Latest News

" ഡോർ ഓഫ്‌ ഗ്രേയ്‌സ് " അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി നയിക്കുന്ന യുവജന ബൈബിൾ കൺവെൻഷൻ ജനുവരി 4 ന് . ഫ്രീ രെജിസ്ട്രേഷൻ.

2019-12-23 09:12:43am |

ബർമിങ്ഹാം:അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി നയിക്കുന്ന ഡോർ ഓഫ് ഗ്രേയ്‌സ് യുവജന ബൈബിൾ കൺവെൻഷൻ  ബർമിങ്ഹാം സെഹിയോനിൽ ജനുവരി 4 ന് നടക്കും.പ്രശസ്ത വചനപ്രഘോഷകനും യുവജന ശുശ്രൂഷകനുമായ റവ. ഫാ.ഷൈജു നടുവത്താനിയിൽ ശുശ്രൂഷകൾ നയിക്കും . 
വർത്തമാനകാലത്തിന്റെ നന്മതിന്മകളെ വിവേചിച്ചറിയുവാൻ ,നാളെയുടെ വാഗ്ദാനമായ യുവജനതയെ ക്രിസ്തുമാർഗത്തിന്റെ പരിശുദ്ധാത്മ വഴിത്താരയിൽ നയിക്കാൻ ,ഓരോ ഹൃദയങ്ങളിലും ആഴമാർന്ന ദൈവ കരുണയുടെ വാതിൽ തുറക്കാൻ പ്രാപ്തമാക്കുന്ന "ഡോർ ഓഫ് ഗ്രേസ് " അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ നേതൃത്വത്തിലാണ് നടക്കുക  . രെജിസ്ട്രേഷൻ , ഫുഡ് എന്നിവ സൗജന്യമായിരിക്കും.മാതാപിതാക്കൾക്കും പ്രത്യേക ശുശ്രൂഷ ഉണ്ടായിരിക്കും.ജീവിത വിശുദ്ധിയുടെ സന്മാർഗത്തെ ലക്ഷ്യമാക്കി നടക്കുന്ന കൺവെൻഷൻ  യൂറോപ്പ് അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ പ്രമുഖ വചനപ്രഘോഷകനും  യുവജന ശുശ്രൂഷകനുമായ ഫാ. ഷൈജു നടുവത്താനിയിൽ നയിക്കും. മാതാപിതാക്കൾക്കും പ്രത്യേകമായി ശുശ്രൂഷകൾ ഉണ്ടായിരിക്കും. കൺവെൻഷൻ 4 ന്  ഉച്ചയ്ക്ക് 12 ന് ആരംഭിച്ച്  വൈകിട്ട് 4 സമാപിക്കും.കോ ഓർഡിനേറ്റർ ജിത്തു ദേവസ്യയുടെ നേതൃത്വത്തിൽ സെഹിയോനിൽ പ്രാർത്ഥന ഒരുക്കങ്ങൾ പുരോഗമിക്കുന്നു.
യൂറോപ്യൻ നവസുവിശേഷവത്കരണരംഗത്ത്‌ സുപ്രധാന മുന്നേറ്റങ്ങൾക്ക് വഴിയൊരുക്കിയ രണ്ടാം ശനിയാഴ്ച്ച കൺവെൻഷന്റെ അനുഗ്രഹപാതയിലൂടെ യേശുവിൽ  യുവജന ശാക്തീകരണം ലക്ഷ്യമാക്കി നടത്തപ്പെടുന്ന പ്രത്യേക ശുശ്രൂഷയാണ്  ഡോർ ഓഫ്‌ ഗ്രേയ്‌സ്. 
ഏറെ അനുഗ്രഹീതമായ ഈ യുവജന ബൈബിൾ കൺവെൻഷനിലേക്ക് ആത്മീയ നേതൃത്വം റവ.ഫാ. സോജി ഓലിക്കലും അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയും ‌ മുഴുവൻ യുവജനങ്ങളെയും മാതാപിതാക്കളെയും  യേശുനാമത്തിൽ ക്ഷണിക്കുന്നു.
അഡ്രസ്സ് .
സെന്റ് ജെറാർഡ് കാത്തലിക് ചർച്ച്.
ബെർമിങ്ങ്ഹാം 
B 35 6JT.
കൂടുതൽ വിവരങ്ങൾക്ക് 
ബിജു 07515368239
സാറാമ്മ 07838942077