Latest News

എന്നോട് ക്ഷമിക്കുക, ഇനിയൊരിക്കലും നിങ്ങളെ പുണരാനാവില്ല! തീനാളം വിഴുങ്ങന്നതിനു മുമ്പ് ആ ദമ്പതികള്‍ പറഞ്ഞു വേണ്ട, മരിക്കണ്ട..പക്ഷെ

2017-06-18 03:40:21am |

ലണ്ടന്‍:ലണ്ടനിലെ കുളിരുള്ള പുലര്‍ച്ചെയില്‍ ഉറക്കത്തിന്റെ അഗാതതയില്‍ ആയിരുന്നു ആ ദുരന്തം തീ നാളത്തിന്റെ രൂപത്തില്‍ 24 നില കെട്ടിടത്തില്‍ പതിച്ചത്. താഴത്തെ നിലയില്‍ നിന്ന് പടര്‍ന്ന തീ ഒരു ഗോളമായി ആ കെട്ടിടത്തെ വിഴുങ്ങി. നിലവിളികളും, സങ്കടക്കടലും ബാക്കിയായി.. നിരവധി ജീവനുകള്‍ പൊലിഞ്ഞു..

ഗ്രെന്‍ഫെല്‍ കെട്ടിടത്തിന്റെ 23-ാം നിലയിയുടെ കോണിപ്പടിയുടെ താഴെ വരെ തീ ആളി എത്തിയപ്പോള്‍ ോറിയ ട്രെവിസനും- മാര്‍ക്കോ ഗൊട്ടാര്‍ഡിക്കും ഒന്നും ചെയ്യാനുണ്ടായില്ല. മരണത്തിന്റെ രൂപത്തില്‍ തീനാളം തൊട്ടടുത്തെത്തിയപ്പോള്‍ ഈ ദമ്പതികള്‍ വിളിച്ചത് സ്വന്തം അച്ഛനേയും അമ്മയേയുമായിരുന്നു.

എന്നോട് ക്ഷമിക്കണം, ഇനിയൊരിക്കലും എനിക്ക് നിങ്ങളെ പുണരാനാവില്ല, ോറിയ ഫോണിലൂശട അച്ഛനോട് പറഞ്ഞ വാക്കുകളാണിവ. കോണിപ്പടിയുടെ താളെ വരെ തീ എത്തി. എനിക്ക് മരിക്കണ്ട.. എനിക്ക് നിങ്ങളെ സഹായിക്കണമെന്നുണ്ടായിരുന്നു. എനിക്കു വേണ്ടി ചെയ്ത എല്ലാത്തിനും നന്ദി. ഞാന്‍ സ്വര്‍ഗ്ഗത്തിലേയ്ക്ക് പോകുകയാണ്. സ്വര്‍ഗ്ഗത്തില്‍ നിന്ന് നിങ്ങളെ സഹായിക്കാം.- ോറിയയുടെ അവസാന വാക്കുകള്‍ അച്ഛന്‍ ലോറിസ് നെഞ്ചുപൊട്ടി വീണ്ടും ഓര്‍ക്കുന്നു.

മൂന്നു മണിയോടെ എത്തിയ ഫോണ്‍ കോള്‍ കട്ടായതോടെ തിരികെ നിരന്തരം വിളിച്ചെങ്കിലും കിട്ടിയില്ലെന്നും അച്ഛന്‍ പറയുന്നു. ോറിയയുടെ ഭര്‍ത്താവ് മാര്‍ക്കോയും മാതാപിതാക്കളെ ഫോണില്‍ വിളിച്ചിരുന്നു. ആദ്യ വിളിയില്‍ ഭയപ്പെടേണ്ട എന്ന് പറഞ്ഞെങ്കിലും പിന്നാലെ പറഞ്ഞു അപ്പാര്‍ട് മെന്റ് പുക കൊണ്ട് നിറഞ്ഞുവെന്നും പറഞ്ഞ്തായും മാര്‍ക്കോയുടെ പിതാവ് ജിയാനിയോ ഓര്‍മ്മിക്കുന്നു. ആര്‍ക്കിടെക്ട് ബിരുദധാരികളായ ഈ ഇറ്റാലിയന്‍ ദമ്പതികള്‍ രക്ഷപ്പെടാന്‍ സാധിക്കാതെ മരണത്തിനു കീഴടങ്ങുകയും ചെയ്തു.