വൽതംസ്റ്റോയിലെ ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയിൽ ആദ്യവെള്ളിയാഴ്ച നൈറ്റ് വിജില്‍

2019-06-07 01:57:49am |
വാല്‍തംസ്‌റ്റോ: ലണ്ടനിലെ  മരിയന്‍ തീര്‍ഥാടന കേന്ദ്രമായ വൽതംസ്റ്റോയിലെ ( ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയിൽ)  07/06/2019  ആദ്യവെള്ളിയാഴ്ച (നാളെ) നൈറ്റ് വിജില്‍ ഉണ്ടായിരിക്കുന്നതാണ്.
രാത്രി  10 pm മുതല്‍ ശനിയാഴ്ച 5:00 am വരെയുള്ള നൈറ്റ് വിജിലിന്  സീറോ മലബാർ സഭ ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ വികാരി ജനറാൾ റവ.ഫാ. ആന്റണി ചുണ്ടെലിക്കാട്ട്  & പ്രീസ്റ്റ് ഇൻചാർജ് റവ. ഫാ.ജോസ്  അന്ത്യാംകുളം MCBSസും നേതൃത്വം വഹിക്കും.
പന്തക്കുസ്താ തിരുനാന്റെ ഒരുക്കമായി പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറയുവാൻ ഈ നൈറ്റ് വിജിൽ അവസരമൊരുക്കുന്നു.
 
പള്ളിയുടെ വിലാസം:- 
 
Our Lady and St.George Church,132 Shernhall Street, Walthamstow, E17 9HU
 
തിരുക്കര്‍മ്മളില്‍ പങ്കെടുത്ത് പരിശുദ്ധാത്മാവിനാൽ പൂരിതരാകുവാൻ എല്ലാവരേയും ഒത്തിരി സ്‌നേഹത്തോടെ സ്വാഗതം ചെയ്യുന്നതായി സെ.മേരീസ് & ബ്ലസ്സഡ് കുഞ്ഞച്ചൻ മിഷന്റെ പ്രീസ്റ്റ് ഇൻചാർജ് ഫാ.ജോസ് അന്ത്യാംകുളം MCBS.