ഗ്രേറ്റ് യാർമൗത്തിൽ അയ്യപ്പപൂജ ഭക്തിസാന്ദ്രമായി

2019-12-23 09:30:53am |

ഗ്രേറ്റ് യാർമൗത്ത്‌ -ഗോൾസ്റ്റൻ ഹിന്ദു കമ്മ്യൂണിറ്റി യുടെ നേതൃത്വത്തിൽ അകിൽ ഹിന്ദു ടെംപിളിൽ വച്ച് ഡിസംബർ 14 ശനിയാഴ്‌ച പ്രസാദ് തന്ത്രി യുടെ കാർമികത്വത്തിൽ അയ്യപ്പ പൂജ ഭക്തി ആദരവുകളോടെ നടത്തി. നോർവിച്ച് , ആറ്റിൽബറോ എന്നീ സമീപപ്രദേശങ്ങളിലെ ഭക്തജനങ്ങളുൾപ്പടെ നൂറിൽ പരം പേർ പൂജയിൽ പങ്കെടുത്തു .ഗോൾസ്റ്റൻ ഹിന്ദു കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഭജന ഭക്തർക്ക് പ്രതേക അനുഭവമായിരുന്നു .പടി പൂജ ,വിളക്ക് പൂജ ,അർച്ചന എന്നീ ചടങ്ങുകൾ ഭക്തിപൂർവ്വം നടത്തി .പൂജക്ക് ശേഷം പ്രസാദം ,അപ്പം,അരവണ വിതരണവും ഉണ്ടായിരുന്നു .ശബരിമലയിലെ പോലുള്ള ഭക്തി സാന്ദ്രമായ ഒരു അനുഭവം ഭക്തരിൽ ഉളവാക്കി .

https://www.youtube.com/watch?v=TG1H6QM4T0I&feature=youtu.be