മരണം ഫൗള്‍ കാട്ടി തട്ടിയെടുത്ത ജോണ്‍ മാഷിന് കളിക്കളം ആദരമൊരുക്കുന്നു! ജോണ്‍ മാഷ് മെമ്മോറിയല്‍ വടം വലി മല്‍സരം സെപ്തംബര്‍ 30ന് ലിവര്‍പൂളില്‍

2017-07-15 02:35:07am | തോമസുകുട്ടി ഫ്രാൻസീസ്

ലിവർപൂൾ: ഒരു ദശാബ്ദക്കാലം യു കെ മലയാളി സമൂഹത്തിലെ കായിക പ്രേമികൾക്ക് ആവേശം
പകർന്നു കൊടുത്ത ആദരണീയനായ ജോണ്‍ മാഷിനോടുള്ള അനുസ്മരണാർത്ഥം വടം വലി
മൽസരം നടത്തപ്പെടുന്നു.യു കെ യുടെ വിവിധ മേഖലകളില്‍ മലയാളി കൂട്ടായ്മകൾ സംഘടിപ്പി
ച്ചിരുന്ന വടം വലി, വോളിബോൾ മൽസര കർട്ടുകളിൽ റഫറിയായി വിളങിയിരുന്നജോണ്‍ മാഷ്
കാലയവനികക്കുള്ളിൽ മറഞ്ഞിട്ട് രണ്ട് വർഷംപിന്നിടുന്നു.

തന്റെ നീതിയുക്തമായ വിധിനിർണ്ണയ ത്തിനായി വിസിലൂതി ,കളികളത്തിലെ പോരായ്മകൾ ചൂണ്ടിക്കാട്ടി തെറ്റ് തിരുത്തി കൊടുത്തിരുന്ന ആ കായിക അദ്ധ്യാപകന്റെ ശിഷ്യഗണങൾ ധാരാളമുണ്ട് ഇവിടെ യു കെയിൽ.ജോൺമാഷ് റഫറി മാത്രമായിരുന്നില്ല.നല്ലൊരു പരിശീലകൻകൂടിയായിരുന്നു.തന്റെ മികവാർന്ന പരിശീലന ത്തിലൂടെ യു കെ യിലെ വിവിധ ഇടങളിൽ ഒരുഡസനിലധികം വടം വലി ടീമുകളെ രൂപീകരിച്ചെ
ടുക്കുവാൻ ആ മഹത് വ്യക്തിക്കു കഴിഞ്ഞിട്ടുണ്ട്.

അതിലൂടെ ഇവിടെയുള്ള മലയാളി സമൂഹത്തിനിടയിൽ വടംവലിയെന്ന കായികമൽസരത്തിന്
പുതിയ മാനങൾ സൃഷ്ടിക്കുവാനും ജോണ്‍ മാഷിനു കഴിഞ്ഞു . ജോണ്‍ മാഷിന്റെ രണ്ടാം
ചരമ വാർഷികത്തിന് ശ്രാദ്ധാഞ്ജലിയർപ്പിച്ചുകൊണ്ട് ലിവർപൂളിലെമലയാളി സമൂഹത്തിന്റെ യും, ലിവവർപൂൾ ടൈഗേഴ്സിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് വാശിയേറിയ ഈ വടംവലി മൽസരം നടത്തപ്പടുന്നത്. സെപ്തംബര്‍ 30ന്ശനിയാഴ്ച ലിവർപൂളിലെ Broadgreen International High School ന്റെ Outdoor courtൽവച്ചാണ് മൽസരം നടത്തപ്പെടുക. ആവേശമുണർത്തുന്ന ഈ മൽസരത്തിന്റെ വിജയപൂർണ്ണമായനടത്തിപ്പിനായി തോമസുകുട്ടി ഫ്രാൻസീസ്, ഹരികുമാർ ഗോപാലൻ, ബിജു ജോസഫ് എന്നിവരുടെ നേതൃത്വത്തില്‍ ഒരു വലിയ കമ്മിറ്റി രൂപീകൃതമായി പ്രവർത്തനം തുടങിക്കഴിഞ്ഞു.

കേവലം 75 പൗണ്ട് മാത്രമാണ് മൽസരത്തിനുള്ളടീം രെജിസ്റ്റ്രേഷൻ ഫീസ് നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ ഒന്നാം സമ്മാനം 1001 പൗണ്ട്, രണ്ടാം സമ്മാനം 701 പൗണ്ട്, മൂന്നാം സമ്മാനം 351 പൗണ്ട്, നാലാം സമ്മാനം 201 പൗണ്ടും ലഭിക്കുന്നതിനോടൊപ്പം ആകർഷണീയമായ ട്രോഫി കളുംവിജയികളായ ടീമുകൾക്ക് നൽകപ്പെടുന്നു.കൂടാതെ മൽസരത്തിൽ പങ്കെടുക്കുന്ന എല്ലാ ടീമുകൾക്കും ജോണ്‍ മാഷിനോടുള്ള ആദരവ് സൂചകമായി പ്രത്യേക മെമന്റൊകളും അതുപോലെതന്നെ എല്ലാ ടീം അംഗങ്ങള്‍ക്കും പ്രത്യേക മെഡലുകളും സമ്മാനിക്കുന്നതാണെന്ന് സംഘാടകർ അറിയിക്കുന്നു .

ടീം രെജിസ്റ്റ്രേഷൻ സംബ
ന്ധമായ വിവരങ്ങള്‍ക്ക് ദയവായി ബന്ധപ്പെടുക :
Harikumar Gopalan- 07963387035
Jose Emmanuel-  07857592158
Biji Varghese -  07538369676