Latest News

ബ്രദർ തോമസ്‌ പോൾ ജൂലൈ 6 ന് മരിയൻ ഫസ്റ്റ്‌ സാറ്റർഡേ ലണ്ടൻ റിട്രീറ്റിൽ വചനം പങ്കുവെക്കൂന്നു

2019-07-03 03:16:13am | അപ്പച്ചന്‍ കണ്ണഞ്ചിറ
ഗ്രേറ്റ്‌ ബ്രിട്ടൻ രൂപതയുടെ കീഴിലുള്ള മരിയൻ മിനിസ്റ്റ്രിയുടെ നേത്രുത്വത്തിൽ "മരിയൻ ഫസ്റ്റ്‌ സാറ്റർഡേ റിറ്റ്രീറ്റ്‌ " ജൂലൈ 6 നു നടത്തപ്പെടുന്നു. മരിയൻ മിനിസ്റ്റ്രി സ്പിരിച്ചൽ ഡയറക്ടർ ബഹുമാനപ്പെട്ട ടോമി ഇടാട്ട്‌ അച്ചനും, സീറോ മലബാർ ചാപ്ലെയിൻ ബഹുമാനപ്പെട്ട ബിനോയി നിലയാറ്റിങ്കലിനുമൊപ്പം പ്രമുഖ വചന പ്രഘോഷകൻ ബ്രദർ തോമസ്‌ പോളും മരിയൻ മിനിസ്റ്റ്രി ടീമും ശുശ്രൂഷകൾക്ക്‌ നേത്രുത്വം നൽകുന്നു.
 
രാവിലെ ഒൻപതിനു ആരംഭിച്ച്‌ വൈകുന്നേരം മൂന്ന് മണിയോടെ എല്ലാ ശുശ്രൂഷകളും സമാപിക്കുന്നതുമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക്‌ ബ്രദർ ചെറിയാൻ സാമുവേലിനെയോ
(07460 499931) ജിജി രാജനേയോ (07865 080689) ബന്ധപ്പെടാവുന്നതാണ്. എല്ലാ വിശ്വാസികളെയും സ്നേഹപൂർവ്വം ക്ഷണിച്ചുകൊള്ളുന്നു.