Latest News

സെഹിയോനിൽ ഫാ. സോജി ഓലിക്കൽ നയിക്കുന്ന യുവജന ബൈബിൾ കൺവെൻ ഷൻ " ഡോർ ഓഫ്‌ ഗ്രേയ്‌സ് " 27 ന്, മാതാപിതാക്കൾ ക്കും പ്രത്യേക ശുശ്രൂഷ

2019-07-04 03:21:24am | ബാബു ജോസഫ്‌

 ലോക സുവിശേഷവത്ക്കരണം മലയാളികളിലൂടെയെന്ന " അലിഖിത വചനത്തിന് " അടിവരയിടുന്ന പ്രവർത്തനങ്ങളുമായി കാലഘട്ടത്തിന്റെ ദൈവികോപകരണമായി പ്രവർത്തിക്കുന്ന റവ. ഫാ. സോജി ഓലിക്കലും സെഹിയോൻ യൂറോപ്പും നാളെയുടെ പ്രതീക്ഷയായ യുവജനതയ്‌ക്കായി പ്രത്യേക അവധിക്കാല ബൈബിൾ  കൺവെൻഷൻ "ഡോർ ഓഫ് ഗ്രേസ് " ജൂലൈ 27 ന് ശനിയാഴ്ച ബർമിങ്ഹാമിൽ വച്ച്  നടത്തുന്നു. മാതാപിതാക്കൾക്കും പ്രത്യേകമായി ശുശ്രൂഷകൾ ഉണ്ടായിരിക്കും. 

കൺവെൻഷൻ ഉച്ചയ്ക്ക് 12 ന് ആരംഭിച്ച്  വൈകിട്ട് 4 സമാപിക്കും.
യൂറോപ്യൻ നവസുവിശേഷവത്കരണരംഗത്ത്‌ സുപ്രധാന മുന്നേറ്റങ്ങൾക്ക് വഴിയൊരുക്കിയ രണ്ടാം ശനിയാഴ്ച്ച കൺവെൻഷന്റെ അനുഗ്രഹപാതയിലൂടെ യേശുവിൽ  യുവജന ശാക്തീകരണം ലക്ഷ്യമാക്കി നടത്തപ്പെടുന്ന പ്രത്യേക ശുശ്രൂഷയാണ്  ഡോർ ഓഫ്‌ ഗ്രേയ്‌സ്. 

ഏറെ അനുഗ്രഹീതമായ ഈ യുവജന ബൈബിൾ കൺവെൻഷനിലേക്കു റവ.ഫാ. സോജി ഓലിക്കലും സെഹിയോൻ മിനിസ്‌ട്രിയും മുഴുവൻ യുവജനങ്ങളെയും മാതാപിതാക്കളെയും  യേശുനാമത്തിൽ ക്ഷണിക്കുന്നു.

അഡ്രസ്സ് .
സെന്റ് ജെറാർഡ് കാത്തലിക് ചർച്ച്.
ബെർമിങ്ങ്ഹാം 
B 35 6JT.
കൂടുതൽ വിവരങ്ങൾക്ക് 
ജിത്തു ദേവസ്യ ‭07735 443778‬.