Latest News

എല്ലാ അവസാനവും ഒരു പുതിയ തുടക്കമാണ്... ജിന്‍സണ്‍ ഫിലിപ്പ് മരണം മുന്നില്‍ കണ്ടിരുന്നോ? ഒരാഴ്ച മുന്‍പ് മകളുടെ ആദ്യ കുര്‍ബാന ആഘോഷമാക്കി, നിശബ്ദമായി മരണത്തിന്റെ കൈപിടിച്ചു പോയി

2017-06-13 03:26:29am |

നോര്‍ത്താംപ്ടണ്‍: ഉറക്കത്തിനിടയില്‍ മരണം കൈപിടിച്ചു കൊണ്ടുപോയ കോട്ടയം കൈപ്പുഴ പലത്തുരുത്ത് സ്വദേശി ജിന്‍സണ്‍ ഫിലിപ്പിന്റെ (39) വേര്‍പാടിന്റെ ഞെട്ടലില്‍ യുകെയിലെ മലയാളി സമൂഹം. കൈപ്പുഴക്കാര്‍ക്കിടയില്‍ സുപരിചിതനായിരുന്ന ജിന്‍സണ്‍ മറ്റൊരു ലോകത്തിലേക്കു പോയെന്നു വിശ്വസിക്കാന്‍ പ്രയാസത്തിലാണ് സുഹൃത്തുക്കള്‍. വിവരം അറിഞ്ഞ് മലയാളികള്‍ ആശുപത്രിയിലേക്ക് ഒഴുകിയെത്തി.

കഴിഞ്ഞയാഴ്ച ജിന്‍സന്റെ മകള്‍ കെസിയയുടെ ആദ്യ കുര്‍ബാനയായിരുന്നു. അന്ന് ചടങ്ങില്‍ പങ്കെടുക്കാന്‍ കൈപ്പുഴ നിവാസികള്‍ ഒന്നടങ്കം നോര്‍ത്താംപ്ടണില്‍ എത്തിയിരുന്നു. ഒരാഴ്ചയ്ക്കിപ്പുറം ഒരിക്കല്‍ കൂടി വരേണ്ടി വരും എന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. അതുകൊണ്ടു തന്നെ പലരുടെയും ദു:ഖം അണപൊട്ടിയൊഴുകി. ഭാര്യ വിനീതയെ ആശ്വസിപ്പിക്കാന്‍ പലര്‍ക്കും വാക്കുകള്‍ ലഭിച്ചില്ല. എല്ലാ അവസാനവും ഒരു പുതിയ തുടക്കമാണ്... എന്ന ജിന്‍സന്റെ അവസാന ഫെയ്‌സ്ബുക്ക് പോസ്റ്റ് വരാനിരിക്കുന്ന ദുരന്തത്തിന്റെ സൂചനയായിരുന്നോ എന്നു പലരും പരസ്പരം ചോദിക്കുന്നുണ്ടായിരുന്നു. ഏറെക്കാലമായി ജിന്‍സന്റെ ടൈംലൈന്‍ ചിത്രം ഇതായിരുന്നു.

മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ തുടങ്ങി. ജിന്‍സന്റെ പിതൃതസഹോദര പുത്രന്‍ സിറിയകും കുടുംബവും മാഞ്ചസ്റ്റര്‍ സ്‌റ്റോക്‌പോര്‍ട്ടിലുണ്ട്. ഇവര്‍ നോര്‍ത്താംപ്ടണില്‍ എത്തിയിട്ടുണ്ട്. മൃതദേഹം കൈപ്പുഴയില്‍ സംസ്‌കരിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. കഴിഞ്ഞ ഏപ്രിലില്‍ നടന്ന പാലത്തുരുത്ത് സംഗമത്തിലും സജീവ സാന്നിധ്യമായിരുന്നു ജിന്‍സണ്‍. മുന്‍പ് എപ്പോഴോ ചെറിയ അസുഖങ്ങളും ഹൃദയ സംബന്ധിയായ രോഗങ്ങളും ഉണ്ടായിരുന്നതായും വിവരമുണ്ട്. നോര്‍ത്താംപ്ടണ്‍ ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി പാലത്തുരുത്ത് ഇടവകയില്‍ സംസ്‌കരിക്കും.

വീട്ടില്‍ ഉറങ്ങിക്കിടക്കുമ്പോള്‍ അനുഭവപ്പെട്ട ഹൃദയാഘാതമാണ് ജിന്‍സണെ മരണത്തിലേക്ക് കൊണ്ടുപോയത്. ഭാര്യ വിനീത നഴ്‌സാണ്. 12 വയസുള്ള മകളുണ്ട്. ഒരാഴ്ച മുന്‍പായിരുന്നു കുട്ടിയുടെ ആദ്യ കുര്‍ബാന. നോര്‍ത്താംപ്ടണ്‍ മലയാളികള്‍ക്കിടയില്‍ ഏറെ സുപരിചിതനും എല്ലാ കാര്യങ്ങളിലും വളരെ സജീവവുമായിരുന്ന ജിന്‍സന്റെ മരണ വാര്‍ത്ത അറിഞ്ഞു ഞെട്ടി തിരിച്ചിരിക്കുകയാണ് ബന്ധുക്കളും സുഹൃത്തുക്കളും.

 

കോട്ടയം കൈപ്പുഴ  പാലതുരുത് കിഴക്കേക്കാട്ടില്‍ കുടുംബാംഗമാണ്. രാത്രി ജോലി കഴിഞ്ഞെത്തിയ ഭാര്യ വിനീത അടുത്ത മുറിയില്‍ കിടന്നുറങ്ങുന്നുണ്ടായിരുന്നെങ്കിലും ഹൃദയാഘാതം ഉണ്ടായത് അറിഞ്ഞില്ല. വീട്ടില്‍ ഏതോ ആവശ്യത്തിനായി എത്തിയവര്‍ വാതിലില്‍ മുട്ടിയിട്ടും കതകു തുറക്കാത്തതിനാല്‍  ഉറങ്ങിക്കിടന്ന വിനീത വന്ന് വാതില്‍ തുറക്കുകയും തുടര്‍ന്ന് ജിന്‍സന്റെ പ്രതികരണം കാണാഞ്ഞതിനാല്‍ ചെന്ന് നോക്കിയപ്പോള്‍ കട്ടിലില്‍ താഴെ പോകാറായ നിലയില്‍ കിടക്കുകയാണ് ആയിരുന്നു എന്ന് സുഹൃത്തുക്കള്‍ പറഞ്ഞു.

ഉടന്‍ തന്നെ ആംബുലന്‍സില്‍ പാരാമെഡിക്കല്‍ സ്റ്റാഫ് എത്തുകയും നോര്‍ത്താംപ്ടണ്‍ ജനെറല്‍ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്‌തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ,കാര്യമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നും ജിന്‍സനെ അലട്ടിയിരുന്നില്ല. എ്‌നാല്‍ അടുത്തിടെ പിതാവ് മരിച്ചത് ജിന്‍സനെ  മാനസികമായി തളര്‍ത്തിയിരുന്നു. യുകെ യില്‍ ഏറ്റവും കൂടുതല്‍ മലയാളികള്‍ എതിരിക്കുന്ന പ്രദേശമാണ് കോട്ടയം ജില്ലയിലെ അടുത്തടുത്ത പ്രാദേശികളായ കല്ലറ കൈപ്പുഴ , നീണ്ടൂര്‍ , പാലത്തുരുത്ത് തുടങ്ങിയ പ്രദേശങ്ങള്‍. അത് കൊണ്ട് തന്നെ  ഈ പ്രദേശങ്ങളില്‍ ഉള്ള ആളുകളുമായി ഒക്കെ വളരെ അടുത്ത സുഹൃത് ബന്ധം സൂക്ഷിച്ചിരുന്ന ആളുമാണ് ജിന്‍സണ്‍.