നാട്ടിലേക്കുള്ള യാത്ര എമിറേറ്റ്‌സ് വിമാനത്തിലാണോ? എങ്കില്‍ ഈ റിപ്പോര്‍ട്ട് നിങ്ങള്‍ കാണാതെ പോകരുത്, സ്ത്രീകള്‍ക്ക് ഇതിലും മികച്ച ആയുധം കിട്ടാനില്ല

2017-07-16 05:12:16am |

ലണ്ടന്‍ : എമിറേറ്റ്‌സ് യാത്രികരെ ആശങ്കയിലാഴ്ത്തുന്ന ഒരു വാര്‍ത്തയും വീഡിയോയുമാണ് ഡെയ്‌ലിമെയില്‍ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരിക്കുന്നത്. ദുബായിലേക്ക് പറക്കുകയായിരുന്ന എമിറേറ്റ്‌സിലെ റഷ്യന്‍ യാത്രികന്‍ പകര്‍ത്തിയ വീഡിയോയില്‍ ഗ്ലാസില്‍ ബാക്കിവന്ന മദ്യം തിരികെ കുപ്പിയിലേക്ക് ഒഴിക്കുന്ന എയര്‍ഹോസ്റ്റസിനെയാണ് കാണുന്നത്. എമിറേറ്റ്സ് വിമാനത്തിലെ ബിസിനസ് ക്ലാസില്‍ നടന്നതെന്ന പേരിലുള്ള യാത്രികന്റെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.

ഇന്‍സ്റ്റാഗ്രാമില്‍, എമിറേറ്റ്‌സിന്റെ പേജ് ടാഗ് ചെയ്ത് വീഡിയോ പോസ്റ്റ് ചെയ്ത് യാത്രികന്‍ തന്റെ ആശങ്കളും അറിയിച്ചിട്ടുണ്ട്. ''യാദൃശ്ചികമായി പകര്‍ത്തിയ വീഡിയോയാണിത്. പകര്‍ത്തുന്ന വേളയില്‍ ഇങ്ങനൊരു സംഭവം ശ്രദ്ധയില്‍ പെട്ടിരുന്നുമില്ല. വിമാനത്തില്‍ പൊതുവേ സ്വീകരിച്ചുവരുന്ന നടപടിയാണോ ? '' - യാത്രികന്‍ ചോദിക്കുന്നു. ഇതോടെ വിമാനത്തില്‍ വിളമ്പുന്നത് മറ്റുള്ളവര്‍ ഉപയോഗിച്ച മദ്യമാണെന്ന പ്രചരണവും ശക്തമായിരിക്കുകയാണ്. അതേസമയം ഉയര്‍ന്ന നിലവാരത്തിലുള്ള സേവനം നല്‍കാനാണ് എമിറേറ്റ്‌സ് എന്നും ശ്രമിച്ചിട്ടുള്ളതെന്നും ആരോപണം അന്വേഷിച്ചുവരികയാണെന്നും എമിറേറ്റ്‌സ് അധികൃതര്‍ സംഭവത്തോട് പ്രതികരിച്ചു.