Latest News

ഗ്രെ​ൻ​ഫെ​ൽ ട​വ​റി​​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 30; 70 പേ​രെ കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ഇ​പ്പോ​ഴും ലഭ്യമല്ല!

2017-06-17 02:51:33am |

ല​​ണ്ട​​ൻ: ന​ഗ​ര​ത്തി​ലെ ഗ്രെ​ൻ​ഫെ​ൽ ട​വ​റി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 30 ആ​യി. 70 പേ​രെ കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ഇ​പ്പോ​ഴും ല​ഭ്യ​മ​ല്ലെ​ന്നും അ​തി​നാ​ൽ​ത​ന്നെ മ​ര​ണ​സം​ഖ്യ ഇ​നി​യും വ​ർ​ധി​ക്കാ​നി​ട​യു​ണ്ടെ​ന്നും പൊ​ലീ​സ്​ അ​റി​യി​ച്ചു. ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന 24ൽ 12 ​പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​ണ്. 12 പേ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ മാ​ത്ര​മാ​ണ്​ മോ​ർ​ച്ച​റി​യി​ലു​ള്ള​ത്. ബാ​ക്കി​യു​ള്ള​വ​രു​ടേ​ത്​ കെ​ട്ടി​ട​ത്തി​ൽ ത​ന്നെ പു​റ​ത്തെ​ടു​ക്കാ​ൻ ക​ഴി​യാ​ത്ത​വി​ധം കു​ടു​ങ്ങി​​ക്കി​ട​ക്കു​ക​യാ​ണ്. അ​തി​നി​ടെ, സം​​ഭ​​വ​​സ്​​​ഥ​​ലം എ​ലി​സ​ബ​ത്ത്​ രാ​ജ്​​ഞി സ​ന്ദ​ർ​ശി​ച്ചു.

പ്ര​ദേ​ശ​വാ​സി​ക​ളു​മാ​യി സം​സാ​രി​ച്ച രാ​ജ്​​ഞി പ​രി​ക്കേ​റ്റ​വ​ർ​ക്കും മ​രി​ച്ച​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും എ​ത്ര​യും​പെ​െ​ട്ട​ന്ന്​ ആ​ശ്വാ​സം ല​ഭി​ക്ക​െ​ട്ട​യെ​ന്ന്​ പ്രാ​ർ​ഥി​ച്ചു. ന​​ഗ​​ര​​ത്തി​​െൻറ പ​​ടി​​ഞ്ഞാ​​റ​​ൻ മേ​​ഖ​​ല​​യി​​ലെ നോ​​ട്ടി​​ങ്​ ഹി​​ല്ലി​​ൽ ലാ​​റ്റി​​മ​​ർ റോ​​ഡി​​നോ​​ടു ചേ​​ർ​​ന്ന്​ ഗ്രെ​​ൻ​​ഫെ​​ൽ ട​​വ​​റി​​െൻറ ര​​ണ്ടാം നി​​ല​​യി​​ലാ​​ണ്​​ ബു​​ധ​​നാ​​ഴ്​​​ച പു​​ല​​ർ​​ച്ചെ ഒ​​രു മ​​ണി​​യോ​​ടെ തീ​​പി​​ടി​​ത്ത​​മു​​ണ്ടാ​​യ​​ത്.

അതേസമയം ഗ്രെന്‍ഫെല്‍ ടവര്‍ ഉണക്കമരം പോലെ നിന്നു കത്തിയതിനു കാരണം കെട്ടിടത്തിനു മോടി പിടിപ്പിക്കാന്‍ ഉപയോഗിച്ച നിലവാരമില്ലാത്ത അലുമിനിയും/പ്ലാസ്റ്റിക് ആവരണമെന്ന് കടുത്ത ആരോപണം. അഗ്നിസുരക്ഷാ ഭീഷണി മൂലം അമേരിക്കയില്‍ നിരോധിക്കപ്പെട്ട വിലകുറഞ്ഞ അലുമിനിയം പൂശിയ റെയ്‌നോബോണ്ട് പാനലുകളാണ് ഉപയോഗിച്ചിരുന്നത്. 

Grenfell Tower

ചതുരശ്രമീറ്ററിന് 22 പൗണ്ട് വിലയുള്ള പാനലുകള്‍ ഉപയോഗിച്ച സ്ഥാനത്ത് രണ്ടു പൗണ്ട് കൂടി അധികവിലയുള്ള തീപിടിക്കാത്ത പാനലുകള്‍ ഉപയോഗിച്ചിരുന്നെങ്കില്‍ ദുരന്തത്തിന്റെ തീവ്രത കുറയ്ക്കാനാകുമായിരുന്നുവെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. മൂന്നു തരം റെയ്‌നോബോണ്ട് പാനലുകളാണു വിപണിയിലുള്ളത്. ഒന്ന് തീപിടിക്കുന്ന പ്ലാസ്റ്റിക് ഉള്‍പ്പെട്ടതും മറ്റു രണ്ടെണ്ണം അഗ്നിയെ ചെറുക്കുന്നതും. ഇതില്‍ വിലകുറഞ്ഞ പാനലുകളാണ് കരാറുകാര്‍ ഗ്രെന്‍ഫെല്‍ നവീകരണത്തിനായി ഉപയോഗിച്ചതെന്നാണു നിഗമനം. രണ്ടു പൗണ്ട് അധികവിലയുള്ള പാനല്‍ ഉപയോഗിച്ചിരുന്നെങ്കില്‍ കരാറുകാരന് വെറും 5000 പൗണ്ടിന്റെ അധിക ചെലവേ വരുമായിരുന്നുള്ളു. 

അമേരിക്കയില്‍ നാല്‍പതടിയില്‍ കൂടുതല്‍ ഉയരമുള്ള കെട്ടിടങ്ങള്‍ക്കു ഫയര്‍ സേഫ്റ്റി പരിഗണിച്ച് ഇത്തരം പാനലുകള്‍ ഉപയോഗിക്കുന്നതു നിരോധിച്ചിരിക്കുകയാണ്. ചെറിയ കെട്ടിടങ്ങള്‍ക്കു മാത്രമാണ് ഇവ ഉപയോഗിക്കാറുള്ളത്. 

ബ്രിട്ടനില്‍ മുപ്പതിനായിരത്തോളം കെട്ടിടങ്ങളാണ് ഇത്തരം പാനലുകള്‍ ഉപയോഗിച്ച് നവീകരിച്ചിരിക്കുന്നതെന്നു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 87 എണ്ണം ഗ്രെന്‍ഫെല്‍ മാതൃകയിലുള്ള ടവര്‍ ബ്ലോക്കുകളാണ്. ഇത്തരം കെട്ടിടങ്ങളില്‍നിന്ന് വിവാദ പാനലുകള്‍ പൊളിച്ചുനീക്കണമെന്ന് ശക്തമായ ആവശ്യമാണ് ഉയര്‍ന്നിരിക്കുന്നത്. സംഭവത്തെക്കുറിച്ച് നടക്കുന്ന അന്വേഷണത്തില്‍ പാനലുകള്‍ക്കെതിരേ തെളിവു ലഭിച്ചാല്‍ കരാറുകാരെ ജയിലില്‍ അടയ്ക്കണമെന്ന് ഫയര്‍ സേഫ്റ്റി വിദഗ്ധനായ സാം വെബ് പറഞ്ഞു.

70 മീ​റ്റ​ർ ഉ​യ​ര​മു​ള്ള ​ഗ്രെൻഫെൽ ടവറൊ​ന്നാ​കെ ക​ൺ​മു​ന്നി​ൽ ക​ത്തി​യ​മ​ർ​ന്ന​തും ജീ​വ​ര​ക്ഷ​ക്കാ​യു​ള്ള നി​ല​വി​ളി കേ​ൾ​ക്കു​േ​മ്പാ​ഴും ഒ​ന്നും ചെ​യ്യാ​നാ​വാ​തെ നി​സ്സ​ഹാ​യ​രാ​യ​തി​​െൻറ​യും ന​ടു​ക്ക​ത്തി​ലാ​ണ്​ പ​രി​സ​ര​വാ​സി​ക​ൾ. സം​ഭ​വം ക​ഴി​ഞ്ഞ്​ 24 മ​ണി​ക്കൂ​ർ ക​ഴി​ഞ്ഞും കെ​ട്ടി​ട​ത്തി​ൽ​നി​ന്നും തീ​യും പു​ക​യും ഉ​യ​രു​ന്നു​ണ്ട്. കെ​ട്ടി​ട​ത്തി​ലെ ​ഒാ​രോ നി​ല​ക​ളാ​യി അ​ഗ്​്​​നി​​ശ​മ​ന സേ​ന ഉ​ദ്യോ​ഗ​സ്​​ഥ​രും ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രും ന​ട​ത്തു​​ന്ന തി​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.

കെ​ട്ടി​ട​ത്തി​ൽ താ​മ​സി​ച്ചി​രു​ന്ന ബ​ന്ധു​ക്ക​ളെ സം​ബ​ന്ധി​ച്ച്​ വി​വ​ര​മി​ല്ലെ​ന്ന്​ കാ​ണി​ച്ച്​ നൂ​റോ​ള​മാ​ളു​ക​ൾ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. കെ​ട്ടി​ട​ത്തി​ൽ അ​വ​ശേ​ഷി​ച്ച​വ​രാ​രും ജീ​വ​നോ​ടെ​യു​ണ്ടാ​വി​​ല്ലെ​ന്നാ​ണ്​ ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രു​ടെ നി​ഗ​മ​നം. 1974ൽ ​പ​ണി​ത കെ​ട്ടി​ട​ത്തി​ന്​ സു​​ര​ക്ഷ​ഭീ​ഷ​ണി​യു​ണ്ടെ​ന്നു കാ​ണി​ച്ച്​ ന​ൽ​കി​യ പ​രാ​തി അ​ധി​കൃ​ത​ർ നി​ര​ന്ത​രം അ​വ​ഗ​ണി​ച്ച​താ​ണ്​ ദു​ര​ന്ത​ത്തി​ന്​ കാ​ര​ണ​മെ​ന്ന ആ​ക്ഷേ​പം ശ​ക്​​ത​മാ​യി​ട്ടു​ണ്ട്. അ​ഗ്​​നി മു​ന്ന​റി​യി​പ്പ്, ശ​മ​ന സം​വി​ധാ​ന​ങ്ങ​ൾ എ​ന്നി​വ കെ​ട്ടി​ട​ത്തി​ലു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന്​ വ്യ​ക്​​ത​മാ​യി​ട്ടു​ണ്ട്.

ബ്രി​ട്ടീ​ഷ്​ പ്ര​ധാ​ന​മ​ന്ത്രി തെ​രേ​സ മേ​യ്​ സം​ഭ​വ​സ്​​ഥ​ലം സ​ന്ദ​ർ​ശി​ച്ചു ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. സമഗ്രമായ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും ഉത്തരവാദികൾക്കെതിരെ ക​ർ​ശ​ന​ന​ട​പ​ടി​ക​ളു​​ണ്ടാ​വു​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു. ദുരന്തത്തിൽ ഇന്ത്യക്കാർ ആരെങ്കിലും അകപ്പെട്ടിട്ടുണ്ടോ എന്ന് ഇന്ത്യൻ ഹൈക്കമ്മിഷൻ അന്വേഷിച്ചു വരികയാണ്. 24 നില കെട്ടിടമാണു കഴിഞ്ഞദിവസം അർധരാത്രിക്കു ശേഷം അഗ്നി വിഴുങ്ങിയത്. 120 ഫ്ലാറ്റുകളിലായി അറുനൂറോളം പേരാണ് ഇവിടെ താമസിച്ചിരുന്നത്. മിക്കവരും ഉറക്കത്തിലായിരുന്ന സമയത്താണു തീപിടിത്തമുണ്ടായത്.