Latest News

ഗ്രേറ്റ് ബ്രിട്ടൻ രൂപത യുവജന വർഷ സമാപനം അമേരിക്കയിലെ ആദ്യ തദ്ദേശീയ സീറോ മലബാർ വൈദികൻ ഫാ. കെവിൻ മുണ്ടക്കൽ മുഖ്യാഥിതിയായി പങ്കെടുക്കും .

2019-12-23 09:09:39am |

പ്രെസ്റ്റൻ . ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ പഞ്ചവത്സര അജപാലന പദ്ധതിയുടെ ഭാഗമായി ആചരിച്ച യുവജന വർഷത്തിന്റെ സമാപന സമ്മേളത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി രൂപത ഡയറക്ടർ റെവ . ഡോ . വർഗീസ് പുത്തൻപുരക്കൽ  അറിയിച്ചു. രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ഉത്‌ഘാടനം ചെയ്യുന്ന യുവജന സമ്മേളനത്തിൽ അമേരിക്കയിലെ ആദ്യ തദ്ദേശീയസീറോ മലബാർ  വൈദികൻ റെവ.ഫാ, കെവിൻ മുണ്ടക്കൽ  മുഖ്യാഥിതി യായി പങ്കെടുക്കും .ഡിസംബർ 28  ന്  ലിവർപൂൾ ലിതെർലാൻഡ് ഔർ ലേഡി ക്യൂൻ  ഓഫ് പീസ് ദേവാലയത്തിന്റെ ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനത്തിൽ പങ്കെടുക്കുവാൻ രൂപതയുടെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള യുവജനങ്ങൾ കൂട്ടമായി   എത്തുവാനുള്ള തയ്യാറെടുപ്പുകളിൽ ആണ് . കഴിഞ്ഞ വർഷം  ഡിസംബർ മാസത്തിൽ സീറോ മലബാർ സഭയുടെ തലവനും പിതാവുമായ മാർ ജോർജ് ആലഞ്ചേരി ഉത്‌ഘാടനം ചെയ്ത യുവജന  വർഷം  രൂപതയുടെ വിവിധ ഇടവകകളിലും , മിഷനുകളിലും വൈവിധ്യമാർന്ന പരിപാടികളോടെ നടന്നു വരികയായിരുന്നു . സീറോ മലബാർ സഭയുടെ യുവജന സംഘടനനായ സീറോ മലബാർ യൂത്ത് മൂവ്മെന്റ്  രൂപതയുടെ വിവിധ മിഷനുകളിലും , ഇടവകകളിലും രൂപീകരിക്കുകയും യുവജനങ്ങളുടെ വിശ്വാസ പരിശീലനത്തിനും ,വ്യക്തിത്വ വികാസത്തിനുതകുന്ന കർമ്മ പദ്ധതികൾ നടപ്പിലാക്കുകയും ചെയ്തിരുന്നു , രൂപതയുടെ എല്ലാ പ്രദേശങ്ങളിൽ നിന്നുമായി നൂറു കണക്കിന് യുവതി യുവാക്കൾ ഇരുപത്തി എട്ടിന് നടക്കുന്ന യുവജന വർഷ സമാപന സമ്മേളനത്തിൽ പങ്കെടുക്കും . യുവജനങ്ങൾക്കായുള്ള പ്രത്യേക പരിപാടികൾ ആണ് സമ്മേളനത്തോടനുബന്ധിച്ചു വിഭാവനം  ചെയ്തിരിക്കുന്നത് .