Latest News

വാഹനത്തിനകത്തെ മലിന വായു കുട്ടികൾക്ക്​ ഏറെ അപകടമെന്ന്​ പഠനം; വാഹനത്തിനകത്തെ മലിന വായു കുട്ടികൾക്ക്​ ഏറെ അപകടമെന്ന്​ പഠനം

2017-06-13 02:39:08am |

ല​ണ്ട​ൻ: വാ​ഹ​ന​ങ്ങ​ൾ​ക്ക​ക​ത്ത്​  ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന വി​ഷാം​ശം നി​റ​ഞ്ഞ വാ​യു കു​ഞ്ഞു​ങ്ങ​ൾ​ക്ക്​ ഏ​റെ അ​പ​ക​ട​ക​ര​മെ​ന്ന്​ പ​ഠ​നം.  വാ​ഹ​നം ക​ട​ന്ന​ു​പോ​വു​േ​മ്പാ​ൾ പു​റ​ത്തേ​ക്ക്​  വ​മി​പ്പി​ക്കു​ന്ന മലിന വാ​യു​വി​നേ​ക്കാ​ൾ അ​പ​ക​ട​ക​ര​മാ​ണ്​ ഇ​തെ​ന്ന്​ ല​ണ്ട​നി​ലെ ശാ​സ്​​ത്ര​ജ്​​ഞ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. കു​ട്ടി​ക​ളെ സ്​​കൂ​ളി​ലേ​ക്ക്​ വാ​ഹ​ന​ങ്ങ​ളി​ൽ പ​റ​ഞ്ഞ​യ​ക്കു​ന്ന​തി​നേ​ക്ക​ൾ  ന​ല്ല​ത്​ സൈ​ക്കി​ളി​ല​യ​ക്കു​ന്ന​തോ ന​ട​ന്നോ പോ​വു​ന്ന​താ​ണെ​ന്നും ഇൗ ​വി​ഷ​യ​ത്തി​ൽ ​ഗ​വേ​ഷ​ണം ന​ട​ത്തി​യ ​പ്ര​ഫ​സ​ർ സ​ർ ഡേ​വി​ഡ്​ കി​ങ്​ ചൂ​ണ്ടി​ക്കാ​ട്ടു​ന്നൂ. 

വ​ള​ർ​ന്നു​വ​രു​ന്ന  കു​ഞ്ഞു​ങ്ങ​ളു​ടെ ശ്വ​സ​ന​നാ​ളി​ക​ളെ ഇൗ ​മ​ലി​നീ​ക​ര​ണം ഏ​റെ ബാ​ധി​ക്കു​മെ​ന്നും അ​വ​രു​ടെ ഡി.​എ​ൻ.​എ​യി​ൽ പോ​ലും ത​ക​രാ​റു​ക​ൾ സൃ​ഷ്​​ടി​ക്കു​മെ​ന്നും കാ​ലി​ഫോ​ർ​ണി​യ​യി​ൽ  ന​ട​ന്ന പ​ഠ​ന​ങ്ങ​ൾ സൂ​ച​ന ന​ൽ​കു​ന്നു​ണ്ട്. ശ്ര​ദ്ധ​യി​ലും പ്ര​തി​ക​ര​ണ ശേ​ഷി​യി​ലും വ​ൻ വ്യ​ത്യാ​സം ഇ​തു​മൂ​ലം വ​രു​മ​ത്രെ. ക​ു​ട്ടി​ക​ൾ വാ​ഹ​ന​ങ്ങ​ളു​ടെ പി​ൻ​സീ​റ്റി​ൽ ഇ​രി​ക്കു​ന്ന​തും  അ​പ​ക​ട സാ​ധ്യ​ത​യേ​റ്റു​ന്നു. കാ​റി​​െൻറ​യും മ​റ്റും പി​ൻ​ഭാ​ഗ​ത്തു​നി​ന്ന്​ നേ​രി​ട്ടാ​ണ്​ വി​ഷ​വാ​യു കു​ട്ടി​ക​ളി​ലേ​ക്ക്​ എ​ത്തു​ക. 

2001 മു​ത​ൽ ന​ട​ത്തി​വ​രു​ന്ന നീ​ണ്ട പ​രീ​ക്ഷ​ണ​ത്തി​നൊ​ടു​വി​ൽ വാ​ഹ​ന​ത്തി​ല​രി​ക്കു​ന്ന ഡ്രൈ​വ​ർ​ക്കേ​ൽ​ക്കു​ന്ന വി​ഷ​പ്ര​യോ​ഗം അ​തേ ന​ഗ​ര​ത്തി​ലൂ​ടെ പു​റ​ത്ത്​ സൈ​ക്കി​ളി​ൽ  സ​ഞ്ച​രി​ക്കു​ന്ന​യാ​ളു​ടേ​തി​നേ​ക്കാ​ൾ എ​ത്ര​യോ മ​ട​ങ്ങാ​ണെ​ന്ന്​ ക​ണ്ടെ​ത്തി. കു​ട്ടി​ക​ളി​ലു​ണ്ടാ​ക്കു​ന്ന അ​പാ​യ സാ​ധ്യ​ത പു​റ​ത്തേ​തി​നേ​ക്കാ​ൾ ഒ​മ്പ​തു മു​ത​ൽ 12 മ​ട​ങ്ങ്​ വ​രെ​യാ​ണെ​ത്രെ!