Latest News

കുറ്റം ഗുരുതരം; ദിലീപിന് ജാമ്യം നിഷേധിച്ചത് സമാനമനസ്‌കര്‍ക്കുള്ള സന്ദേശമാണെന്ന് കോടതി

2017-07-17 08:03:42am |

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ ചുമത്തിയിരിക്കുന്നത് ഗുരുതര കുറ്റങ്ങളാണെന്ന് കോടതി നിരീക്ഷണം. നടന് ജാമ്യം നിഷേധിച്ചത് സമാനമനസ്‌ക്കര്‍ക്കുള്ള സന്ദേശമാണെന്നും അങ്കമാലി ഫസ്റ്റ് ക്‌ളാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി വിധി പ്രസ്താവത്തില്‍ വ്യ്കതമാക്കി.

പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും വാദങ്ങള്‍ കേട്ട് ദിലീപിന് മേല്‍ ആരോപിക്കപ്പെട്ടിരിക്കുന്ന കുറ്റങ്ങള്‍ ഗുരുതരമാണെന്ന നിഗമനത്തിലാണ് കോടതി എത്തിയതെന്ന് ദിലീപിന്റെ ജാമ്യഹര്‍ജി തള്ളിക്കൊണ്ടുള്ള വിധിപകര്‍പ്പില്‍ പറയുന്നു. കേസിനെ സ്വാധീനിക്കാന്‍ പ്രതിക്ക് കഴിയുമെന്നാണ് നിരീക്ഷണം.

കേസില്‍ തുടര്‍ന്നുള്ള അന്വേഷണത്തിലും പ്രതിയുടെ സാന്നിധ്യം ആവശ്യമുള്ളതിനാലും സമാനമനസ്‌ക്കര്‍ക്ക് ഗൗരവമായ സന്ദേശം നല്‍കുന്നതിനുവേണ്ടിയും പ്രതിക്ക് മേല്‍ ചുമത്തിയ കുറ്റങ്ങള്‍ ലളിതമായി കാണാന്‍ നിര്‍വാഹമില്ല. അതിനാല്‍ പരാതിക്കാരന് ജാമ്യം നല്‍കാന്‍ തയാറല്ല എന്നും കോടതി പറയുന്നു.