Latest News

മരിയൻ ഫസ്റ്റ്‌ സാറ്റർഡേ റിട്രീറ്റിൽ വിമലഹ്രുദയ സമർപ്പണവും, ജപമാലയും സെപ്തം: 7 ന്

2019-08-21 02:12:44am | അപ്പച്ചന്‍ കണ്ണഞ്ചിറ
ഗ്രേറ്റ്‌ ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ കീഴിലുള്ള മരിയൻ മിനിസ്റ്റ്രിയുടെ നേത്രുത്വത്തിൽ പരിശുദ്ധ അമ്മയുടെ അമലോത്ഭവ തിരുന്നാളിനൊരുക്കമായി നടത്തപ്പെടുന്ന "മരിയൻ ഫസ്റ്റ്‌ സാറ്റർഡേ റിട്രീറ്റും വിമലഹ്രുദയ സമർപ്പണവും, വിമലഹ്രുദയ ജപമാലയും" സെപ്റ്റംബർ 7 നു നടത്തപ്പെടുന്നു. മരിയൻ മിനിസ്റ്റ്രി സ്പിരിച്ചൽ ഡയറക്ടർ റവ. ഫാ.ടോമി എടാട്ട്, സീറോ മലബാർ ചാപ്ലയിൻ ഫാ. ബിനോയി നിലയാറ്റിങ്ക, ഡീക്കൻ ജോയ്‌സ് എന്നിവരോടൊപ്പം  മരിയൻ മിനിസ്റ്റ്രി ടീമും ശുശ്രൂഷകൾക്ക്‌ നേത്രുത്വം നൽകുന്നു. ശനിയാഴ്ച രാവിലെ ഒൻപതിനു ആരംഭിക്കുന്ന മരിയൻ ശുശ്രുഷകളും, തിരുക്കർമ്മങ്ങളും വൈകുന്നേരം മൂന്ന് മണിയോടെ സമാപിക്കും.
 
കൂടുതൽ വിവരങ്ങൾക്ക്‌ ബ്രദർ ചെറിയാൻ സാമുവേൽ (07460 499931), 
ജിജി രാജൻ (07865 080689) എന്നിവരുമായി ബന്ധപ്പെടുവാൻ താല്പര്യപ്പെടുന്നു.
 
St. Theresa of the Child Jesus Catholic Church,

Weldon Way, Merstham, Redhill, Surrey, RH1 3RA