ലെസ്റ്റർ മദർ ഓഫ് ഗോഡ് ദേവാലയത്തിലെ ഇൻഡക്ഷൻ മാസ്സ് ഭക്തി സാന്ദ്രമായി

2019-07-18 02:17:13am |

ഇംഗ്ലണ്ടിലെ നോട്ടിങ്ഹാം കത്തോലിക്കാ രൂപതയുടെ കീഴിലുള്ള ലെസ്റ്റർ മദർ ഓഫ് ഗോഡ് ദേവാലയത്തിൽ ജനുവരി 2019 മുതൽ ഇടവക വികാരിയായി നിയമിതനായ ഫാദർ ജോർജ് തോമസ് ചേലക്കലിന്റെ  ഇംഗ്ലീഷ് കത്തോലിക്കാ പാരമ്പര്യ അധിഷ്ഠിതമായ ഔദ്യോഗിക ഇൻഡക്ഷൻ മാസ്സ് ജൂൺ മാസം 11  തിയതി ആഘോഷിച്ചു. നോട്ടിങ്ഹാം രൂപത അധ്യക്ഷൻറെ പ്രതിനിധിയായി മോൺസിഞ്ഞോർ റെവ കാനൻ എഡ്വേഡ്ജെറോസ് വിശുദ്ധ കുര്ബാനയ്ക്കും അനുബന്ധ ചടങ്ങുകളാക്കും നേതൃത്വം നൽകി. 2017 ഇംഗ്ലണ്ടിൽ എത്തിയ ഫാദർ ജോർജ് തോമസ് ചേലക്കൽ നോട്ടിങ്ഹാം രൂപതയുടെ കീഴിലുള്ള സെയിന്റ് എഡ്വേഡ്കത്തോലിക്കാ ദേവാലയത്തിൽ വികാരിയായി സേവനം അനുഷ്ടിക്കേയാണ് മദർ ഓഫ് ഗോഡ് ദേവാലയത്തിലെ അധിക ചുമതല. 200  ഓളം കുടുംങ്ങങ്ങൾ താമസിക്കുന്ന ലെസ്റ്ററിലെ സിറോ മലബാർ വിശ്വാസികളുടെ ആദ്ധ്യാത്മിക ചുമതലയോടോപ്പോം ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയുടെ വികാരി ജനറാളായും ഫാദർ ജോർജ് തോമസ് ചേലക്കൽ സേവനം അനുഷ്ഠിക്കുന്നു. ചിത്രങ്ങളിലേക്ക് .

Thanks and Regards

Public Relation

Phone: 0116 287 5232