ലിവർപൂൾ ലിതെർലാൻഡ് ഇടവകയിൽ മത ബോധന അധ്യായന വർഷ ഉത്‌ഘാടനം മാർ ജോസഫ് സ്രാമ്പിക്കൽ നിർവഹിച്ചു

2019-09-09 09:08:28am |

ലിവർപൂൾ . ഔർ ലേഡി ക്വീൻ ഓഫ് പീസ് ഇടവകയിൽ പുതിയ മതബോധന അധ്യായന  വർഷ  ഉത്‌ഘാടനം ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ നിർവഹിച്ചു . രാവിലെ നടന്ന വിശുദ്ധ കുർബാന അർപ്പണത്തിനു ശേഷം ഇടവക വികാരിയും രൂപത വികാരി ജെനറലുമായ വെരി റെവ . ഫാ. ജിനോ അരീക്കാട്ടിന്റെ സാനിധ്യത്തിൽ ദീപം തെളിയിച്ചാണ്  ഉത്‌ഘാടന കർമ്മം നിർവഹിച്ചത് .

. സഭയോടൊന്നു ചേർന്ന് പുതു തലമുറയ്ക്ക് വിശ്വാസ പരിശീലനം നൽകേണ്ടത് മാതാപിതാക്കളുടെയും  വിശ്വാസ പരിശീലകരുടെയും  ഏറ്റവും വലിയ കടമയും , ഉത്തരവാദിത്വവും ആണെന്നുള്ള കാര്യം  ആരും വിസ്മരിക്കരുതെന്നും . തങ്ങളെ ദൈവം ഭരമേല്പിച്ചിരിക്കുന്ന  ഈ ഉത്തരവാദിത്വം പൂർണ്ണമായും ദൈവ ഹിതത്തിനു വിധേയമായി നിർവഹിക്കുവാൻ എല്ലാവരും തയാറാകണമെന്നും ഉത്‌ഘാടന പ്രസംഗത്തിൽ അഭിവന്ദ്യ പിതാവ് എല്ലാവരെയും ഉത്‌ബോധിപ്പിച്ചു .

സൺ‌ഡേ സ്‌കൂൾ ഹെഡ് ടീച്ചർ ഡെന്ന ഫ്രാൻസിസ് , ഡെപ്യൂട്ടി ഹെഡ് ടീച്ചർ മാരായ സൂസൻ സാജൻ , റിയ ജോസി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി . ഇടവകയിലെ മുഴുവൻ കുട്ടികളും , വിശ്വാസ പരിശീലകരും ,മാതാപിതാക്കളും ചടങ്ങിൽ സംബന്ധിച്ചു .