സ്​​റ്റോ​ൺ​ഹെ​ഞ്ചി​ന്​ സ​മീ​പം 5000 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ‘മ​രി​ച്ച​വ​രു​ടെ വീ​ട്’​ ക​ണ്ടെ​ത്തി; 3600 ബി.​സി​യി​ൽ മ​റ​വു​ചെ​യ്യ​പ്പെ​ട്ട മ​നു​ഷ്യാ​വ​ശി​ഷ്​​ട​ങ്ങ​ൾക്കായി തിരച്ചില്‍

2017-07-14 02:26:52am |

ല​ണ്ട​ൻ: ഇം​ഗ്ല​ണ്ടി​ലെ ച​രി​ത്ര​സ്​​മാ​ര​ക​മാ​യ സ്​​റ്റോ​ൺ​ഹെ​ഞ്ചി​ന്​ സ​മീ​പം താ​മ​സി​ച്ചി​രു​ന്ന​വ​രു​ടെ ശേഷിപ്പുക​ൾ ഉ​ണ്ടാ​യേ​ക്കാ​മെ​ന്ന്​ ക​രു​തു​ന്ന ‘മ​രി​ച്ച​വ​രു​ടെ വീ​ട്​’ ക​ണ്ടെ​ത്തി. ന​വീ​ന​ശി​ലാ​യു​ഗ കാ​ല​ഘ​ട്ട​ത്തി​ലെ ശ്​​മ​ശാ​ന​മാ​ണ്​ ക​ണ്ടെ​ത്തി​യ​ത്​്. ബ്രി​ട്ട​നി​ലെ യൂ​നി​വേ​ഴ്​​സി​റ്റി ഒാ​ഫ്​ റീ​ഡി​ങ്ങി​െ​ല ശാ​സ്​​ത്ര​ജ്​​ഞ​രാ​ണ്​ കാ​റ്റ്​​സ്​ ബ്രെ​യി​ൻ എ​ന്ന സ്​​ഥ​ല​ത്ത്​ ഇ​ത്​ ക​ണ്ടെ​ത്തി​യ​ത്.

3600 ബി.​സി​യി​ൽ മ​റ​വു​ചെ​യ്യ​പ്പെ​ട്ട മ​നു​ഷ്യാ​വ​ശി​ഷ്​​ട​ങ്ങ​ൾ ഇ​വി​ടെ​യു​ണ്ടാ​കു​മെ​ന്നാ​ണ്​ ശാ​സ്​​ത്ര​ജ്​​ഞ​രു​ടെ വി​ല​യി​രു​ത്ത​ൽ. വ്യോ​മ​മാ​ർ​ഗ​മു​ള്ള ഫോ​േ​ട്ടാ​ഗ്ര​ഫി​യി​ലൂ​ടെ​യാ​ണ്​ പ്ര​ദേ​ശം ആ​ദ്യം തി​രി​ച്ച​റി​ഞ്ഞ​ത്. പി​ന്നീ​ട്​ ഭൂ​ത​ല​ത്തി​ൽ ഭൗ​തി​ക​സ​ർ​വേ ന​ട​ത്തു​ക​യാ​യി​രു​ന്നു. ഇൗ ​സ്​​ഥ​ലം മ​ണ്ണു​കൊ​ണ്ട്​ മൂ​ടി​പ്പോ​യ​താ​ണെ​ന്ന്​ ക​രു​തു​ന്നു. എ​ന്നാ​ൽ, കാ​ല​ക്ര​മേ​ണ ഇ​ത്​ ഉ​ഴു​തു​മ​റി​ക്ക​പ്പെ​ട്ടു. ബ്രി​ട്ട​നി​ലെ ആ​ദ്യ​കാ​ല ക​ർ​ഷ​ക സ​മൂ​ഹ​ത്തി​​െൻറ കാ​ല​ത്തെ​യാ​ണ്​ സ്​​മാ​ര​കം സൂ​ചി​പ്പി​ക്കു​ന്ന​ത്. 

ക​ര​കൗ​ശ​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ, എ​ല്ലു​ക​ൾ, മ​റ്റ്​ അ​വ​ശി​ഷ്​​ട​ങ്ങ​ൾ എ​ന്നി​വ പു​റ​ത്തെ​ടു​ത്ത്​ പ​ഠ​നം ന​ട​ത്തു​ന്ന​തോ​ടെ മൂ​ന്നു​വ​ർ​ഷം നീ​ണ്ട പ്രോ​ജ​ക്​​ട്​ അ​വ​സാ​നി​ക്കും. ആ ​കാ​ല​ഘ​ട്ട​ത്തി​ലെ ബ്രി​ട്ട​നി​ലെ ആ​ളു​ക​ളെ​യും സ​മൂ​ഹ​ത്തെ​യും സം​ബ​ന്ധി​ച്ച്​ പ​ഠ​നം കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ൾ ന​ൽ​കു​മെ​ന്നാ​ണ്​ സൂ​ച​ന. കാ​റ്റ്​​സ്​ ബ്രെ​യി​നി​ലെ സ്​​ഥ​ല​ത്തി​നു​പു​റ​മെ 2400 ബി.​സി കാ​ല​ത്തേ​തെ​ന്ന്​ ക​രു​തു​ന്ന മാ​ർ​ഡ​ൻ ഹെ​ഞ്ച്​ എ​ന്ന ച​രി​ത്ര​സ്​​മാ​ര​ക​ത്തി​ലും റീ​ഡി​ങ്​ യൂ​നി​വേ​ഴ്​​സി​റ്റി​യി​ലെ ആ​ർ​ക്കി​യോ​ള​ജി ഫീ​ൽ​ഡ്​ സ്​​കൂ​ൾ പ​ഠ​നം ന​ട​ത്തു​ന്നു​ണ്ട്.