Latest News

ഈ സുന്ദരി ഇപ്പോള്‍ ഇങ്ങനെ ആയതിനു കാരണം അറിയേണ്ടേ? ലണ്ടന്‍ നഗരം ഇപ്പോള്‍ തീവ്രവാദികളുടെ പിടിയിലാണോ?

2017-07-16 04:12:08am |

ല​ണ്ട​ൻ: ആ​സി​ഡ്​ ആ​ക്ര​മ​ണ​ത്തി​നെ​തി​രെ ശ​ക്​​ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​വ​ണ​മെ​ന്ന്​ ആ​ക്ര​മ​ണ​ത്തി​ന്​​ ഇ​ര​യാ​യ യു​വ​തി. റേ​ഷം ഖാ​ൻ എ​ന്ന യു​വ​തി​യാ​ണ്​ ആ​സി​ഡ്​ ആ​ക്ര​മ​ണ​ത്തി​നെ​തി​രെ അ​ടി​യ​ന്ത​ര​മാ​യി സ​ർ​ക്കാ​ൻ നി​യ​മ ന​ട​പ​ടി​ക്ക്​ ത​യാ​റെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ പ്ര​ത്യേ​ക കാ​മ്പ​യി​ൻ തു​ട​ങ്ങി​യ​ത്​. 

ഇൗ​സ്​​റ്റ്​ ല​ണ്ട​നി​ൽ​െ​വ​ച്ചു​ണ്ടാ​യ ആ​സി​ഡ്​ ആ​ക്ര​മ​ണ​ത്തി​ൽ ഇൗ​യി​ടെ ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ യു​വ​തി​യാ​ണ്​ റേ​ഷം ഖാ​ൻ. ആ​സി​ഡ്​ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ പ്ര​തി​ക​ൾ​ക്ക്​ ശ​ക്​​ത​മാ​യ ശി​ക്ഷ​ന​ൽ​കാ​ൻ ഭ​ര​ണ​കൂ​ടം ത​യാ​റാ​വ​ണം. ബ്രി​ട്ട​നി​ലു​ട​നീ​ളം ആ​സി​ഡു​ക​ൾ കു​റ​ഞ്ഞ​വി​ല​യി​ൽ ഒ​രു മാ​ന​ദ​ണ്ഡ​വും കൂ​ടാ​തെ ല​ഭ്യ​മാ​ണ്. ആ​ക്ര​മ​ണ​ങ്ങ​ൾ ത​ട​യാ​ൻ ഇ​തി​​െൻറ വി​ൽ​പ​ന​യി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ വേ​ണ​മെ​ന്നും ഖാ​ൻ സ​ർ​ക്കാ​റി​നോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടു. നി​ർ​ദേ​ശ​ങ്ങ​ൾ സ​മ​ർ​പ്പി​ച്ച ക​ത്തി​ൽ നാ​ലു ല​ക്ഷ​ത്തോ​ളം ആ​ളു​ക​ൾ ഒ​പ്പി​ട്ടു.

ഖാ​നും സ​ഹോ​ദ​ര​ൻ ജ​മീ​ൽ മു​ഖ്​​താ​റും കാ​റി​ൽ സ​ഞ്ച​രി​ക്ക​വെ ഇ​വ​ർ​ക്കു​നേ​രെ ജോ​ൺ ടോം​ലി​ൽ എ​ന്ന​യാ​ൾ ആ​സി​ഡ്​ ആ​ക്ര​മ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു. ഇ​യാ​ളെ പി​ടി​കൂ​ടി​യ ​​പൊ​ലീ​സ്​ സം​ഭ​വം വം​ശീ​യ ആ​ക്ര​മ​ണ​മാ​ണെ​ന്ന്​ അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ഇ​സ്​​ലാം മ​ത​വി​ശ്വാ​സി​ക​ളാ​യ​താ​ണ്​ ആ​ക്ര​മ​ണ​ത്തി​ന്​ കാ​ര​ണ​മെ​ന്ന്​ സ​ഹോ​ദ​ര​ൻ മു​ഖ്​​താ​ർ ആ​രോ​പി​ച്ചു.

വ്യാഴാഴ്ച രാത്രി ഒന്നര മണിക്കൂറിനുള്ളിൽ ലണ്ടൻ നഗരത്തിൽ അഞ്ചിടത്താണ് ആസിഡ് ആക്രമണം ഉണ്ടായത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ മോപ്പഡിൽ പാഞ്ഞുനടന്ന് രണ്ടു യുവാക്കളാണ് ആക്രമണം അഴിച്ചുവിട്ടത്. പ്രധാനമായും ഇരുചക്രവാഹനയാത്രക്കാരെ  ലക്ഷ്യമിട്ടുള്ള ആക്രമണത്തിനിടെ രണ്ട് മോപ്പഡുകൾ മോഷ്ടിക്കാനുള്ള ശ്രമവും ഇവർ നടത്തി. വംശീയവൈരമാണോ മോഷണലക്ഷ്യമാണോ അക്രമികൾക്കുണ്ടായിരുന്നതെന്ന് വ്യക്തമല്ല. അക്രമികളായ യുവാക്കളെ പൊലീസ് അറസ്റ്റുചെയ്ത് ചോദ്യം ചെയ്യുകയാണ്. 

തിരക്കേറിയ നഗരമധ്യത്തിൽ വ്യാഴാഴ്ച രാത്രി പതിനൊന്നുമണിയോടെയായിരുന്നു ആക്രമണങ്ങളുടെ തുടക്കം. 90 മിനിറ്റിനുള്ളിൽ അഞ്ചിടത്ത് പാഞ്ഞെത്തി അക്രമികൾ അഴിഞ്ഞാടി. സ്റ്റോക്ക് ന്യൂവിങ്ടൺ, ക്ലാപ്റ്റൺ, ഹാക്ക്നി, ഇസ്ലിംങ്ടൺ, ബെത്നൽ ഗ്രീൻ  എന്നിവിടങ്ങളിലായിരുന്നു ആക്രമണം. പരിക്കേറ്റവരിൽ രണ്ടുപേരടെ നില ഗുരുതരമാണ്. നിരപരാധികളായ വഴിയാത്രക്കാർക്കുനേരെയും മറ്റുമുള്ള ആസിഡ് ആക്രമണം ഇപ്പോൾ ലണ്ടൻ നഗരത്തിൽ പുതിയ ഭീഷണി ആയിരിക്കുകയാണ്.

രണ്ടാഴ്ചമുമ്പാണ് കാറിൽ സഞ്ചരിക്കുകയായിരുന്ന മുസ്ലീം യുവാവിനും യുവതിക്കും നേരെ ഈസ്റ്റ് ലണ്ടനിലെ പ്ലാസ്റ്റോയിൽ അതിശക്തമായ ആസിഡ് ആക്രമണം ഉണ്ടായത്. ഇവർ സഞ്ചരിച്ചിരുന്ന കാർ ട്രാഫിക് ലൈറ്റിൽ നിർത്തിയിട്ടിരുന്നപ്പോൾ പാഞ്ഞെത്തിയ അക്രമി കാറിന്റെ സൈഡ് ഗ്ലാസനുള്ളിലൂടെ ഇരുവരുടെയും നേർക്ക് ആസിഡ് ഒഴിക്കുകയായിരുന്നു. സംഭവത്തിനുശേഷം പൊലീസിൽ നേരിട്ടു ഹാജരായ പ്രതി വംശീയ വൈരംമൂലമാണ് ഇങ്ങനെ ചെയ്തതെന്ന് സമ്മതിച്ചു. ഈ സംഭവത്തിന് ഇരയായ യുവതിയുടെയും യുവാവിന്റെയും ജീവിതംതന്നെ മാറ്റിമറിക്കത്തക്കവിധം ഇരുവർക്കും പരിക്കേറ്റു. ഇരുവരുടെയും മുഖത്തേക്കായിരുന്നു അക്രമി ആസിഡ് ഒഴിച്ചത്. 

ഏതാനും മാസങ്ങൾക്കുമുമ്പ് ഹാക്ക്നിയിൽ ഇരുപതോളം വരുന്ന സംഘത്തിനുനേരെ കൂട്ടമായും ആസിഡ് ആക്രമണമുണ്ടായി. ഇതിന്റെയെല്ലാം പിന്നാലെയാണ് ഇന്നലെ രാത്രി അഞ്ചിടത്ത് തുടർച്ചയായി ആക്രമണമുണ്ടായത്. കഠാരകൾകൊണ്ടുള്ള ആക്രമണങ്ങൾ അനുദിനം വർധിച്ചുവന്നത് നഗരത്തിന് വലിയ ഭീഷണിയായിരുന്നു. ഏതാനും ആഴ്ചകൾക്കുള്ളിൽ പതിനഞ്ചോളംപേർ കുത്തേറ്റു മരിച്ച സാഹചര്യത്തിൽ ഇതിനെതിരേ പൊലീസ് ശക്തമായ നടപടികൾ സ്വീകരിച്ചുവരുന്നതിനിടെയാണ് ഇപ്പോൾ പുതിയ ഭീഷണിയായി ആസിഡ് ആക്രമണം ആരംഭിച്ചിരിക്കുന്നത്. കഴിഞ്ഞദിവസം ഈസ്റ്റ് ലണ്ടനിലെ റോമൻ റോഡിൽ ആസിഡുമായി ദുരൂഹസാഹചര്യത്തിൽ വട്ടംകറങ്ങിനിന്ന യുവാവിനെ പൊലീസ് അറസ്റ്റുചെയ്തിരുന്നു. തികച്ചും സുരക്ഷിതമെന്ന് കരുതിയിരുന്ന ലണ്ടൻ നഗരത്തിൽ  ആർക്കുനേരെയും എങ്ങനെയും വെറുതേ ആക്രമണം ഉണ്ടാകാവുന്ന തരത്തിലേക്ക് സ്ഥിതിഗതികൾ മാറുകയാണ്. 

ഇന്നലത്തെ ആക്രമണത്തിൽ അറസ്റ്റിലായിരിക്കുന്നത് പതിനഞ്ചും പതിനാറും വയസുള്ള യുവാക്കളാണ്. ആക്രമണത്തിന് ഇരയായത് രാത്രിയിൽ വീടുകളിൽ ഭക്ഷണം എത്തിച്ചു നൽകുന്ന ഡെലിവറി ഡ്രൈവർമാരും മറ്റു വഴിയാത്രക്കാരും. ഡെലിവറോ, യൂബർ ഈറ്റ്സ് എന്നീ കമ്പനികളിലെ ഡ്രൈവർമാരാണ് ആക്രമിക്കപ്പെട്ടത്. രണ്ട് ആക്രമണങ്ങളിൽ ഇവർ സഞ്ചരിച്ചിരുന്ന മോപ്പഡുകൾ മോഷ്ടിക്കാനും ശ്രമമുണ്ടായി. 2010നുശേഷം നഗരത്തിൽ 1800 ആസിഡ് ആക്രമണങ്ങളാണ് ഇതുവരെ നടന്നിട്ടുള്ളത്. 2016ൽ മാത്രം നടന്നത് 458 ആക്രമണങ്ങൾ. 2015ൽ 261 ആക്രമണങ്ങൾ നടന്നിടത്താണ് കഴിഞ്ഞവർഷം ഇത് ഏറെക്കുറെ ഇരട്ടിയോളം വർധിച്ചത്. 

ല​ണ്ട​ൻ: ആ​സി​ഡ്​ ആ​ക്ര​മ​ണ​ത്തി​നെ​തി​രെ ശ​ക്​​ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​...

Read more at: http://www.madhyamam.com/world/europe/uk-acid-attack-survivors-demand-government-action/2017/jul/15/292111