Latest News

മാഞ്ചസ്റ്ററിൽ നിയന്ത്രണം വിട്ടു വന്ന വാഹനമിടിച്ചു കൂടല്ലൂർ സ്വദേശിക്കു ഗുരുതര പരിക്ക്

2017-03-14 11:34:35pm |

 

വിഥിൻഷാ .മാഞ്ചെസ്റ്ററിലെ വിഥിൻഷയിൽ റോഡ് കുറുകെ കടക്കുന്നതിനിടയിൽ നിയന്ത്രണം വിട്ടു വന്ന വാഹനമിടിച്ചു കോട്ടയം കൂടല്ലൂർ സ്വദേശി പോൾ  മാത്യു (42 ) അതീവ ഗുരുതരാവസ്ഥയിൽ. ഇന്ന് വൈകിട്ട് കുട്ടിയോടൊപ്പം  സെന്റ്‌  ജോൺ സ്കൂളിനു സമീപംറോഡ് കുറുകെ കടക്കുന്നതിനിടയിൽ  ഒരു ബസിനെ ഓവർ ടെക്ക് ചെയ്തു വന്ന തദ്ദേശീയനായ ആൾ ഓടിച്ച കാർ ഇടിച്ചാണ് പരിക്ക് പറ്റിയത് . മറ്റു രണ്ടുപേർക്കു കൂടി പരിക്കുപറ്റിയിട്ടുണ്ട്  എന്നാണ് അറിയാൻ കഴിഞ്ഞത്  . തലയ്ക്കു ഗുരുതരമായി പരിക്ക് പറ്റിയ നിദ്ദേഹത്തെ മാഞ്ചെസ്റ്റെർ ആശുപതിയിലും പിന്നീട് ഇപ്പോൾ സാൽഫോർഡ് ഹോപ്പ് ആശുപതിയിലും പ്രവേശിപ്പിച്ചു , ആശുപതിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ആണ് ഇപ്പോൾ ഉള്ളത് ,,മകൾ അഞ്ചോലോ 10 വയസ്  കുട്ടികളുടെ ആശുപത്രിയിലും പ്രവേശിപ്പിച്ചു .കുട്ടിയുടെ പരിക്ക് ഗുരുതരം അല്ല എന്നാണ് അറിയാൻ കഴിയുന്നത് ,. വിവരമറിഞ്ഞതുമുതൽ മലയാളികൾ കൂട്ടമായി ഇങ്ങോട്ടേക്കു എത്തുന്നുണ്ട് . അപകടാവസ്ഥ തരണം ചെയ്യന്നതിനായി എല്ലാവരുടെയും പ്രാർഥനസഹായം സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും വേണ്ടി ഞങ്ങൾ അഭ്യർത്ഥിക്കുന്നു