Latest News

ഫാ .മാർട്ടിൻ വാഴച്ചിറയുടെ മൃതദേഹം എത്രയും വേഗം വിട്ടുകിട്ടാൻ സാദ്ധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് ഇന്ത്യൻ കോൺസുലർ

2017-07-08 08:46:48am |

 

എഡിൻബറോ . എഡിൻബോറോയിൽ ദുരുഹ സാഹചര്യത്തിൽ മരിച്ച മലയാളി വൈദികൻ ഫാ. മാർട്ടിൻ വാഴച്ചിറയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ സാധ്യമായ എല്ലാ നടപടികളും ചെയ്യുന്നുണ്ടെന്ന് എഡിന്ബറോയിലെ ഇന്ത്യൻ കോൺസുലാർ അഞ്ചു രഞ്ജൻ ജോസ് കെ മാണി എം പി യെ അറിയിച്ചു . മൃതദേഹം നാട്ടിൽ എത്തിക്കുവാനും അന്വേഷണ പുരോഗതിയും ആരാഞ്ഞു കൊണ്ട് എഡിൻബറോയിലെ  ഇന്ത്യൻ കോൺസുലർക്കു  അയച്ച കത്തിന് രേഖാമൂലം നൽകിയ മറുപടിയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത് .

ഇന്ത്യൻ എംബസി ഇക്കാര്യത്തിൽ സാധ്യമായ എല്ലാ നടപടിക്രമങ്ങളും സ്കോട്ടിഷ് പോലീസ് അധികൃതരുമായും , ഫിസ്കൽ ഓഫീസുമായും നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു , നടപടി ക്രമങ്ങളും അന്വേഷണവും ഏതാണ് വേഗം പൂർത്തിയാക്കി മൃതദേഹം വിട്ടു തരുന്നതിനാണ് അവർ ശ്രമിക്കുന്നത് എന്നാണ് മറുപടി ലഭിക്കുന്നത് എന്നും കോൺസുലാർ അഞ്ചു രഞ്ജൻ ജോസ് കെ മാണി യെ അറിയിച്ചു , ഇന്നലെ ഫാ . മാർട്ടിന്റെ പുളിങ്കുന്നിലുള്ള വീട്ടിലെത്തി മാർട്ടിനച്ചന്റെ  പിതാവുമായും , ബന്ധുക്കളുമായും കൂടിക്കാഴ്ച നടത്തുകയും അനുശോചനം അറിയിക്കുകയും ചെയ്തിരുന്നു .