Latest News

നോർത്താംപ്ടണിൽ കൈപ്പുഴ സ്വദേശി ജിൻസൺ ഹൃദയാഘാതം മൂലം മരിച്ചു . വിശ്വസിക്കാനാവാതെ സുഹൃത്തുക്കളും ബന്ധുക്കളും

2017-06-12 05:41:56pm |

 

നോർത്താംപ്ടൺ .വീട്ടിൽ ഉറങ്ങിക്കിടന്ന കോട്ടയം പലതുരുത് സ്വദേശി ജിൻസൺ ഫിലിപ്പ്(39) ഹൃദയാഘാതം മൂലം മരണമടഞ്ഞു .ഭാര്യ വിനീത . ഒരു കുട്ടിയുണ്ട് നോർത്താംപ്ടൺ മലയാളികൾക്കിടയിൽ ഏറെ സുപരിചിതനും എല്ലാ കാര്യങ്ങളിലും വളരെ സജീവവുമായിരുന്ന ജിൻസന്റെ മരണ വാർത്ത അറിഞ്ഞു ഞെട്ടി തിരിച്ചിരിക്കുകയാണ് ബന്ധുക്കളും സുഹൃത്തുക്കളും , ഇക്കഴിഞ്ഞ ആഴ്ച ജിൻസന്റെ കുട്ടിയുടെ ആദ്യ കുർബാന സ്വീകരണത്തിൽ പങ്കെടുത്തു മടങ്ങിയാവരാണ് യു കെയിലുള്ള പാലത്തുരുത്തു  സ്വദേശികൾ . കോട്ടയം കൈപ്പുഴ  പാലതുരുത് കിഴക്കേക്കാട്ടിൽ കുടുംബാംഗമാണ് .രാത്രി ജോലി കഴിഞ്ഞെത്തിയ ഭാര്യ വിനീത അടുത്ത മുറിയിൽ കിടന്നുറങ്ങുന്നുണ്ടായിരുന്നെങ്കിലും മരണ വിവരം അറിയുകയോ ഹൃദയാഘാതം ഉണ്ടായത് അറിയുകയോ ചെയ്തില്ല എന്നതാണ് കിട്ടുന്ന വിവരം . വീട്ടിൽ ഏതോ ആവശ്യത്തിനായി എത്തിയവർ വാതിലിൽ മുട്ടിയിട്ടും,കതകു തുറക്കാത്തതിനാൽ  ഉറങ്ങിക്കിടന്ന വിനീത വന്ന് വാതിൽ തുറക്കുകയും തുടർന്ന് ജിൻസന്റെ പ്രതികരണം കാണാഞ്ഞതിനാൽ ചെന്ന് നോക്കിയപ്പോൾ കട്ടിലിൽ താഴെ പോകാറായ നിലയിൽ കിടക്കുകയാണ് ആയിരുന്നു എന്ന് സുഹൃത്തുക്കൾ പറഞ്ഞു ഉടൻ തന്നെ ആംബുലൻസിൽ പാരാമെഡിക്കൽ സ്റ്റാഫ് എത്തുകയും നോർത്താംപ്ടൺ ജെനെറൽ ആശുപത്രിയിൽ എത്തിക്കുകയും ചെയ്‌തെങ്കിലും ജീവൻ രക്ഷിക്കാനായില്ല . ,കാര്യാമായ ആരോഗ്യ പ്രശ്നങ്ങൾ ഒന്നും ജിൻസനെ അലട്ടിയിരുന്നില്ല  എന്നും അടുത്തിടെ പിതാവ് മരിച്ചത് ജിൻസനെ  മാനസികമായി തളർത്തിയിരുന്നതായി സുഹൃത്തുക്കൾ  പറഞ്ഞു .യു കെ യിൽ ഏറ്റവും കൂടുതൽ മലയാളികൾ എതിരിക്കുന്ന പ്രദേശമാണ് കോട്ടയം ജില്ലയിലെ അടുത്തടുത്ത പ്രാദേശികളായ കല്ലറ കൈപ്പുഴ , നീണ്ടൂർ , പാലത്തുരുത്  തുടങ്ങിയ പ്രാദേശിക , അത് കൊണ്ട് തന്നെ  ഈ പ്രദേശങ്ങളിൽ ഉള്ള ആളുകളുമായി ഒക്കെ വളരെ അടുത്ത സുഹൃത് ബന്ധം സൂക്ഷിച്ചിരുന്ന ആളുമാണ് ജിൻസൺ , വിവരം അറിഞ്ഞ അറിഞ്ഞ സുഹൃത്തുക്കൾ നോർത്താംപ്ടണിലെക്ക് തിരിക്കുകയാണ് എന്ന് സുഹൃത്തുക്കൾ പറഞ്ഞു . ഇപ്പോൾ നോർത്താംപ്ടൺ ജെനെറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ് മൃതദേഹം .ജിൻസന്റെ അകാല വേർപാടിൽ വേദനിക്കുന്ന ബന്ധുക്കളും , സുഹൃത്തുക്കളോടും ഒപ്പം ഞങ്ങളും പങ്കു ചേരുന്നു