നടവിളികൾ നിറഞ്ഞു നിന്ന അന്തരീക്ഷത്തിൽ വിശ്വാസവും , പാരമ്പര്യവും സമന്വയിച്ചു . കൂട്ടായ്മയുടെയും ഒരുമയുടെയും സന്ദേശം വിളിച്ചോതി യു കെ കെ സി എ കൺവെൻഷൻ സമാപിച്ചു

2017-07-09 07:51:08am |

യു കെ യിലെ ഏറ്റവും വലിയ മലയാളി പരിപാടി ഏതെന്നു ചോദിച്ചാൽ മറ്റൊരു മറുപടിയില്ല അത് യു കെ കെ സി എ കൺവെൻഷൻ ആണ് ,വർഷങ്ങൾ കഴിയും തോറും വ്യത്യസ്തമായ പരിപാടികളും ആഘോഷ രീതികളുമായാണ് യു കെ കെ സി എ കൺവെൻഷന് തിരശീല  വീഴുന്നത് , ഇത്തവണയും ബിജു മടുക്കകുഴിക്കും ടീമിനും അഭിമാനിക്കാം .

യു കെ യിലെ ക്നാനായ മക്കളെ ഒരു കുടകീഴിൽ അണിയിച്ചു നിർത്തുന്ന സംഘടനയുടെ പതിനാറാമത് സംഗമം വിശ്വാസവും പാരമ്പര്യവും സമന്വയിക്കുന്നതായി . മാർ ജോസഫ് പണ്ടാരശ്ശേരിൽ , മാർ ജോസഫ് ശ്രാമ്പിക്കൽ , വെസ്റ്റ് മിനിസ്റ്റർ സഹായ മെത്രാൻ മാർ പോൾ  മക്‌ലീൻ , കടുത്തുരുത്തി എം എൽ എ മോൻസ് ജോസഫ് ഫാ സജി മലയിൽ പുത്തൻപുര ,ഫാ . സജി തോട്ടത്തിൽ, ഫാ. മാത്യു , ഫാ. സോജി ഓലിക്കൽ ഉൾപ്പടെ ഉള്ള വൈദികരും ഉൾപ്പെടുന്ന സദസ്സ് , നാലായിരത്തോളം സമുദായങ്ങങ്ങൾ  ഓരോ യൂണിറ്റിന്റെയും പിന്നിൽ അണിനിരന്നു നടത്തിയ വർണ്ണ ശബളമായ റാലി , എന്നിവ ചെൽറ്റൻഹാമിൽ തടിച്ചുകൂടിയ ഓരോ ക്നാനായ വിശ്വാസികളുടെയും മനസ്സിൽ ആവേശം ഉണർത്തുന്നതായിരുന്നു .

 

കലാഭവൻ  നൈസ് കൊറിയോഗ്രാഫ് ചെയ്ത നൂറ്റമ്പതു ക്നാനായ യുവതി യുവാക്കൾ പങ്കെടുത്ത സ്വാഗത നൃത്തവും എല്ലാ വര്ഷങ്ങളിലേതു പോലെ തന്നെ കൈയ്യടി നേടി .ക്നാനായ ക്കാരുടെ മാത്രം സ്വന്തം പാരമ്പര്യമായ നടവിളിയും  ഇത്തവണ പ്രത്യേകതകളോടെയാണ് അവതരിപ്പിക്കപ്പെട്ടത് . തിങ്ങി നിറഞ്ഞ ഹാളിൽ മൊബൈൽ ഫോണിന്റെ ഫ്ലാഷ് ലൈറ്റിന്റെ അകമ്പടിയോടെ നടന്ന നടവിളി എല്ലാവരിലും ആവേശം ഉണർത്തി .

ഗ്ലോസ്റ്റെർ ക്നാനായ യുണിറ്റ് അവതരിപ്പിച്ച കൂറ്റൻ  കപ്പലിന്റെ നിശ്ചലദൃശ്യവും ,ആനപ്പുറത്തു വന്ന വധു വരന്മാരും , ഫാ . ടോം ഉഴുന്നാലിനെ ഭീകരർ തട്ടിക്കൊണ്ടു പോകുന്നതും , കേരള തനിമയാർന്ന നാടൻ കലാരൂപങ്ങളും , കഥകളിയും , വിവിധ യൂണിറ്റുകളിൽ നിന്നെത്തിയ ക്നനായി തൊമ്മനും ഒക്കെ റാലിക്കു മിഴിവേകുന്നതായി . വിശാലമായ കാർ പാർക്കിങ് സൗകര്യങ്ങളും എയർ കണ്ടീഷൻഡ് ഹാളും ,ആവശ്യത്തിന് ഭക്ഷണവും ഒക്കെ ഒരുക്കി  ചെൽറ്റൻഹാമിലെ ജോക്കി ക്ളബിൽ പതിനാറാമത് യു കെ കെ സി എ സംഗമത്തിന് തിരശീല വീണപ്പോൾ സംഘടകർക്കു അഭിമാനിക്കാം , ഏറ്റവും ഭംഗിയായ രീതിയിൽ ഒരു പരിപാടി സംഘടിപ്പിക്കാൻ  കഴിഞ്ഞു എന്ന രീതിയിൽ .