12 വയസുകാരി പെണ്‍കുട്ടിയെ സോഷ്യല്‍ മീഡിയയില്‍ പരിചയപ്പെട്ടു, ലൈംഗികതയ്ക്ക് നിര്‍ബന്ധിച്ചു കൂടിക്കാഴ്ചയ്ക്കു ക്ഷണിച്ചു; പീഡോഫീലിയ വിരുദ്ധ പൊലീസ് വച്ച കെണിയില്‍ മലയാളി യുവാവ് കുടുങ്ങി

2017-07-15 03:32:25am |

ലണ്ടന്‍: പന്ത്രണ്ട് വയസുകാരി പെണ്‍കുട്ടിയെ വലയിലാക്ക് ലൈംഗിക  ബന്ധത്തിന് ശ്രമിച്ച മലയാളി യുവാവ്  ലണ്ടനില്‍ അറസ്റ്റില്‍. പ്രജു പ്രസാദ് എന്ന 24 വയസുകാരനെയാണ് ശിശു ലൈംഗിക പീഡന  വിരുദ്ധസെല്‍ കുടുക്കിയത്. ടൈന്‍ ആന്‍ഡ് വിയറിലെ നോര്‍ത്ത് ഷീല്‍ഡ്‌സില്‍ നിന്നുള്ള യുവാവിനെ പെണ്‍കുട്ടി ആണെന്ന വ്യാജേന പൊലീസ് വിളിച്ചു  വരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. പെട്ടുവെന്ന് മനസിലാക്കിയ യുവാവ് ഉദ്യോഗസ്ഥരുടെ കാലുപിടിച്ചു മാപ്പിരന്നെങ്കിലും ഫലമുണ്ടായില്ല.

സംഭവത്തിന്റെ വിഡിയോ അധികൃതര്‍ ചിത്രീകരിച്ചതും പുറത്തുവിട്ടിട്ടുണ്ട്. എന്നാല്‍ മലയാളി യുവാവായതിനാല്‍ യുകെ വാര്‍ത്ത ഇതു പുറത്തുവിടുന്നില്ല. സോഷ്യല്‍ മീഡിയയിലൂടെ ലഭിച്ച നമ്പര്‍ പെണ്‍കുട്ടിയുടേതാണെന്നു കരുതി യുവാവി അശ്ലീല ചാറ്റിങിന് മുന്‍കൈയെടുക്കുകയായിരുന്നു. 12 വയസുകാരിയാണെന്ന് അറിയിച്ചിട്ടും യുവാവ് പിന്മാറാന്‍ ഒരുക്കമായിരുന്നില്ല. റൂമിലേക്ക് ക്ഷണിച്ച യുവാവ് ലൈംഗിംക ബന്ധത്തിലേര്‍പ്പെടുന്നതിന്റെ ആനന്ദവും പെണ്‍കുട്ടിയുമായി പങ്കുവച്ചു. എന്നാല്‍ ഇതു പീഡോഫീലിയ വിരുദ്ധ സംഘത്തി്‌ന്റെ കെണിയാണെന്ന് പാവം തിരിച്ചറിഞ്ഞില്ല.

ഒടുവില്‍ പറഞ്ഞുറപ്പിച്ച് നോര്‍ത്ത ഷീല്‍ഡ്‌സ് റെയില്‍വേ സ്‌റ്റേഷനിലെത്തിയ യുവാവിനെ പൊലീസ് കയ്യോടെ അറസ്റ്റ് ചെയ്തു. രംഗങ്ങളെല്ലാം വിഡിയോയിലും ചിത്രീകരിച്ചു. യുവാവിനെതിരേ കേസ് രജിസറ്റര്‍ ചെയ്തു കോടതിയിലും ഹാജരാക്കി. ഒമ്പതു മാസത്തെ സസ്‌പെന്‍ഡഡ് തടവാണ് കോടതി ഇയാള്‍ക്കു വിധിച്ചത്. ഇതിനു പുറമേ 140 പൗണ്ട് ഫൈനും അഞ്ചു വര്‍ഷത്തേക്ക് ലൈംഗിക കുറ്റവാളികളുടെ രജിസ്റ്ററില്‍ ഒപ്പു വയ്ക്കണമെന്നും നിബന്ധനയില്‍ പറയുന്നു.

മുട്ടുകുത്തി നിലത്തിരുന്ന് ഉദ്യോഗസ്ഥരുടെ കാലുപിടിക്കു യുവാവിന്റെ വിഡിയോ ചില മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. പെണ്‍കുട്ടിയുമായി യുവാവ് നടത്തിയ ചാറ്റിങിന്റെ സ്‌ക്രീന്‍ ഷോട്ടുകളും പുറത്തുവന്നു. കുട്ടിയെ ചുംബിക്കണമെന്നും അവളുടെ ഇച്ഛകള്‍ സഫലീകരിക്കണമെന്നും ഇയാള്‍ ചാറ്റില്‍ പറഞ്ഞിരു്‌നനു. തനിക്ക് 12 വയസേ ഉള്ളൂ എന്ന് പറഞ്ഞപ്പോള്‍ അസ്വസ്ഥനായ പ്രജു ഒരു ഘട്ടത്തില്‍ പെണ്‍കുട്ടിയുടെ കാലു പിടിക്കാനും തയാറാകുന്നുണ്ട്.

ഇയാള്‍ തനിക്കും പെണ്‍കുട്ടിക്കും ഹോട്ടലില്‍ റൂം ബുക്ക് ചെയ്യാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഒരു പുരുഷനെയും 'കുട്ടി'യെയും ഒരുമിച്ചു കഴിയാന്‍ ഹോട്ടലുകള്‍ മുറി നല്‍കാത്തതിനെ തുടര്‍ന്ന് ഈ ശ്രമം ഒഴിവാക്കിയതായും പൊലീസ് കണ്ടെത്തി. യുവാവിനെ ഇത്തരത്തില്‍ കുടുക്കിയതിനെ ഗാര്‍ഡിയന്‍ ഓഫ് ദി നോര്‍ത്ത് ന്യായീകരിച്ചു. ഇങ്ങനെ ചെയ്തില്ലെങ്കില്‍ ഇയാള്‍ ഒരുപക്ഷേ യഥാര്‍ത്ഥമായി അണ്ടര്‍ ഏജ് പെണ്‍കുട്ടിയെ കുടുക്കും എന്നാണ് ഇവരുടെ വാദം.