കെന്റ് ഹിന്ദു സമാജത്തിന്റെ യോഗദിനാചരണവും ഭജനയും

2019-06-20 01:50:39am |
കെന്റ് ഹിന്ദു സമാജത്തിന്റെ ഈ മാസത്തെ കുടുംബസംഗമവും ഭജനയും ജൂൺ 22 -)൦ തീയതി ശനിയാഴ്ച വൈകുന്നേരം 6 മണിമുതൽ ശ്രീ ബിജു ജനാർദനൻ - ശ്രീമതി സുഗത ബിജു ദമ്പതികളുടെ നേതൃത്വത്തിൽ Medway Hindu Mandir - ൽ വച്ച് നടക്കുന്നു. അന്നേദിനം കെന്റ് ഹിന്ദു സമാജം അന്താരാഷ്ട്ര യോഗദിനം ആചരിക്കുന്നു. യോഗദിനാചരണത്തിന്റെ ഭാഗമായി, ഉച്ച കഴിഞ്ഞു 3 മണിമുതൽ യോഗ ക്ളാസുകൾ നടത്തപ്പെടുന്നതാണ്. ഭാരതത്തിന്റെ പൗരാണിക പാരമ്പര്യത്തിന്റെ വില മതിക്കാനാവാത്ത സംഭാവനയാണ് യോഗ. ഈ പാരമ്പര്യം അയ്യായിരം വർഷത്തിലേറേ പഴക്കമുള്ളതാണ്. അത് ശരീരത്തിന്റേയും മനസ്സിന്റേയും ഒരുമ, ചിന്തയും പ്രവൃത്തിയും, നിയന്ത്രണവും നിറവേറ്റലും, മനുഷ്യനും പ്രകൃതിക്കുമിടയിലുള്ള സന്തുലിതാവസ്ഥ, ശാരീരിക-മാനസിക ഘടകങ്ങളെ സമീപിച്ചു കൊണ്ട് ആരോഗ്യപരമായിരിക്കുക എന്നീ ഘടകങ്ങളെ ഉൾക്കൊള്ളുന്നു. 3 മണിമുതൽ 4.30 വരെയും 5 മണിമുതൽ 6.30 വരെയും രണ്ടു ക്ളാസുകളാണ് നടത്തപെടുന്നത്. രെജിസ്റ്റർ ചെയ്യുവാനായി info@medwayhindumandir.co.uk (3 മണിമുതൽ 4.30 വരെയുള്ള ക്ളാസ്) kenthindusamajam@gmail.com (5 മണിമുതൽ 6.30 വരെയുള്ള ക്ളാസ്) എന്നീ ഈമെയിൽ വിലാസങ്ങളിൽ ബന്ധപ്പെടുക. എല്ലാ സമാജാംഗങ്ങളെയും അഭ്യുദയകാംക്ഷികളെയും ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു. Address : Medway Hindu Mandir, 361 Canterbury Street, Gillingham, Kent, ME7 5XS. For more information: E-Mail: kenthindusamajam@gmail.com & info@medwayhindumandir.co.uk (for yoga registration only) Website: www.kenthindusamajam.org & www.kentayyappatemple.org Facebook: https://www.facebook.com/kenthindusamajam.kent Twitter: https://twitter.com/KentHinduSamaj Tel: 07838170203 / 07530191713 / 07753188671 / 07735368567 / 07940569999 / 07908813885 / 01634574904