Latest News

എഡിൻബർഗ് സെയിന്റ്സ് അൽഫോൻസാ ആൻഡ് അന്തോണി , സീറോ. മലബാർ മിഷന്റെ പ്രഥമ തിരുനാൾ 23 ,24, 25 തീയതികളിൽ

2019-08-21 02:15:16am | ബെന്നി അഗസ്റ്റിന്‍

സ്കോട്ലന്റ്: എഡിൻബർഗ് സെയിന്റ്സ് അൽഫോൻസാ ആൻഡ് അന്തോണി  , സീറോ. മലബാർ മിഷന്റെ പ്രഥമ തിരുനാൾ ഈ വരുന്ന 23 ,24, 25 തീയതികളിൽ ആഘോഷപൂർവ്വം നടത്തപ്പെടുന്നു. സെന്റ് ആൻഡ്യൂസ് ആൻഡ് എഡിൻബർഗ് അതിരു പതയിൽ 4 വിത്യസ്ഥ യൂണിറ്റുകളായി പ്രവർത്തിച്ചിരുന്ന ,സീറോ-മലബാർ കുർബാന സെന്ററുകൾ ,കഴിഞ്ഞ നവംബറിൽ ഒന്നിച്ച് ഒരു മിഷനായി രുപപ്പെട്ടതിനു ശേഷം ,ആദ്യമായി നടക്കുന്ന തിരുനാൾ വൻ വിജയം ആക്കി തീർക്കുന്നതിനുള്ള ഒരുക്കങ്ങൾ ,മിഷൻ ഡയറക്ടർ ഫാ സെബാസ്റ്റ്യൻ തുരുത്തി പ്പിള്ളിയുടെ  ,നേതൃത്വത്തിൽ ,വിവിധ കമ്മറ്റികളുടെ ,സഹകരണത്തോടെ ,നടന്നു വരുന്നു.

കഴിഞ്ഞ പത്തു വർഷക്കാലമായി , യു.കെയിലാകമാനമുള്ള ,മലയാളികളുടെ സാന്നിദ്ധ്യം കൊണ്ടും ,സഹകരണം കൊണ്ടും ,ഏറെ,പ്രശസ്തമായിരുന്നു ലിവിംഗ് സ്റ്റൺ അൽഫോൻസാ സെന്ററിലെ ,വി.അൽഫോൻസാമ്മയുടെ തിരുനാൾ. 'യൂറോപ്പിലെ ഭരണങ്ങാനം.' എന്നു വരെ അറിയപ്പെട്ടിരുന്ന ,ലിവിംഗ് സ്റ്റൺ അൽഫോൻസാ സെൻററും ,  ,എഡിൻബർഗ് സീറോ മലബാർ കാത്തലിക്ക് മിഷന്റെ  ,ഭാഗമായതോടെ സ്വർഗ്ഗീയ മധ്യസ്ഥരായാ വി.അൽഫോൻസാമ്മയുടെയും ,വീ.അന്തോണീസിന്റെയും , തിരുനാളിൽ ,കഴിഞ്ഞ പത്തു വർഷക്കാലമായി ,ലീവിംഗസ്റ്റണിൽ വി.അൽഫോൻസാമ്മയുടെ മദ്ധ്യസ്ഥം തേടി അണഞ്ഞിരുന്ന ,യു.കെ.യുടെ വിവിധ ഭാഗങ്ങളിൽ നിന്നും ഉള്ള വിശ്വാസികളെയും സംഘാടകർ പ്രതീക്ഷിയ്ക്കുന്നു.
 
ആഗസ്റ്റ് 23 വെള്ളിയാഴ്ച വൈകിട്ട് 6 മണിയ്ക്ക് ,മീഷന്റെ പ്രവർത്തനങ്ങൾക്കായി അനുവദിച്ച് കിട്ടിയിരിയ്ക്കുന്ന എഡിൻബർഗ് സെന്റ്.കെൻറ ഗോൺ ദേവാലയത്തിന്റെ വികാരി റവ.ഫാ. ജെറമി മിലൻ ,തിരുനാൾ ആഘോഷാരംഭം കുറിച്ചു കൊണ്ട് കൊടി ഉയർത്തുന്നതോടെ ,തിരുനാളിന് ഔദോഗിക ആരംഭം കുറിയ്ക്കും .മരിച്ചവരുടെ ഓർമ്മദിനമായി ആചരിയ്ക്കുന്ന അന്നേ ദിവസം ,റവ.ഫാ. പ്രിൻസ് മാത്യു വിന്റെ (OFM Cap.)നേതൃത്വത്തിൽ ദിവ്യബലിയും ,നൊവേനയും നടത്തപ്പെടുന്നുതായിരിയ്ക്കും .
 
കുടു:ബ ദിനമായി ആചരിയ്ക്കുന്ന രണ്ടാം ദിനം ,ആഗസ്റ്റ് 24 ശനിയാഴ്ച 3 pm ന്  ഡയറക്ടർ റവ.ഫാ.സെബാസ്റ്റ്യൻ തുരുത്തി പ്പിള്ളിൽ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും .വിവാഹത്തിന്റെ 10 ,15 ,20, 25 വാർഷികം ആഘോഷിയ്ക്കുന്ന ദമ്പതികൾക്ക് പ്രത്യേക സ്വീകരണവും ,കുടുബ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട് .തുടർന്ന് വൈകിട്ട് 6 മണിയ്ക്ക് കലാസന്ധ്യ -  'ഭാവലയവും 'തുടർന്ന് സ്നേഹവിരുന്നും ഉണ്ടായിരിക്കുന്നതായിരിയ്ക്കം .
 
മുഖ്യ തിരുനാൾ ദിനമായ ആഗസ്റ്റ് 25 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണിയ്ക്ക്, എഡിൻബർഗ് സെന്റ് മേരീസ് മെടോപോളിറ്റിൻ കത്തീഡ്രൽ അസി. വികാരി റവ. ഫാ. ജീൻസ് കണ്ടയ്ക്കാട്ട്, ശുശ്രൂഷകൾക്ക്  നേതൃത്വo നൽകും .തുടർന്ന് വിശ്വാസ പ്രഘോഷണ പ്രദിക്ഷണവും ഉണ്ടായിരിക്കുന്നതായിരിയ്ക്കും. കുട്ടികളെ അടിമവയ്ക്കുന്നതിനുള്ള സൗകര്യം അന്നേ ദിവസം ഉണ്ടായിരിക്കുന്നതായിരിക്കും .
 
Church Address :-
 
St.Kentigern's RC Church Edinburgh 
EH4 7QR.
 
Cultural Night - Venue .
 
Crommond Kirkhall
16 Crommond Gleneagles
Edinburgh EH4 6NS.
 
For information Please Contact 
(Biju Neendoor)