Latest News

റവ.ഫാ. സേവ്യർ ഖാൻ വട്ടായിൽ ന യിക്കുന്ന മല യാളം റെസിഡെൻ ഷ്യൽ റിട്രീ റ്റ് ഡിസംബർ 12 മുതൽ യുകെ യിൽ ഡെർബിഷെയറിൽ; ബുക്കിങ് തുടരുന്നു.

2019-06-13 04:31:02pm | ബാബു ജോസഫ്‌

 ബർമിങ്ഹാം: ലോക പ്രശസ്ത വചന പ്രഘോഷകൻ റവ.ഫാ.സേവ്യർ ഖാൻ വട്ടായിൽ,റവ.ഫാ.സോജി ഓലിക്കൽ എന്നിവർ നയിക്കുന്ന, യൂറോപ്പ് കേന്ദ്രീകരിച്ച് ,അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ മലയാളം റെസിഡൻഷ്യൽ റിട്രീറ്റ് " എഫാത്ത കോൺഫറൻസ് " 2019 ഡിസംബർ 12 വ്യാഴം മുതൽ 15 ഞായർ വരെ യുകെ യിൽ ഡെർബിഷെയറിൽ നടക്കും.

ഫാ.ഷൈജു നടുവത്താനിയിൽ,അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രീസ് ഇന്റർനാഷണൽ കോ ഓർഡിനേറ്റർ ബ്രദർ ഷിബു കുര്യൻ , യുകെ കോ ഓർഡിനേറ്റർ ബ്രദർ സാജു വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ ധ്യാനത്തിനുള്ള ഒരുക്കങ്ങൾ നടന്നുവരുന്നു. കുട്ടികൾക്കും പ്രത്യേക ശുശ്രൂഷകൾ ഉണ്ടായിരിക്കും.
 യേശുനാമത്തിൽ ദൈവ മഹത്വത്തിനായി ലോകമെമ്പാടും ഉപയോഗിക്കപ്പെട്ടുകൊണ്ടിരിക്കുന്ന വട്ടായിലച്ചനും സോജിയച്ചനും നയിക്കുന്ന അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ നാല് ദിവസത്തെ താമസിച്ചുള്ള ഈ ധ്യാനത്തിലേക്ക് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു.

അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ താഴെ കാണുന്ന വെബ്‌സൈറ്റിൽ നേരിട്ട് സീറ്റുകൾ ബുക്ക്ചെയ്യാവുന്നതാണ്.

www.afcmuk.org
>>> അഡ്രസ്സ് ;
>>> THE HAYES ,
>>> SWANWICK
>>> DERBYSHIRE
>>> DE55 1AU


>>> കൂടുതൽ വിവരങ്ങൾക്ക്
>>> അനീഷ് തോമസ് - 07760254700
>>> ബാബു ജോസഫ് - 07702061948