Latest News

തീവ്രവാദ ആക്രമണത്തിൽ വിറച്ച ബ്രിട്ടനെ നടുക്കി ലണ്ടനിൽ 27 നില കെട്ടിടം നിന്നുകത്തി .ആളപായം ഉൾപ്പടെ സംശയം അൻപതോളം പേർ ആശുപത്രിയിൽ

2017-06-14 07:28:24am |

ലണ്ടന്‍: പടിഞ്ഞാറന്‍ ലണ്ടനില്‍ ഗ്രെന്‍ഫെല്‍ ടവറില്‍ വന്‍ തീപിടിത്തം.ഇരുന്നൂറോളം അഗ്നി ശമന സേനാംഗങ്ങളുടെ നേതൃത്വത്തില്‍ തീയണക്കുന്നതിനുള്ള തീവ്ര ശ്രമം നടന്ന് വരികയാണ്. ......
പ്രാദേശിക സമയം വെളുപ്പിന് ഒരു മണിയോടെതീപിടിത്തമുണ്ടായത്. 26 നിലകളുള്ള ടവര്‍ പൂര്‍ണ്ണമായും കത്തിയിട്ടുണ്ട്. ടവറിന്റെ രണ്ടാം നിലയില്‍  നിന്നാണ് തീപടര്‍ന്നതെന്നാണ് ദൃസാക്ഷികള്‍ പറയുന്നത്.......

40  ഫയര്‍ എന്‍ജിനുകള്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളിയാകുന്നുണ്ട്. പരിക്കേറ്റരുടെ നില ഗുരുരമല്ലെന്നും പുക ശ്വസിച്ചതിനെ തുടര്‍ന്നുണ്ടായ ശാരീരികാസ്വസ്ഥ...എന്നാൽ തീപിടിത്തമുണ്ടാകാനുള്ള കാരണം വ്യക്തമല്ല. 1974ൽ സ്ഥാപിച്ച കെട്ടിടത്തിന് 67.30 മീറ്റർ ഉയരം ഉണ്ടെന്നാണ് വിവരം. കെട്ടിടത്തിന് നൂറുമീറ്റർ അകലെവരെ ചാരവും പുകയും പടർന്നിട്ടുണ്ട്. തീ ഇതുവരെ നിയനത്രണ വിധേയമായിട്ടില്ല. 140ഫ്ലാറ്റുകൾ അടങ്ങിയ ഈ കെട്ടിടം നഗരത്തിലെ ഏറ്റവും പഴക്കമേറിയതാണ്.

കെട്ടിടത്തിൽ കുടുങ്ങിയവരോട് മൊബൈൽ ഫോണുകളിലെ ഫ്ലാഷുകൾ തെളിയിച്ച് കെ്ടിടത്തിനുള്ളിൽ കുടുങ്ങിയിട്ടുണ്ടെന്ന് അറിയിക്കണമെന്നാണ് അഗ്നിശമനസേനാ വിഭാഗം നിർദേശം നൽകിയിരിക്കുന്നത്.