Latest News

ഡയാന ഇപ്പോഴും കൊമ്പനാന! പത്തൊമ്പതാം വയസില്‍ അണിഞ്ഞ ഷൂവിന് ലേലത്തില്‍ ലഭിച്ചത് 1800 പൗണ്ട്‌

2017-06-17 02:41:31am |

ല​ണ്ട​ൻ: ബ്രി​ട്ട​നി​ലെ അ​ന്ത​രി​ച്ച ഡ​യാ​ന രാ​ജ​കു​മാ​രി​യു​ടെ ഒ​രു ജോ​ടി ഷൂ ​​ലേ​ല​ത്തി​ൽ​വെ​ച്ച​​പ്പോ​ൾ അ​തി​ന്​ ല​ഭി​ച്ച​ത്​ 1800 പൗ​ണ്ട്. വെ​ളു​ത്ത നി​റ​ത്തി​ലു​ള്ള അ​ടി​ഭാ​ഗം പ​ര​ന്ന ല​ത​ർ ഷൂ ​ഡ​യാ​ന ത​​െൻറ 19ാമ​ത്തെ വ​യ​സ്സി​ൽ ധ​രി​ച്ചി​രു​ന്ന​വ​യാ​ണ്. ആ ​സ​മ​യ​ത്ത്​ അ​വ​ർ ശി​ശു​പ​രി​പാ​ല​ക കേ​ന്ദ്ര​ത്തി​ൽ ജോ​ലി ചെ​യ്​​തി​രു​ന്നു​വെ​ന്നും അ​പ്പോ​ഴു​ള്ള അ​വ​രു​ടെ ​േഫാ​േ​ട്ടാ​യി​ൽ ഇ​ത്​ കാ​ലി​ൽ കാ​ണു​ന്നു​ണ്ടെ​ന്നും ലേ​ലം ന​ട​ത്തി​യ ഡൊ​മി​നി​ക്​ വി​േ​ൻ​റ​ഴ്​​സ്​ ഒാ​ക്​​ഷ​ൻ ഹൗ​സ്​ പ​റ​ഞ്ഞു.

"ഡയാന: ഹേര്‍ ട്രു സ്‌റ്റോറി" എന്ന പുസ്‌തകം ഡയാനയുടെ ഓഡിയോ േടപ്പ്‌ കൂടി ചേര്‍ത്ത്‌ പുനഃപ്രസിദ്ധീകരിച്ചതിനു പിന്നാലെയാണ് ലേലം നടന്നത് അതുകൊണ്ടു തന്നെ ലേലം ഏറെ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. കാമിലാ പാര്‍ക്കറുമായി ബ്രിട്ടനിലെ കിരീടാവകാശി കൂടിയായ ചാള്‍സ്‌ രാജകുമാരന്‍ ബന്ധം തുടങ്ങിയതറിഞ്ഞാണു ഡയാന തന്റെ ഭാഗം ലോകത്തെ അറിയിക്കാന്‍ മോട്ടന്റെ സഹായം തേടിയത്‌. ചാള്‍സിനെ ആദ്യമായി കണ്ടതു മുതലുള്ള വിവരങ്ങളാണ്‌ അവര്‍ ഓഡിയോയില്‍ പങ്കുവയ്‌ക്കുന്നത്‌.

"നോര്‍ത്താംടണ്‍ഷേറിലെ വസതിയില്‍ വച്ചാണ്‌ ആദ്യമായി ചാള്‍സിനെ കാണുന്നത്‌. 1977 നവംബറിലായിരുന്നു കൂടിക്കാഴ്‌ച. എനിക്ക്‌ അന്ന്‌ 16 വയസ്‌. ചാള്‍സിനു 29. അന്ന്‌ അദ്ദേഹം എന്റെ ചേച്ചി സാറ(22)യുമായി ഡേറ്റിങ്ങിലായിരുന്നു..." ലാബ്രഡോര്‍ നായയുമായിട്ടായിരുന്നു ചാള്‍സിന്റെ വരവ്‌. അന്നു മനസു പറഞ്ഞു. "ദൈവമേ, ഏറെ ദുഃഖങ്ങളുള്ള മനുഷ്യന്‍". അന്ന്‌ അദ്ദേഹത്തോടൊപ്പം നൃത്തവും ചെയ്‌തു. സാറയും ചാള്‍സുമായുള്ള ബന്ധം ഒന്‍പത്‌ മാസമേ നീണ്ടുള്ളൂ. അന്ന വാലസുമായിട്ടും ചാള്‍സിനു ബന്ധമുണ്ടായിരുന്നു. ഇതിനുശേഷമാണു ഡയാനയോട്‌ ചാള്‍സ്‌ അടുത്തത്‌. ആ കാഴ്‌ചയില്‍ "ദുഃഖം" നിറഞ്ഞ മുഖത്തെക്കുറിച്ചു ചോദിച്ചു. മൗണ്ട്‌ ബാറ്റണ്‍ പ്രഭുവിന്റെ അന്ത്യത്തെക്കുറിച്ചാണ്‌ അദ്ദേഹം സംസാരിച്ചത്‌.

വിവാഹ സൂചന വന്നപ്പോള്‍ ഞാന്‍ ചിന്തിച്ചുകൊണ്ടിരുന്നു. "യേശു, ഞാനെന്തു ചെയ്യും?". പിന്നീട്‌ വിവാഹം വേണ്ടെന്നു മനസു പറഞ്ഞപ്പോള്‍ വൈകിയിരുന്നു. വിവാഹത്തിനുശേഷം തനിക്കു വണ്ണംകൂടുന്നതായി ചാള്‍സ്‌ പറഞ്ഞതിനുശേഷമാണു അമിതമായി ഭക്ഷണത്തോട്‌ ആര്‍ത്തി തോന്നുന്ന രോഗം തുടങ്ങിയതെന്നും ഡയാന പറയുന്നുണ്ട്‌.

ആദ്യ തര്‍ക്കവും അവര്‍ ഓര്‍ത്തെടുക്കുന്നു. വിവാഹ നിശ്‌ചയത്തിലെത്തിയ കാലമായിരുന്നു അത്‌. 1981 മാര്‍ച്ചിലായിരുന്നു സംഭവം. ഒരു പൊതുപരിപാടിക്ക്‌ കറുത്ത ഗൗണുമണിഞ്ഞാണു ഡയാന എത്തിയത്‌. കറുത്തവേഷം പാടില്ലെന്നു ചാള്‍സ്‌ പറഞ്ഞു. "ഞാന്‍ നിങ്ങളുടെ കുടുംബത്തിന്റെ ഭാഗമായിട്ടില്ലല്ലോ!" എന്ന ചിന്തയാണു മനസില്‍ വന്നത്‌. ചാള്‍സിനൊപ്പമുള്ള യാത്രയ്‌ക്കിടെയാണു കാമിലയുമായുള്ള ബന്ധം അറിയുന്നത്‌. അദ്ദേഹത്തിന്റെകൂടി സുഹൃത്തായ എമിലി വാന്‍ കട്ട്‌സെമാണ്‌ ആദ്യസൂചന നല്‍കിയത്‌.

വിവാഹം പത്ത്‌ വര്‍ഷം പിന്നിട്ടപ്പോഴേക്കും, തകര്‍ച്ചയിലേക്കു നീങ്ങി. 1991 ലാണു ആന്‍ഡ്രു മോട്ടനെ ഡയാന സമീപിച്ചത്‌. അതൃപ്‌തി, ചതിക്കപ്പെട്ടെന്ന തോന്നല്‍, ആത്മഹത്യാ ശ്രമങ്ങള്‍ എന്നിവയെക്കുറിച്ചാണ്‌ അവര്‍ ആദ്യമായി സംസാരിച്ചത്‌. 17 വയസുമുതല്‍ ഡയാനയെ അറിയാവുന്ന ഡോ. ജയിംസ്‌ കോട്രസ്‌റ്റുമായി സംസാരിച്ചാണു ഡയാനയുടെ വാക്കുകളിലെ യാഥാര്‍ഥ്യം മോട്ടന്‍ തെരഞ്ഞെത്‌. കാമിലാ പാര്‍ക്കര്‍ എന്നതു "സത്യമാണെന്ന്‌" ഉറപ്പിച്ചത്‌ ഡോ. ജയിംസാണെന്നു മോട്ടന്‍ പറയുന്നു.

ബന്ധത്തെക്കുറിച്ചു ചാള്‍സിനോടും എലിസബത്ത്‌ രാജ്‌ഞിയോടും ഡയാന പരാതിപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. "ജീവപര്യന്തം തടവിലാക്കപ്പെട്ടതു പോലെ" ജീവിക്കാന്‍ താല്‍പര്യമില്ലെന്നു ഡയാനയ്‌ക്കു തോന്നിയ ഘട്ടത്തിലാണ്‌ അവര്‍ വിവാഹമോചനത്തിനു മനസ്‌ ഒരുക്കിയതെന്നും മോട്ടന്‍ കുറിച്ചു.
ഡോ. ജയിംസ്‌ വഴിയാണ്‌ മോട്ടന്‍ ആദ്യ ചോദ്യങ്ങള്‍ അയച്ചത്‌. കൊട്ടാരത്തിലെ സുരക്ഷ മറികടന്ന എത്താനുള്ള പ്രയാസമായിരുന്നു കാരണം. പിന്നീട്‌ വ്യാജപേരില്‍ കൊട്ടാരത്തില്‍ കടന്നും അഭിമുഖം നടത്തി. ചാള്‍സിനു കാമില അയച്ച പ്രേമലേഖനങ്ങളും ഡയാന തന്നെ കാട്ടിയെന്ന്‌ അദ്ദേഹം പറയുന്നു.