Latest News

ഉറ്റ സുഹൃത്തിനെ മന്ത്രിസഭയിലെ രണ്ടാമനാക്കി, മുതര്‍ന്ന മന്ത്രി്മാരെ അതേപടി നിലനിര്‍ത്തി! തെരേസാ മേയ് മുന്നോട്ട്, കലാപക്കൊടി ഉയര്‍ത്തിയിട്ടില്ലെന്ന് ബോറിസ് ജോണ്‍സണ്‍

2017-06-15 02:34:09am |

ലണ്ടന്‍: ഡമോക്രാറ്റിക് യൂണിയനിസ്റ്റ് പാര്‍ട്ടിയുമായി (ഡിയുപി) സഖ്യത്തില്‍ ഏര്‍പ്പെടാന്‍ തീരുമാനച്ചതോടെ മന്ത്രിസഭാ രൂപീകരണവുമായി തെരേസാ മേയ് മുന്നോട്ട്. പൊതുതിരഞ്ഞെടുപ്പിലെ അപ്രതീക്ഷിത തിരിച്ചടി വകവയ്ക്കാതെ സ്വന്തം ശൈലിയുമായി മുന്നോട്ടു പോകാനാണ് മേയുടെ തീരുമാനം. ഇതിന്റെ ഭാഗമായി തന്റെ ദീര്‍ഘകാല സുഹൃത്തായ ഡാമിയന്‍ ഗ്രീനിനെ മന്ത്രിസഭയിലെ രണ്ടാമനായി നിയമിച്ചു. ഫസ്റ്റ് സെക്രട്ടറി ഓഫ് സ്റ്റേറ്റിന് ഉപപ്രധാനമന്ത്രിക്കു തുല്യമായ പദവിയാണുള്ളത്.

ധനമന്ത്രിയായ ഫിലിപ് ഹാമണ്ട് അടക്കം അഞ്ചു മുതിര്‍ന്ന ക്യാബിനറ്റ് മന്ത്രിമാര്‍ക്കു മാറ്റമില്ല. വിദേശ സെക്രട്ടറിയായി ബോറിസ് ജോണ്‍സനും ഡേവിഡ് ഡേവിസ് ബ്രൈക്‌സിറ്റ് സെക്രട്ടറിയായും മൈക്കിള്‍ ഫാലന്‍ പ്രതിരോധ മന്ത്രിയായും തുടരും. മറ്റു മന്ത്രിപദവികളില്‍ പുനഃസംഘടനയുണ്ടാകും. മേയ്ക്ക് പ്രശ്‌നാധിഷ്ഠിത പിന്തുണ നല്‍കാന്‍ വടക്കന്‍ അയര്‍ലന്‍ഡിലെ ഡമോക്രാറ്റിക് യൂണിയനിസ്റ്റ് പാര്‍ട്ടി (ഡിയുപി) തയാറായതായി റിപ്പോര്‍ട്ടുണ്ട്.

അപ്രതീക്ഷിത മുന്നേറ്റം നടത്തിയ ലേബര്‍ പാര്‍ട്ടി നേതാവ് ജെര്‍മി കോര്‍ബിന്‍, മേ താമസിയാതെ രാജിവയ്‌ക്കേണ്ടി വരുമെന്നും ഭരണം ഏറ്റെടുക്കാന്‍ താന്‍ തയാറാണെന്നും പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പില്‍ കേവല ഭൂരിപക്ഷത്തിന് എട്ടു സീറ്റിന്റെ കുറവുള്ള മേയുടെ കണ്‍സര്‍വേറ്റിവ് പാര്‍ട്ടിക്ക് ബ്രെക്‌സിറ്റിനെ പിന്തുണയ്ക്കുന്ന ഡിയുപിയുടെ പിന്തുണയോടുകൂടി മാത്രമേ ഭരണം നിലനിര്‍ത്താന്‍ കഴിയൂ.

ക്യാബിനറ്റിലെ അഞ്ചു മന്ത്രിമാര്‍ തെരേസ മേ രാജിവയ്ക്കണമെന്നും വിദേശകാര്യ മന്ത്രി ബോറിസ് ജോണ്‍സണ്‍ അധികാരമേറ്റെടുക്കണമെന്നും ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. ബോറിസ് ജോണ്‍സണു വേണ്ടി പാര്‍ട്ടിയിലെ ഒരുവിഭാഗം നടത്തുന്ന നീക്കങ്ങളാണു മേയുടെ പുതിയ തലവേദന. കഴിഞ്ഞ വര്‍ഷം അധികാരമേറ്റപ്പോള്‍ മേ പുറത്താക്കിയ ധനമന്ത്രി ജോര്‍ജ് ഓസ്‌ബോണാണ് മേയ്ക്കു പിന്തുണ നല്‍കുന്നതു സംബന്ധിച്ചു പാര്‍ട്ടിയില്‍ തന്നെ എതിര്‍പ്പുണ്ടെന്ന സൂചന നല്‍കുന്നത്. എന്നാല്‍, അത്തരമൊരു നീക്കമില്ലെന്നു ബോറിസ് ജോണ്‍സണ്‍ പ്രതികരിച്ചു. ഇതു സംബന്ധിച്ചു മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത തള്ളിയ ജോണ്‍സണ്‍ മേയുടെ പിന്നില്‍ അണിനിരക്കാന്‍ സഹപ്രവര്‍ത്തകരോടു വാട്‌സ് ആപ് സന്ദേശത്തില്‍ നിര്‍ദേശിച്ചു.

അഞ്ചു മുതിര്‍ന്ന നേതാക്കള്‍ ജോണ്‍സനോടു നേതൃത്വം ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ടെന്നു വാര്‍ത്ത വന്നിരുന്നു. തത്കാലം മേ രക്ഷപ്പെട്ടെങ്കിലും അധികം താമസിയാതെ അവര്‍ക്കു നേതൃത്വം ഒഴിയേണ്ടിവരുമെന്നാണു സൂചന.ഇതിനിടെ പുതിയ കാബിനറ്റ് രൂപീകരണവുമായി മേ മുന്നോട്ടു പോകുകയാണ്. ഫസ്റ്റ് സെക്രട്ടറി ഓഫ് സ്റ്റേറ്റായി ഡാമിയന്‍ ഗ്രീനിനെ നിയമിച്ചു.

അദ്ദേഹം ഫലത്തില്‍ ഡെപ്യൂട്ടി പ്രധാനമന്ത്രിയായിരിക്കും. ഇന്ത്യന്‍ വംശജ പ്രീതി പട്ടേലിനെ കാബിന റ്റില്‍ നിലനിര്‍ത്തി. മുതിര്‍ന്ന അഞ്ചു സീനിയര്‍ മന്ത്രിമാര്‍ക്ക് മാറ്റ മില്ലെന്ന് കഴിഞ്ഞദിവസം തന്നെ മേ വ്യക്തമാക്കിയിരുന്നു. ഇതേസമയം ഈ വര്‍ഷമോ അടുത്തവര്‍ഷം ആദ്യമോ വീണ്ടും തെരഞ്ഞെടുപ്പു നടത്തേണ്ടിവരുമെന്നു ലേബര്‍പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിന്‍ അഭിപ്രായപ്പെട്ടു.

ഭൂരിപക്ഷം നഷ്ടപ്പെട്ട മേ ഡിയുപിയുടെ സഹായത്തോടെ ന്യൂനപക്ഷ സര്‍ക്കാര്‍ രൂപീകരിച്ച് അധികാരത്തില്‍ തുടരാന്‍ ശ്രമിക്കുകയാണെന്ന് കോര്‍ബിന്‍ ആരോപിച്ചു. ഇതുവരെ ഡിയുപിയുമായി അന്തിമ ധാരണയിലെത്തിയിട്ടില്ല. പ്രധാനമന്ത്രിയാവാന്‍ ഒരുക്കമാണെന്നും അദ്ദേഹം സൂചിപ്പിച്ചു. മറ്റു പാര്‍ട്ടികളിലെ എംപിമാരുമായി ചര്‍ച്ച നടത്തുമെന്നും രാജ്ഞിയുടെ പാര്‍ലമെന്റിലെ പ്രസംഗത്തിനുശേഷം നടക്കുന്ന വോട്ടെടുപ്പില്‍ സര്‍ക്കാരിനെ വീഴ്ത്താന്‍ ശ്രമിക്കുമെന്നും കോര്‍ബിന്‍ പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ മേയുടെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് 318 സീറ്റാണു കിട്ടിയത്. കഴിഞ്ഞതവണത്തേക്കാള്‍ 12 സീറ്റു കുറവ്. ഭൂരിപക്ഷത്തിന് 326സീറ്റു വേണം. പത്തു സീറ്റുള്ള നോര്‍ത്തേണ്‍ അ!യര്‍ലന്‍ഡിലെ ഡിയുപിയുമായി കൂട്ടുകക്ഷിഭരണത്തിനു ചര്‍ച്ച നടത്തുന്നുണ്ടങ്കിലും ഇതുവരെ ധാരണയുണ്ടാക്കിയിട്ടില്ല. ലേബര്‍പാര്‍ട്ടി നില മെച്ചപ്പെടുത്തിയെങ്കിലും 262 സീറ്റേയുള്ളു.