Latest News

ലണ്ടൻ റീജിയൻ രൂപ താ ബൈബിൾ കൺവൻ ഷൻ ഒക്ടോബറിൽ

2019-08-23 06:37:01am | ജോസ് ജോണ്‍
സീറോ മലബാർ സഭ ഗ്രേറ്റ് ബ്രിട്ടൻ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ  വിഭാവനം ചെയ്ത മൂന്നാം രൂപതാ ബൈബിൾ കൺവൻഷൻ  ഒക്ടോബറിൽ. ഒക്ടോബർ മാസം 24-ാം തീയതി ലണ്ടനിലെ റെയ്ൻഹാമിലുള്ള ഔവർ ലേഡി ഓഫ് ലാസലെറ്റ് പള്ളിൽ വച്ച്  രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ നടത്തപ്പെടുന്നു.
 
ഇത്തവണത്തെ വചന പ്രഘോണത്തിന് നേതൃത്വം നൽകുന്നത് റവ.ഫാ.ജോർജ്ജ് പനയ്ക്കൽ വി.സി. ആയിരിക്കും. കേരള കത്തോലിക്കാസഭയുടെ നവസുവിശേഷവൽക്കരണത്തിലൂടെ  ലോകമെമ്പാടുമുള്ള അനേകർക്ക് ഈശോ ഇന്നും ജീവിക്കുന്നു എന്ന്  വെളുപ്പെടുത്തിക്കൊടുത്ത പനയ്ക്കൽ  അച്ചന്റെ നേതൃത്വത്തിൽ നടക്കുന്ന കൺവൻഷൻ ഒരു അനുഗ്രഹമാണ്.

ഈ കൺവൻഷൻ ലണ്ടൻ റീജിയനിലുള്ള എല്ലാ വിശ്വാസികൾക്കും ആത്മീയ ഉണർവ്വിന് പനയ്ക്കലച്ചനിലൂടെ പരിശുദ്ധാത്മാവിന്റെ അഭിഷേകം നിറഞ്ഞ വചനം ശ്രവിച്ച് വിശ്വാസത്തിൽ വളരുവാൻ അവസരം ഒരുക്കുന്നു.
 
 
 
പള്ളിയുടെ വിലാസം: 
 
ഔവർ ലേഡി ഓഫ് ലാ സലെറ്റ്, 1 റെയിൻഹാം, 
RM13 8SR.
 
 
 

ലണ്ടൻ റീജിയൻ ബൈബിൾ കൺവൻഷനിൽ പങ്കെടുത്ത് ആത്മീയ ഉണർവ് അനുഭവിക്കുവാനായി,  ഒത്തിരി സ്‌നേഹത്തോടെ എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി ലണ്ടൻ റീജിയൻ കൺവൻഷൻ കൺവീനർ  ഫാ.ജോസ് അന്ത്യാംകുളം MCBS അറിയിച്ചു.