ഐൽസ്ഫോർഡ് തീർത്ഥാടനവും ദൈവദാസൻ മാർ ഇവാനിയോസ് ഓർമയാചരണവും ജൂലൈ 15 ന്

2019-07-13 02:55:37am | അലക്സ് വർഗ്ഗീസ്
ലണ്ടൻ:- സീറോ മലങ്കര കത്തോലിക്കാ സഭ ലണ്ടൻ കേന്ദ്രമാക്കിയുള്ള മിഷന്റെ ആഭിമുഖ്യത്തിലുള്ള ഐൽസ്ഫോർഡ് മരിയൻ തീർത്ഥാടനവും ദൈവദാസൻ മാർ ഈവാനിയോസ് മെത്രാപ്പോലീത്തായുടെ  ഓർമപ്പെരുന്നാളും നാളെ ശനിയാഴ്ച ക്രമീകരിച്ചിരിക്കുന്നു. പുനരൈക്യ ശില്പിയും സഭയുടെ പ്രഥമ തലവനുമായ ദൈവദാസൻ ഈവാനിയോസ് മെത്രാപ്പോലീത്തായുടെ അറുപത്തിയാറാമത് ഓർമപ്പെരുന്നാളാണ് ജൂലൈ 15 ന് സഭ ആചരിക്കുന്നത്. ഇതോടനുബന്ധിച്ചാണ്  
ഐൽസ്ഫോർഡിൽ പ്രത്യേക തിരുക്കർമ്മങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.
 
ശനിയാഴ്ച ഉച്ചക്ക് ഒരു മണിക്ക് ഓർമയാചരണത്തോടനുബന്ധിച്ചുള്ള പദയാത്ര ആരംഭിക്കും. തുടർന്ന് വിശുദ്ധ കുർബാന, അനുസ്മരണ പ്രാർത്ഥന, അനുസ്മരണ സമ്മേളനം എന്നിവ നടക്കും. തിരുക്കർമ്മങ്ങൾക്ക് സഭാ യു കെ കോർഡിനേറ്റർ റവ.ഫാ. തോമസ് മടുക്കംമൂട്ടിൽ മുഖ്യ കാർമികത്വം വഹിക്കും. മലങ്കര കത്താേലിക്കാ സഭയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന 
ഐൽസ്ഫോർഡ് മരിയൻ തീർത്ഥാടനത്തിലേക്ക് ഏവരേയും ക്ഷണിക്കുന്നു.
 
തീർത്ഥാടന കേന്ദ്രത്തിന്റെ വിലാസം:-
The Friars Pilgrim Centre,
Aylesford,
Kent,
ME20 7BY.