വെസ്റ്റ് ലണ്ടൻ സീറോ മലങ്കര കാത്തലിക് മിഷനിൽ വി. അന്തോണിയോസിന്റെ തിരുന്നാളാഘോഷവും മാർ തിയഡോഷ്യസ് മെത്രാപ്പോലീത്തയ്ക്ക് സ്വീകരണവും ഞായറാഴ്ച

2019-06-30 06:50:13am | അലക്സ് വർഗ്ഗീസ്
ലണ്ടൻ:- വെസ്റ്റ് ലണ്ടൻ സീറോ മലങ്കര കാത്തലിക് മിഷന്റെ സ്വർഗ്ഗീയ മദ്ധ്യസ്ഥനായ വി.അന്തോണീസിന്റെ തിരുനാളും അപ്പസ്തോലിക് വിസിറ്റേറ്റർ മാർ തിയഡോഷ്യസ് മെത്രാപ്പോലീത്തയ്ക്ക് സ്വീകരണ സ്വീകരണവും ജൂൺ 28 ന് ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക്  ക്രമീകരിച്ചിരിക്കുന്നു. 
ഐസൻവർത്തിലെ ഔർ ലേഡി ഓഫ് സോറോസ് & സെന്റ്.ബ്രിഡ്ജറ്റ്സ് ദേവാലയത്തിലായിരിക്കും  പ്രത്യേക തിരുക്കർമ്മങ്ങൾ നടക്കുന്നത്.
 
ഞാറാഴ്ച രണ്ടു മണിക്ക് അഭിവന്ദ്യ പിതാവിന് ഒദ്യോഗിക സ്വീകരണം നൽകും. തുടർന്ന് തിരുന്നാൾ വി.കുർബാന, നൊവേന, പ്രദക്ഷിണം എന്നിവ നടക്കും. വി.കുർബാനയ്ക്ക് ഫാ.തോമസ് 
മടുക്കംമൂട്ടിൽ, ഫാ.സെബാസ്റ്റ്യൻ ചാമക്കാല തുടങ്ങിയവർ സഹകാർമ്മികത്വം വഹിക്കും. തിരുന്നാളിൽ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാൻ എല്ലാവരേയും ക്ഷണിച്ചു കൊള്ളുന്നു.
 
കൂടുതൽ വിവരങ്ങൾക്ക് :-
എബ്രഹാം പ്ലാമൂട്ടിൽ - 07889451062
ഷാജി കൂത്തനേത്ത്:- 
07792030263.
 
ദേവാലയത്തിന്റെ വിലാസം:-
Our Lady of Sorrows & Saint Bridget Curch,
112 Twickenham Road,
Isleworth,
TW7 6DL.