Latest News

വരദാനഫലങ്ങൾ വളർത്താൻ ഡാമിയൻ സ്റ്റെയിൻ നയിക്കുന്ന " പ്രൊഫസി സ്കൂൾ " സെപ്റ്റംബർ 9 മുതൽ

2019-08-21 02:19:13am | ബാബു ജോസഫ്‌

ബർമിംങ്‌ഹാം: ലോകപ്രശസ്തനായ കത്തോലിക്ക കരിസ്മാസ്റ്റിക് ശുശ്രൂഷകൻ ബ്രദർ ഡാമിയൻ സ്റ്റെയിൻ നയിക്കുന്ന മൂന്ന് ദിവസത്തെ വരദാനഫലങ്ങളുടെ വളർച്ചാനുഭവത്തിലേക്ക് നയിക്കുന്ന പ്രത്യേക ശുശ്രൂഷ സെപ്റ്റംബർ 9 മുതൽ 11 വരെ വെയിൽസിൽ നടക്കും .പ്രാർത്ഥനയിലും ആത്മീയ ശുശ്രൂഷാരംഗത്തും , വളർച്ചയും നിലനിൽപ്പും ആഗ്രഹിക്കുന്ന ആർക്കും പങ്കെടുക്കാം.

ഏതെങ്കിലും പ്രത്യേക മിനിസ്ട്രിയുടെ ഭാഗമായി പ്രവർത്തിക്കുന്നവർക്ക് അവരുടെ ശുശ്രൂഷാ വളർച്ചയ്ക്കുതകുന്ന തിയറി, പ്രാക്ടിക്കൽ സെഷനുകൾ ഉൾപ്പെടുന്നതാണ് പ്രൊഫസി സ്കൂൾ .
അത്യത്ഭുതകരമായ രോഗശാന്തിയും വിടുതലുമാണ് നാളിതുവരെ ബ്രദർ ഡാമിയന്റെ ശുശ്രൂഷകളിൽ ദൈവിക ഇടപെടലുകളിലൂടെ സാധ്യമായിക്കൊണ്ടിരിക്കുന്നത് .

ആഗോള പ്രശസ്തമായ "കോർ ഏറ്റ് ലുമെൻ ക്രിസ്റ്റി " എന്ന കാത്തലിക് കരിസ്മാറ്റിക് മിനിസ്ട്രിയുടെ സ്ഥാപകനായ ബ്രദർ ഡാമിയന്റെ ശുശ്രൂഷകളിൽ "ഇന്ന് വിതച്ചാൽ ഇന്ന് വിളവ് " എന്നപോലെ ഓരോരുത്തരുടെയും വിശ്വാസ തീഷ്ണതയ്ക്കനുസൃതമായ ആത്മീയ വളർച്ചയും വിടുതലും, രോഗശാന്തിയും, അത്ഭുതങ്ങളുമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് .

റവ. ഫാ.സോജി ഓലിക്കലിന്റെ നേതൃത്വത്തിൽ സെഹിയോൻ യുകെയാണ് പ്രൊഫസി സ്കൂളിന്റെ സംഘാടകർ. ബുക്കിങ്ങിന് www.sehionuk.org/register എന്ന വെബ്സൈറ്റിൽ സീറ്റുകൾ രജിസ്റ്റർ ചെയ്യാം. താമസവും ഭക്ഷണവും ഉൾപ്പെടെ ഒരാൾക്ക് 100 പൗണ്ട്.

കൂടുതൽ വിവരങ്ങൾക്ക് 07456088413
07576751540
അഡ്രസ്
കെഫെൻലി പാർക്ക് കോൺഫറൻസ് സെന്റർ.
ന്യൂടൗൺ , വെയിൽസ്
SY 16 4 A J