേഹത്തോടെ സ്വാഗതം ചെയ്യുന്നതായി സെ.മേരീസ് & ബ്ലസ്സഡ് കുഞ്ഞച്ചൻ മിഷന്റെ പ്രീസ്റ്റ് ഇൻചാർജ് ഫാ.ജോസ് അന്ത്യാംകുളം MCBS അറിയിച്ചു.