അബര്‍ഡീന്‍ സെന്‍റ് ജോര്‍ജ് യാക്കോബായാ സുറിയാനി ഓര്‍ത്തഡോക്സ്‌ പള്ളിയില്‍ ജെ .എസ് .വി .ബി എസ് ആഗസ്റ്റ് 15 ,16 ,17 ,വ്യാഴം ,വെള്ളി ,ശനി

2019-07-24 02:22:38am | രാജു വേലംകാല

അബര്‍ഡീന്‍: അബര്‍ഡീന്‍ സെന്‍റ് ജോര്‍ജ് യാക്കോബായാ സുറിയാനി   ഓര്‍ത്തഡോക്സ് പള്ളിയില്‍ കുട്ടികളുടെ ആൽമിയ ഉന്നമനത്തിനായി എല്ലാവർഷവും നടത്തിവരാറുള്ള അബര്‍ഡീന്‍ സെന്‍റ് ജോര്‍ജ് യാക്കോബായാ  സിറിയൻ വെക്കേഷൻ ബൈബിൾ സ്കൂൾ (ജെ .എസ് .വി .ബി എസ്) ഈ  വർഷം ആഗസ്റ്റ് 15 ,16 ,17 ,വ്യാഴം ,വെള്ളി ,ശനി ദിവസങ്ങളിൽ അബര്‍ഡീന്‍  ‍മാസ്ട്രിക്ക് ഡ്രൈവിലുള്ള സെന്‍റ് ക്ലെമെന്‍റ്സ് എപ്പിസ്കോപ്പല്‍ പള്ളിയില്‍ ( St .Clements  Episcopal  Church, Mastrick Drive, Aberdeen, Scotland, UK, AB 16  6 UF ) വച്ച് രാവിലെ 9 മണി മുതൽ വൈകുന്നേരം 4 മണിവരെ നടത്തപ്പെടുന്നു.

ഈ വർഷത്തെ ചിന്താ വിഷയം : തിന്മയോടു തോൽക്കാതെ നന്മയാൽ തിന്മയെ ജയിക്കുക ( റോമർ 12 :21 ) എല്ലാദിവസവും വിവിധ തരം ക്ലാസ്സുകൾ ,സംഗീത പരിശീലനങ്ങൾ ,വിവിധ ആഗ്റ്റിവിറ്റികൾ എന്നിവ ഉണ്ടായിരിക്കും. ക്ലാസുകൾക്ക് വൈദിക ശ്രേഷ്ടരും, പരിശീലനം ലഭിച്ച അദ്ധ്യാപകരും നേതൃത്വം നൽകുന്നു. രെജിസ്ട്രേഷൻ ഫീസ് ഒരു കുട്ടിക്ക് £ 5/ - വെക്കേഷൻ ബൈബിൾ സ്കൂളിലേക്ക് അബെർഡീനിലും പരിസരപ്രദേശങ്ങളിലുമുള്ള എല്ലാ കുട്ടികളെയും ഹാർദ്ദവമായി സ്വാഗതം ചെയ്തുകൊള്ളുന്നു.

കുടുതല്‍ വിവരങ്ങള്‍ക്ക് :

വികാരി  - റവ ഫാ: ഏലിയാസ് പോൾ - 07404367803

സെക്രട്ടറി - രാജു വേലംകാല -  07789411249, 01224 680500

ട്രഷറാര്‍    -  ജോൺ വർഗീസ്‌ -   07737783234, 01224 467104

സൺഡേസ്കൂൾ പ്രധിനിധി - ബിനു പ്രതീഷ് - 07405610741