Latest News

ഭീതിനിലയമായി ഗ്രെൻ​ഫെൽ ടവർ! ലണ്ടനില്‍ കെട്ടിടം അഗ്‌നിക്കിരയായ സംഭവത്തില്‍ മരണം 17, മരിച്ചവരുടെ വിവരം ലഭിക്കാന്‍ ആഴ്ചകളെടുക്കും, ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു

2017-06-16 02:58:18am |

ല​ണ്ട​ൻ: ന​ഗ​ര​ത്തി​ലെ പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ലു​ള്ള ല​ൻ​കാ​സ്​​റ്റ​റി​ൽ ഫ്ലാ​റ്റ്​ സ​മു​ച്ച​യ​ത്തി​ലു​ണ്ടാ​യ അ​ഗ്​​നി​ബാ​ധ​യി​ൽ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം 17 ആ​യി. മ​ര​ണ​സം​ഖ്യ ഇ​നി​യും കൂ​ടാ​നി​ട​യു​െ​ണ്ട​ന്നാ​ണ്​ വി​വ​രം. കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ ല​ഭി​ക്കാ​ൻ ആ​ഴ്​​ച​ക​ളെ​ടു​ക്കു​മെ​ന്ന്​ ല​ണ്ട​ൻ അ​ഗ്​​നി​ശ​മ​ന സേ​ന വി​ഭാ​ഗം അ​റി​യി​ച്ചു. ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന 68 പേ​രി​ൽ 18 പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​ണ്.

70 മീ​റ്റ​ർ ഉ​യ​ര​മു​ള്ള ​ഗ്രെൻഫെൽ ടവറൊ​ന്നാ​കെ ക​ൺ​മു​ന്നി​ൽ ക​ത്തി​യ​മ​ർ​ന്ന​തും ജീ​വ​ര​ക്ഷ​ക്കാ​യു​ള്ള നി​ല​വി​ളി കേ​ൾ​ക്കു​േ​മ്പാ​ഴും ഒ​ന്നും ചെ​യ്യാ​നാ​വാ​തെ നി​സ്സ​ഹാ​യ​രാ​യ​തി​​െൻറ​യും ന​ടു​ക്ക​ത്തി​ലാ​ണ്​ പ​രി​സ​ര​വാ​സി​ക​ൾ. സം​ഭ​വം ക​ഴി​ഞ്ഞ്​ 24 മ​ണി​ക്കൂ​ർ ക​ഴി​ഞ്ഞും കെ​ട്ടി​ട​ത്തി​ൽ​നി​ന്നും തീ​യും പു​ക​യും ഉ​യ​രു​ന്നു​ണ്ട്. കെ​ട്ടി​ട​ത്തി​ലെ ​ഒാ​രോ നി​ല​ക​ളാ​യി അ​ഗ്​്​​നി​​ശ​മ​ന സേ​ന ഉ​ദ്യോ​ഗ​സ്​​ഥ​രും ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രും ന​ട​ത്തു​​ന്ന തി​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.

കെ​ട്ടി​ട​ത്തി​ൽ താ​മ​സി​ച്ചി​രു​ന്ന ബ​ന്ധു​ക്ക​ളെ സം​ബ​ന്ധി​ച്ച്​ വി​വ​ര​മി​ല്ലെ​ന്ന്​ കാ​ണി​ച്ച്​ നൂ​റോ​ള​മാ​ളു​ക​ൾ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. കെ​ട്ടി​ട​ത്തി​ൽ അ​വ​ശേ​ഷി​ച്ച​വ​രാ​രും ജീ​വ​നോ​ടെ​യു​ണ്ടാ​വി​​ല്ലെ​ന്നാ​ണ്​ ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രു​ടെ നി​ഗ​മ​നം. 1974ൽ ​പ​ണി​ത കെ​ട്ടി​ട​ത്തി​ന്​ സു​​ര​ക്ഷ​ഭീ​ഷ​ണി​യു​ണ്ടെ​ന്നു കാ​ണി​ച്ച്​ ന​ൽ​കി​യ പ​രാ​തി അ​ധി​കൃ​ത​ർ നി​ര​ന്ത​രം അ​വ​ഗ​ണി​ച്ച​താ​ണ്​ ദു​ര​ന്ത​ത്തി​ന്​ കാ​ര​ണ​മെ​ന്ന ആ​ക്ഷേ​പം ശ​ക്​​ത​മാ​യി​ട്ടു​ണ്ട്. അ​ഗ്​​നി മു​ന്ന​റി​യി​പ്പ്, ശ​മ​ന സം​വി​ധാ​ന​ങ്ങ​ൾ എ​ന്നി​വ കെ​ട്ടി​ട​ത്തി​ലു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന്​ വ്യ​ക്​​ത​മാ​യി​ട്ടു​ണ്ട്.

ബ്രി​ട്ടീ​ഷ്​ പ്ര​ധാ​ന​മ​ന്ത്രി തെ​രേ​സ മേ​യ്​ സം​ഭ​വ​സ്​​ഥ​ലം സ​ന്ദ​ർ​ശി​ച്ചു ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. സമഗ്രമായ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും ഉത്തരവാദികൾക്കെതിരെ ക​ർ​ശ​ന​ന​ട​പ​ടി​ക​ളു​​ണ്ടാ​വു​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു. ദുരന്തത്തിൽ ഇന്ത്യക്കാർ ആരെങ്കിലും അകപ്പെട്ടിട്ടുണ്ടോ എന്ന് ഇന്ത്യൻ ഹൈക്കമ്മിഷൻ അന്വേഷിച്ചു വരികയാണ്. 24 നില കെട്ടിടമാണു കഴിഞ്ഞദിവസം അർധരാത്രിക്കു ശേഷം അഗ്നി വിഴുങ്ങിയത്. 120 ഫ്ലാറ്റുകളിലായി അറുനൂറോളം പേരാണ് ഇവിടെ താമസിച്ചിരുന്നത്. മിക്കവരും ഉറക്കത്തിലായിരുന്ന സമയത്താണു തീപിടിത്തമുണ്ടായത്.

റമസാൻ നോയമ്പു കാലമായിരുന്നതിനാൽ ഉണർന്നിരുന്ന ചില മുസ്‍ലിം കുടുംബങ്ങൾ അഗ്നിബാധ പെട്ടെന്ന് അറിഞ്ഞതു കൊണ്ടാണ് ഒട്ടേറെപ്പേർക്കു രക്ഷപ്പെടാൻ വഴിയൊരുങ്ങിയതെന്നു റിപ്പോർട്ടുണ്ട്. നൂറോളം പേർക്കു പൊള്ളലും പരുക്കുമേറ്റു. 34 പേർ ആശുപത്രികളിൽ ചികിൽസയിലുണ്ട്. 18 പേരുടെ നില ഗുരുതരമാണ്. താഴത്തെ നിലയിൽനിന്നു തീ വളരെപ്പെട്ടെന്നു കെട്ടിടം മുഴുവൻ പടർന്നതെങ്ങനെ എന്നതു സംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്.തു​ട​ർ​ച്ച​യാ​യു​ണ്ടാ​യ സ്​​േ​ഫാ​ട​ന​ങ്ങ​ൾ​ക്ക്​ പി​ന്നാ​ലെ​യു​ണ്ടാ​യ അ​പ​ക​ടം ല​ണ്ട​ൻ ജ​ന​ത​യെ മു​ൾ​മു​ന​യി​ലാ​ക്കി​യി​ട്ടു​ണ്ട്.