Latest News

കോടികള്‍ സ്വപ്‌നം കണ്ടുകൊണ്ടിരിക്കാം! ഇന്ത്യയെ പരിഹാസത്തിലൂടെ വെല്ലുവിളിച്ച് വിജയ് മല്യ, ജാമ്യം ഡിസംബര്‍ വരെ നീട്ടി

2017-06-14 03:31:28am |

കോടികള്‍ സ്വപ്‌നം കണ്ടുകൊണ്ടിരിക്കാം! ഇന്ത്യയെ പരിഹാസത്തിലൂടെ വെല്ലുവിളിച്ച് വിജയ് മല്യ, ജാമ്യം ഡിസംബര്‍ വരെ നീട്ടി


ലണ്ടന്‍: നിങ്ങള്‍ക്കു കോടികള്‍ സ്വപ്നം കണ്ടുകൊണ്ടിരിക്കാമെന്നു 9,000 കോടി രൂപയുടെ ബാങ്ക് വായ്പകള്‍ തിരിച്ചടയ്ക്കാതെ ഇന്ത്യ വിട്ട വിവാദ വ്യവസായി വിജയ് മല്യയുടെ പരിഹാസം കലര്‍ന്ന വെല്ലുവിളി. ബ്രിട്ടനില്‍ കഴിയുന്ന വിവാദ വ്യവസായി വിജയ് മല്യയുടെ ജാമ്യം വെസ്റ്റ് മിന്‍സ്റ്റര്‍ മജിസ്‌ട്രേട്ട് കോടതി ഡിസംബര്‍ നാലുവരെ നീട്ടി.

കേസില്‍ ഹാജരാകാനായി കോടതിയിലെത്തിയപ്പോഴായിരുന്നു മാധ്യമപ്രവര്‍ത്തകരോടു മല്യയുടെ പരിഹാസം. തന്റെ ഭാഗം തെളിയിക്കാന്‍ ആവശ്യമായ രേഖകള്‍ കൈവശമുണ്ടെന്നു മല്യ പറഞ്ഞു. 'ഞാനൊരു കോടതിയെയും വെട്ടിച്ചു നടക്കുന്നില്ല. എന്റെ പക്കല്‍ തെളിവുകളുണ്ട്. ആരോപണങ്ങള്‍ തെറ്റാണെന്നു ഞാന്‍ തെളിയിക്കും. നിങ്ങള്‍ക്ക് കോടികള്‍ സ്വപ്നം കണ്ടുകൊണ്ടിരിക്കാം'– മല്യ പറഞ്ഞു.

അതേസമയം വിജയ് മല്യ ഇന്നലെ ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരായി. ജാമ്യം ഡിസംബര്‍ എട്ടുവരെ നീട്ടി.
തനിക്കെതിരേയുള്ള ആരോപണങ്ങള്‍ ശരിയല്ലെന്നും അതു തെളിയിക്കാന്‍ തന്റെ കൈയില്‍ മതിയായ തെളിവുകളുണ്ടെന്നും കോടതിയില്‍ ഹാജരാകാനെത്തിയ മല്യ മാധ്യമങ്ങളോടു പറഞ്ഞു. കോടതിയില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചിട്ടില്ലെന്നും മല്യ പറഞ്ഞു.

ബാങ്കുകളില്‍നിന്നു കോടികള്‍ കടമെടുത്തു മുങ്ങിയതിന്റെ പേരില്‍ അന്വേഷണം നേരിടുന്ന മല്യയെ തിരിച്ചയയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ നല്‍കിയ ഹര്‍ജിയില്‍ ഇന്നലെ കോടതി വാദം കേട്ടു. ഇന്ത്യയ്ക്കുവേണ്ടി ക്രൗണ്‍ പ്രോസിക്യൂഷന്‍ സര്‍വീസ് ആണ് വാദിച്ചത്. മേയ് 17ന് വാദം തുടങ്ങാനിരുന്നതാണെങ്കിലും മാറ്റുകയായിരുന്നു. ലണ്ടനിലുള്ള മല്യയെ ഏപ്രിലില്‍ സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡ് അറസ്റ്റ് ചെയ്‌തെങ്കിലും മണിക്കൂറുകള്‍ക്കുള്ളില്‍ വെസ്റ്റ്മിനിസ്റ്റര്‍ കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.

കഴിഞ്ഞ വര്‍ഷം മാര്‍ച്ചുമുതല്‍ മല്യ ലണ്ടനിലാണ്. ഇന്ത്യയും ബ്രിട്ടനും മല്യയെ തിരികെ ഇന്ത്യയിലെത്തിക്കുന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു. ബര്‍മിങ്ഹാമില്‍ ഇന്ത്യാ പാക് ക്രിക്കറ്റ് മത്സരം കാണാനെത്തിയ മല്യയെ കാണികള്‍ കൂകിവിളിച്ച് പരിഹസിച്ചിരുന്ന

മല്യയെ തിരിച്ചയക്കണമെന്ന ഹര്‍ജിയിലാണു ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതി ചൊവ്വാഴ്ച വാദം കേട്ടത്. ഡിസംബര്‍ നാലുവരെ ജാമ്യം അനുവദിച്ച കോടതി, അടുത്ത ഹിയറിങ് ജൂലായ് ആറിലേക്കു നിശ്ചയിച്ചു. ലണ്ടനിലുള്ള മല്യയെ ഏപ്രിലില്‍ സ്‌കോട്ട്‌ലന്റ് യാര്‍ഡ് അറസ്റ്റ് ചെയ്തിരുന്നു. മണിക്കൂറുകള്‍ക്കു ശേഷം വെസ്റ്റ് മിനിസ്റ്റര്‍ മജിസ്‌ട്രേറ്റ് ജാമ്യം അനുവദിക്കുകയായിരുന്നു.

ഇന്ത്യയിലെ വിവിധ ബാങ്കുകളില്‍ നിന്നായി 9,000 കോടി രൂപ വായ്പയെടുത്താണു മല്യ നാടുവിട്ടത്. ലണ്ടനില്‍ സുഖജീവിതം നയിക്കുകയാണ് മല്യയെന്നാണു റിപ്പോര്‍ട്ട്. കഴിഞ്ഞദിവസം ബര്‍മിങ്ഹാമില്‍ നടന്ന ഇന്ത്യപാക്കിസ്ഥാന്‍ ക്രിക്കറ്റ് മല്‍സരം കാണാനെത്തിയ മല്യ, വിരാട് കോഹ്!ലി ഫൗണ്ടേഷന്‍ സംഘടിപ്പിച്ച അത്താഴവിരുന്നില്‍ പങ്കെടുത്തതു വാര്‍ത്തയായിരുന്നു.