Latest News

കഷ്ടകാലം മാറാതെ ലണ്ടന്‍ നഗരം! കത്തിയമര്‍ന്നത് അരനൂറ്റാണ്ട് പഴക്കമുള്ള കെട്ടിടം, കുഞ്ഞിനെ രക്ഷിക്കാന്‍ അമ്മ പത്താം നിലയില്‍ നിന്ന് താഴേക്ക് എറിഞ്ഞു

2017-06-15 02:18:57am |

ല​ണ്ട​ൻ: പു​ല​ർ​ച്ച​യോ​ടെ പ​ടി​ഞ്ഞാ​റ​ൻ ല​ണ്ട​നി​ലെ ട​വ​റി​ൽ പു​ക​പ​ട​ല​ങ്ങ​ൾ ഉ​യ​രാ​ൻ തു​ട​ങ്ങി​യ​തോ​ടെ ത​ന്നെ ന​ഗ​രം ആ​ശ​ങ്ക​യി​ലാ​യി. ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ളു​ടെ വാ​ർ​ത്ത​ക​ൾ തീ​ർ​ത്ത ഞെ​ട്ട​ലി​ൽ​നി​ന്ന്​ ന​ഗ​രം മെ​ല്ലെ മു​ക്​​ത​മാ​കു​ന്ന​തി​നി​ടെ​യാ​ണ്​ തീ​പി​ടി​ത്ത​മു​ണ്ടാ​കു​ന്ന​ത്. പ​ട്ട​ണ​ത്തി​ലെ ഉ​യ​ർ​ന്ന കെ​ട്ടി​ടം നി​ന്നു​ക​ത്തു​േ​മ്പാ​ൾ യ​ഥാ​ർ​ഥ​ത്തി​ൽ അ​ഗ്​​നി​ശ​മ​ന സേ​ന​യും സു​ര​ക്ഷാ വൃ​ത്ത​ങ്ങ​ളും ഒ​രു നി​മി​ഷം സ്​​തം​ഭി​ച്ചു​പോ​യി. 

എ​ല്ലാ സ​ന്നാ​ഹ​ങ്ങ​ളു​മാ​യി ദ്രു​ത​ഗ​തി​യി​ൽ ന​ട​ത്തി​യ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​മാ​ണ്​ വ​ൻ​ദു​ര​ന്ത​ത്തി​ൽ​നി​ന്ന്​ ര​ക്ഷി​ച്ച​ത്. കെ​ട്ടി​ട​ത്തി​​െൻറ ഉ​യ​ർ​ന്ന നി​ല​ക​ളി​ൽ​നി​ന്ന്​ അ​ട്ട​ഹാ​സ​വും അ​ല​ർ​ച്ച​യും കേ​ട്ട​താ​യി ദൃ​ക്​​സാ​ക്ഷി​ക​ൾ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് പ​റ​ഞ്ഞു. പ​ല​രും കെ​ട്ടി​ട​ത്തി​ൽ​നി​ന്ന്​ ചാ​ടി​ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.  ചി​ല​ർ കു​ട്ടി​ക​ളെ കെ​ട്ടി​ട​ത്തി​ൽ​നി​ന്ന്​ പു​റ​ത്തേ​ക്കെ​റി​ഞ്ഞ്​ ര​ക്ഷി​ച്ചു. ഉ​റ​ക്ക​മു​ണ​ർ​ന്ന പ്ര​ദേ​ശ​ത്തു​കാ​രും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന്​ സ​ഹാ​യ​വു​മാ​യി രം​ഗ​ത്തി​റ​ങ്ങി.

അ​തി​നി​ടെ, പൂ​ർ​ണ​മാ​യും ക​ത്തി​യ​മ​ർ​ന്ന കെ​ട്ടി​ട​ത്തി​ന​ക​ത്തു​നി​ന്ന്​ ഇ​പ്പോ​ഴും ക​ട്ടി​യു​ള്ള പു​ക പു​റ​ത്തു​വ​രു​ന്ന​ത്​ ആ​ശ​ങ്ക വ​ർ​ധി​പ്പി​ക്കു​ന്നു​ണ്ട്. കെ​ട്ടി​ട​ത്തി​​െൻറ അ​ഗ്​​നി​സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ വ​ർ​ഷ​ങ്ങ​ളാ​യി ത​ക​രാ​റി​ലാ​യ​താ​ണ്​ ദു​ര​ന്ത​ത്തി​​െൻറ വ്യാ​പ്​​തി വ​ർ​ധി​പ്പി​ച്ച​ത്​. 1974ൽ ​നി​ർ​മി​ച്ച കെ​ട്ടി​ടം ഒ​രു കോ​ടി പൗ​ണ്ട്​ മു​ട​ക്കി ക​ഴി​ഞ്ഞ വ​ർ​ഷം ന​വീ​ക​രി​ച്ചി​രു​ന്നു​വെ​ങ്കി​ലും സു​ര​ക്ഷാ വി​ഷ​യ​ത്തി​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​രു​ന്നി​ല്ല. പു​തു​താ​യി അ​ലൂ​മി​നി​യം പാ​ന​ലു​ക​ൾ കൊ​ണ്ട്​ പൊ​തി​ഞ്ഞ​ത്​ തീ​പി​ടി​ത്ത​ത്തി​​െൻറ തീ​വ്ര​ത വ​ർ​ധി​പ്പി​ക്കു​ക​യും ചെ​യ്​​തു. 

കെ​ട്ടി​ട​ത്തി​ൽ​നി​ന്ന്​ അ​വ​ശി​ഷ്​​ട​ങ്ങ​ൾ പ​തി​ച്ച്​ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ എ40 ​റോ​ഡും പ​രി​സ​ര​ത്തെ കെ​ട്ടി​ട​ങ്ങ​ളും അ​ട​ച്ചി​ട്ടു​ണ്ട്. താ​മ​സ​ക്കാ​രോ​ട്​ ഒ​ഴി​ഞ്ഞു​പോ​കാ​നും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. അ​പ​ക​ടം വ​ൻ ദു​ര​ന്ത​മാ​ണെ​ന്ന്​ ല​ണ്ട​ൻ മേ​യ​ർ സാ​ദി​ഖ്​ ഖാ​ൻ പ​റ​ഞ്ഞു. അ​ർ​ധ​രാ​ത്രി​യി​ൽ എ​ല്ലാം ഉ​പേ​ക്ഷി​ച്ച്​ തെ​രു​വി​ലി​റ​ങ്ങേ​ണ്ടി​വ​ന്ന കു​ടും​ബ​ങ്ങ​ൾ​ക്ക്​ ആ​വ​ശ്യ​മാ​യ ഭ​ക്ഷ​ണ​വും വ​സ്​​ത്ര​വും എ​ത്തി​ച്ച​ു​കൊ​ടു​ത്ത്​ പ​രി​സ​ര​വാ​സി​ക​ളും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളും മാ​തൃ​ക​യാ​യി.

500ഒാ​ളം പേ​ർ​ക്ക്​ ഒ​രേ സ​മ​യം പു​റ​ത്തെ​ത്താ​ൻ ഒ​രു ഗോ​വ​ണി മാ​ത്ര​മു​ള്ള​പ്പോ​ൾ പോം​വ​ഴി​ക​ള​ട​ഞ്ഞ മാ​താ​വ്​ പി​ഞ്ചു​കു​ഞ്ഞി​നെ കുഞ്ഞിനെ താഴേക്ക് എറിഞ്ഞു കൊടുത്തു.  അ​ഗ്​​നി​വി​ഴു​ങ്ങി​യ ഗ്രെ​ൻ​ഫെ​ൽ ട​വ​റി​​​െൻറ 10ാം നി​ല​യി​ൽ​നി​ന്നാ​ണ്​ ഒ​രു സ്​​​ത്രീ താ​ഴെ ആ​കാം​ക്ഷ​യോ​ടെ കാ​ത്തു​നി​ന്ന​വ​ർ​ക്കി​ട​യി​ലേ​ക്ക്​ ത​​​െൻറ കു​ഞ്ഞി​നെ ഇ​ട്ടു​കൊ​ടു​ത്ത​ത്. 

ആ​ൾ​ക്കൂ​ട്ട​ത്തി​നി​ട​യി​ൽ​നി​ന്ന്​ ഒ​രാ​ൾ ഒാ​ടി​വ​ന്ന്​ കൈ​പ്പി​ടി​യി​ലൊ​തു​ക്കി​യ കു​ഞ്ഞ്​ ആ​രോ​ഗ്യ​ത്തോ​ടെ​യി​രി​ക്കു​ന്നു​വെ​ന്ന്​ പ​രി​സ​ര​ത്തു​ണ്ടാ​യി​രു​ന്ന​വ​ർ പ​റ​ഞ്ഞു. ചാ​മ്പ​ലാ​യ കെ​ട്ടി​ട​ത്തി​ൽ​നി​ന്ന്​ ര​ക്ഷ​പ്പെ​ടാ​ൻ നി​ര​വ​ധി​പേ​രാ​ണ്​ താ​ഴോ​ട്ടു​ചാ​ടി​യ​ത്. ഇ​വ​രി​ൽ ചി​ല​ർ​ക്കെ​ങ്കി​ലും അ​പ​ക​ട​ത്തി​ൽ ജീ​വ​ൻ ന​ഷ്​​ട​മാ​യ​ത്​ ക​ണ്ടു​നി​ന്ന​വ​രു​ടെ വേ​ദ​ന​യാ​യി. 

ഗ്രെന്‍ഫെല്‍ ടവര്‍ അഗ്നിക്കുരുക്കാണെന്നും എത്രയും പെട്ടെന്നു പൊളിച്ചു പണിയണമെന്നും മൂന്നു വര്‍ഷം മുമ്പ് സന്നദ്ധസംഘടന മുന്നറിയിപ്പു നല്‍കിയിരുന്നതായി വെളിപ്പെടുത്തല്‍. സുരക്ഷാ സംവിധാനങ്ങളെക്കുറിച്ചു വിശദമായ പഠനം നടത്തിയ ശേഷം നല്‍കിയ റിപ്പോര്‍ട്ടുകള്‍ അധികൃതര്‍ അവഗണിച്ചതാണ് നിരവധി ജീവനുകള്‍ പൊലിയാന്‍ കാരണമായത്. ഫയര്‍ സേഫ്റ്റി മാനദണ്ഡങ്ങള്‍ പാലിക്കാത്ത ഗ്രെന്‍ഫെല്‍ ടവര്‍ ഉള്‍പ്പെടെ നിരവധി കെട്ടിടങ്ങളെക്കുറിച്ചു നല്‍കിയ പരാതികള്‍ പരിഗണിക്കപ്പെട്ടില്ലെന്നും ഇരന്നു വാങ്ങിയ ദുരന്തമാണിതെന്നും ഗ്രെന്‍ഫെല്‍ ആക്ഷന്‍ ഗ്രൂപ്പ് പറഞ്ഞു. ടവര്‍ ബ്ലോക്കിന്റെ സുരക്ഷയില്‍ ആശങ്ക രേഖപ്പെടുത്തിയ ഗ്രൂപ്പ് കെട്ടിടം പൊളിച്ചുനീക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

ടവറിലേക്കു കടക്കാനും പുറത്തിറങ്ങാനും ഒരു വഴി ഗാത്രമാണുള്ളതെന്നും തീപിടിത്തമുണ്ടായാല്‍ ഇടുങ്ങിയ ഇടനാഴിയില്‍ കൂടി മാത്രമേ അഗ്നിശമന സേനയ്ക്ക് അകത്തുകടക്കാന്‍ കഴിയുകയുള്ളുവെന്നും 2014 ഓഗസ്റ്റില്‍ ഇവര്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. ഫയര്‍ എസ്‌കേപ്പ് പ്രവേശന കവാടം സീല്‍ ചെയ്തതിനെക്കുറിച്ചും ഇവരുടെ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുണ്ട്. കെന്‍സിങ്ടണ്‍ ചീഫ് ഫയര്‍ ഓഫീസര്‍ ഫ്‌ളാറ്റിലെ ജീവനക്കാരുമായി വിഷയം ചര്‍ച്ച ചെയ്തു പരിഹാരം കാണണമെന്ന് ഇവര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അധികൃതര്‍ ഇതൊന്നും കണക്കിലെടുക്കാന്‍ തയാറാകാതിരുന്നത് ഇന്നത്തെ ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചു.