Latest News

കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയും ഡെമോക്രാറ്റിക് യൂനിയനിസ്റ്റ് പാര്‍ട്ടിയും തമ്മിലുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയായില്ല; അനിശ്ചിതത്വം തുടരുന്നതിനിടെ രാജ്ഞിയുടെ പ്രസംഗം നീട്ടി

2017-06-13 02:52:33am |

ല​ണ്ട​ൻ: തെ​ര​​ഞ്ഞെ​ടു​പ്പി​ൽ ഒ​രു​പാ​ർ​ട്ടി​ക്കും കേ​വ​ല​ഭൂ​രി​പ​ക്ഷം ല​ഭി​ക്കാ​തി​രു​ന്ന ബ്രി​ട്ട​നി​ൽ രാ​ഷ്​​ട്രീ​യ​അ​നി​ശ്ചി​ത​ത്വം നീ​ങ്ങി​യി​ല്ല. പ്ര​ധാ​ന​മ​ന്ത്രി തെ​രേ​സ​ മേ​യു​ടെ ക​ൺ​സ​ർ​വേ​റ്റി​വ്​ പാ​ർ​ട്ടി​യും10 സീ​റ്റു​നേ​ടി​യ ഡെ​മോ​ക്രാ​റ്റി​ക്​ യൂ​നി​യ​നി​സ്​​റ്റ്​ പാ​ർ​ട്ടി​യും ത​മ്മി​ലു​ള്ള ച​ർ​ച്ച​ക​ൾ പൂ​ർ​ത്തി​യാ​യി​ട്ടി​ല്ലെ​ന്നാ​ണ്​ പു​റ​ത്തു​വ​രു​ന്ന​റി​പ്പോ​ർ​ട്ട്. 
അ​തി​നി​ടെ അ​നി​ശ്ചി​ത​ത്വം സ്​​ഥി​രീ​ക​രി​ച്ച്​ പാ​ർ​ല​മ​െൻറി​ന്​ ആ​രം​ഭം​കു​റി​ച്ച്​ ന​ട​ക്കാ​റു​ള്ള രാ​ജ്​​ഞി​യു​ടെ പ്ര​സം​ഗം ജൂ​ൺ 19ൽ ​നി​ന്ന്​ ഏ​താ​നും ദി​വ​സ​ത്തേ​ക്ക്​ നീ​ട്ടി. സാ​ധാ​ര​ണ​ഗ​തി​യി​ൽ നി​ശ്ച​യി​ച്ച​പ്ര​കാ​രം ന​ട​ക്കാ​റു​ള്ള പ്ര​സം​ഗം നീ​ട്ടി​യ​ത്​ ബ്രി​ട്ട​നി​ൽ ​േമ​യ്​ സ​ർ​ക്കാ​ർ രൂ​പ​വ​ത്​​ക​രി​ക്കു​ന്ന​തി​ന്​ പ്ര​തി​സ​ന്ധി അ​നു​ഭ​വി​ക്കു​ന്ന​തി​ന്​ തെ​ളി​വാ​ണ്. ഡി.​യു.​പി​യു​മാ​യി സ​ഖ്യ​ച​ർ​ച്ച​ക​ൾ​ക്ക്​ കൂ​ടു​ത​ൽ സ​മ​യം ല​ഭി​ക്കു​ന്ന​തി​നാ​ണ്​ സ​ർ​ക്കാ​ർ പ്ര​സം​ഗം നീ​ട്ടി​യ​തെ​ന്ന്​ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു.

ഇ​ട​ക്കാ​ല തെ​ര​ഞ്ഞെ​ടു​പ്പി​ൽ പൊ​തു​സ​ഭ​യി​ൽ കേ​വ​ല​ഭൂ​രി​പ​ക്ഷം തി​ക​ക്കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ഡെ​മോ​ക്രാ​റ്റി​ക്​ യൂ​നി​യ​നി​സ്​​റ്റ്​ പാ​ർ​ട്ടി​യു​മാ​യി (ഡി.​യു.​പി) സ​ർ​ക്കാ​ർ രൂ​പ​വ​ത്​​ക​രി​ക്കാ​നു​ള്ള പ്ര​ധാ​ന​മ​ന്ത്രി തെ​രേ​സ മേ​യ്​​യു​ടെ തീ​രു​മാ​നം അ​നി​ശ്ചി​​ത​ത്വ​ത്തിലാക്കിയിരുന്നു.. സ​ർ​ക്കാ​ർ രൂ​പ​വ​ത്​​ക​ര​ണം സം​ബ​ന്ധി​ച്ച്​ ഡി.​യു.​പി​യു​മാ​യി ധാ​ര​ണ​യി​ലെ​ത്തി​യ​താ​യും  ക​ഴി​ഞ്ഞ ദി​വ​സം 10ഡൗ​ണി​ങ്​ സ്​​ട്രീ​റ്റ്​ നേ​ര​ത്തേ അ​റി​യി​ച്ചി​രു​ന്നു.

എ​ന്നാ​ൽ, അ​ന്തി​മ തീ​രു​മാ​ന​ത്തി​ലെ​ത്തി​യി​ട്ടി​ല്ലെ​ന്നും ക​ൺ​സ​ർ​വേ​റ്റി​വ്​ പാ​ർ​ട്ടി​യു​മാ​യി ച​ർ​ച്ച തു​ട​രു​ക​യാ​ണെ​ന്നു​മാ​ണ്​ ഡി.​യു.​പി വൃ​ത്ത​ങ്ങ​ൾ ന​ൽ​കു​ന്ന വി​വ​രം. സ​ർ​ക്കാ​ർ രൂ​പ​വ​ത്​​ക​ര​ണം സം​ബ​ന്ധി​ച്ച ച​ർ​ച്ച അ​ടു​ത്ത​യാ​ഴ്​​ച​യും തു​ട​രു​മെ​ന്ന്​ ഡി.​യു.​പി നേ​താ​വ്​ അ​ർ​ലീ​ൻ ഫോ​സ്​​റ്റ​ർ അ​റി​യി​ച്ചു. പി​ന്നീ​ട്​ ഇ​ക്കാ​ര്യം ഡൗ​ണി​ങ്​ സ്​​ട്രീ​റ്റും ശ​രി​വെ​ച്ചു. 
ഡി.​യു.​പി​യു​മാ​യി ക​രാ​റു​ണ്ടാ​ക്കു​ന്ന​തി​ൽ ക​ൺ​സ​ർ​വേ​റ്റി​വ്​ പാ​ർ​ട്ടി​യി​ൽ​ത​ന്നെ ഭി​ന്നി​പ്പു​ണ്ട്. ആ​ഗോ​ള താ​പ​നം, ഗ​ർ​ഭഛി​ദ്രം, സ്വ​വ​ർ​ഗാ​നു​യാ​യി​ക​ളു​ടെ അ​വ​കാ​ശം എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ ഡി.​യു.​പി​യു​ടെ നി​ല​പാ​ടാ​ണ്​ അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ത്തി​ന്​ കാ​ര​ണം. 
നി​ല​പാ​ടു​ക​ൾ എ​ന്തു​ത​ന്നെ​യാ​യാ​ലും നി​ല​വി​ൽ അ​വ​രെ പി​ന്തു​ണ​ക്കേ​ണ്ട അ​വ​സ്​​ഥ​യി​ലാ​ണ്​ തെ​​രേ​സ. ക​ഴി​ഞ്ഞ​ദി​വ​സം തെ​ര​ഞ്ഞെ​ടു​പ്പി​ൽ തി​രി​ച്ച​ടി നേ​രി​ട്ട​തി​​െൻറ ഉ​ത്ത​ര​വാ​ദി​ത്ത മേ​റ്റെ​ടു​ത്ത്​  തെ​രേ​സ​യു​ടെ ഉ​പ​ദേ​ശ​ക​രാ​യ നി​ക്​ തി​മോ​ത്തി​യും ഫി​യോ​ന ഹി​ല്ലും രാ​ജി​വെ​ച്ചി​രു​ന്നു. 

അ​തി​നി​ടെ, നേ​തൃ​പ​ദം നി​ല​നി​ർ​ത്താ​ൻ പാ​ർ​ട്ടി​ക്കു​ള്ളി​ൽ തെ​രേ​സ സ​മ്മ​ർ​ദം നേ​രി​ടു​ക​യാ​ണെ​ന്നും സൂ​ച​ന​യു​ണ്ട്​. തെ​രേ​സ​യെ ഒ​ഴി​വാ​ക്കി വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി ബോ​റി​സ്​ ജോ​ൺ​സ​നെ പ്ര​ധാ​ന​മ​ന്ത്രി പ​ദ​ത്തി​ലേ​ക്കും നേ​തൃ​ത​ല​ത്തി​ലേ​ക്ക്​​​ ടോ​റി​ക​ൾ പ​രി​ഗ​ണി​ക്കു​ന്ന​താ​യും റി​േ​പ്പാ​ർ​ട്ടു​ക​ൾ പു​റ​ത്തു​വ​ന്നി​രു​ന്നു. 
   എ​ന്നാ​ൽ, ഇ​ക്കാ​ര്യം അ​ദ്ദേ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​ർ നി​ഷേ​ധി​ക്കു​ക​യാ​ണു​ണ്ടാ​യ​ത്. അ​ധി​കാ​ര​ത്തി​ൽ തു​ട​രാ​നു​ള്ള തെ​രേ​സ​യു​ടെ  തീ​രു​മാ​ന​ത്തെ നി​രു​പാ​ധി​കം പി​ന്തു​ണ​ക്കു​ന്നു​വെ​ന്നും മ​റി​ച്ചു​ള്ള പ്ര​ചാ​ര​ണ​ങ്ങ​ൾ വ്യാ​ജ​മാ​ണെ​ന്നും​ ബോ​റി​സ്​ ജോ​ൺ​സ​നും വ്യ​ക്​​ത​മാ​ക്കി.