Latest News

പ്രകൃതിയും കണ്ണീരണിഞ്ഞു, മാര്‍ട്ടിനച്ചന്റെ സംസ്‌കാര ചടങ്ങിന് എത്തിയത് ആയിരങ്ങള്‍! പ്രാര്‍ഥനകള്‍ ഏറ്റുവാങ്ങി ഫാ. മാര്‍ട്ടിന്‍ വാഴച്ചിറ ഓര്‍മയായി

2017-08-05 02:54:31am |

തോരാതെ പെയ്ത മഴയിലും കണ്ണീരിന്റെ പെരുവെള്ളപ്പാച്ചിലിലും ഫാ. മാര്‍ട്ടിന്‍ വാഴച്ചിറയ്ക്ക് ആറടി മണ്ണ് ആതിഥ്യമരുഴി. ഒരു നാട് മുഴുവന്‍ ഒന്നിച്ചെത്തി തങ്ങളുടെ പ്രിയ വൈദികന് യാത്രാമൊഴി ഏകിയപ്പോള്‍ ലോകം കണ്ടത് ആ ചെറുപ്പക്കാരന്റെ ജനപിന്തുണ.കണ്ണീരും പ്രാർഥനകളും ഏറ്റുവാങ്ങി ഫാ.മാർട്ടിൻ വാഴച്ചിറ യാത്രയായത് ദൈവത്തിന്റെ തിരുസന്നിധിയിലേക്ക്. ചെത്തിപ്പുഴ തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ പ്രത്യേകം ക്രമീകരിച്ച കല്ലറയിൽ രണ്ട് മണിയോടെ ഫാ.മാർട്ടിൻ വാഴച്ചിറയുടെ മൃതദേഹം സംസ്കരിച്ചു. പഠനത്തിന് ശേഷം തിരികെയെത്താം എന്ന വാക്ക് നൽകി സ്കോർട് ലാൻഡിലേക്ക് പോയ ഫാ.മാർട്ടിന്റെ ചേതനയറ്റ ശരീരം കാണാൻ വൻ ജനാവലിയാണ് ചെത്തിപ്പുഴയിൽ എത്തിയത്.

ചെത്തിപ്പുഴ തിരുഹൃദയ ആശ്രമ ദേവാലത്തിന് സമീപമുള്ള  കുമ്പസാര കപ്പേളയിൽ നിന്ന്  ഫാ.മാർട്ടിൻ വാഴച്ചിറയുടെ മൃതദേഹം രാവിലെ എട്ടിന് തിരുഹൃദയ ദേവാലയത്തിലേക്ക് മാറ്റിയതിനെ തുടർന്ന് സംസ്കാരചടങ്ങുകൾ ആരംഭിച്ചു. 8.30ന് സിഎംഐ സഭ സെന്റ് ജോസഫ് പ്രൊവിൻസ് മേധാവി ഫാ.സെബാസ്റ്റ്യൻ ചാമത്തറയുടെ കാർമികത്വത്തിൽ സംസ്കാര ശുശ്രൂഷയുടെ ആദ്യഭാഗം ആരംഭിച്ചു. 11ന് അതിരൂപത സഹായ മെത്രാൻ മാർ തോമസ് തറയിലിന്റെ കാർമികത്വത്തിൽ നടത്തിയ കുർബാനയെ തുടർന്ന് ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടത്തിന്റെ മുഖ്യ കാർമികത്വത്തിൽ  സംസ്കാര ചടങ്ങുകളുടെ പ്രധാന ഭാഗം ആരംഭിച്ചു.

fr-martin-funeral1
fr-martin-funeral2

ഫാ.മാർട്ടിന്റെ ഭൗതിക ശരീരം വഹിച്ച പെട്ടിയുമായി ദേവാലയത്തിന്റെ അൾത്താരയിലും തുടർന്ന് വശങ്ങളിലെ മൂന്ന്  വാതിലിലും എത്തിച്ച് നടത്തിയ വിടവാങ്ങൽ ചടങ്ങ് കണ്ട് നിന്നവരുടെ കണ്ണുകളെ ഈറനണിയിച്ചു. ബന്ധുക്കളും സഹപാഠികളും നാട്ടുകാർക്കും അന്ത്യാഞ്ജലി അർപ്പിക്കാൻ അവസരം നൽകിയ ശേഷമാണ് മൃതദേഹം സംസ്കരിക്കുന്നതിനായി കൊണ്ടുപോയത്. മാർ ജോസഫ് പൗവ്വത്തിൽ, മാർ സെബാസ്റ്റ്യൻ തെക്കത്തച്ചേരി,മാർ സൈമൺ സ്റ്റോക്ക് പാലാത്ര, മാർ ഗ്രേഷ്യൻ മുണ്ടാടൻ, മാർ ജോസഫ് ശ്രാമ്പിക്കൽ  ഉൾപ്പെടെയുള്ളവർ സംസ്കാര ചടങ്ങുകളിൽ പങ്കാളികളായി.

ജൂൺ 20നാണ് ഫാ.മാർട്ടിൻ വാഴച്ചിറയെ എഡിൻബറയിലുള്ള കടൽത്തീരത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. മരണ കാരണം കണ്ടെത്താനാകാതെ വന്നതോടെയാണ് മൃതദേഹം നാട്ടിലെത്തിക്കുന്നതിടുള്ള നടപടികൾ വൈകിയത്. വിവിധ ഏജൻസികൾ അന്വേഷിച്ചെങ്കിലും മരണ കാരണം കണ്ടെത്താൻ ഇനിയും കഴിഞ്ഞിട്ടില്ല.

fr-martin-funeral3

മാർട്ടിൻ അച്ചന്റെ  ഒപ്പം വൈദിക വിദ്യാർഥിയായി വൈദികനായ റെവ ഫാ. റോമിയോ കല്ലുകളം  ആണ് ചരമപ്രസംഗം നടത്തിയത്. ഇന്നലെ രാവിലെ മൃതദേഹം നെടുമ്പാ ശ്ശേരി  വിമാനത്താവളത്തിൽ നിന്നും മാർട്ടിൻ അച്ചന്റെ  പുളിങ്കുന്ന് കണ്ണാടിയിൽ ഉള്ള വസതിയിൽ എത്തിച്ചപ്പോൾ മുതൽ ഇന്ന് സംസ്കാരം നടക്കുന്നതു വരെ, സുഹൃത്തുക്കളും , ബന്ധുക്കളും, നാട്ടുകാരും അടക്കം അണമുറിയാത്ത ജനപ്രവാഹം ആയിരുന്നു ആദരാജ്ഞലികൾ അർപ്പിക്കുവാൻ . രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരും അന്തിമോപചാരം അർപ്പിക്കുവാൻ എത്തിയിരുന്നു.

ചെത്തിപ്പുഴ ആശ്രമ ദേവാലയത്തില്‍ എത്തിച്ച മൃതദേഹത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മുന്‍ മന്ത്രിയും കേരള കൊണ്ഗ്രെസ്സ് നേതാവുമായ കെ എം മാണി , കൊടിക്കുന്നിൽ സുരേഷ് എം പി ,സി . എഫ് തോമസ് എം എൽ  എ . മോൻസ് ജോസഫ് എം എൽ എ , എന്നിവർ ഉൾപ്പടെ എത്തിയിരുന്നു. ചെത്തിപ്പുഴ തിരുഹൃദയ പള്ളിയിൽ സഹവികാരി ആയിരുന്ന അവസരത്തിലാണ് ഇംഗ്ലീഷ് സാഹിത്യത്തിൽ ഉപരിപഠനം നടത്തുന്നതിനുവേണ്ടി  കഴിഞ്ഞ വര്ഷം ഫാ. മാർട്ടിന് സ്കോട്ലൻഡിലെ എഡിൻബറോയിൽ  എത്തിയത് .

എഡിൻബറോയിലെ  ക്രിസ്റ്റോഫിൻ സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് പള്ളിയിൽ ശുശ്രൂഷ ചെയ്തുകൊണ്ടിരിക്കെയാണ് ഇക്കഴിഞ്ഞ ജൂൺ  ഇരുപതിന്‌ അച്ചനെ  കാണാതായത് . ഇതേതുടർന്ന് നാല് ദിവസത്തിന് ശേഷം അച്ചന്റെ  താമസ സ്ഥലത്തുനിന്നും മുപ്പതു മൈലുകൾക്കു അപ്പുറം ഡൺബാൻ  ബീച്ചിനു സമീപം മൃതദേഹം കാണപ്പെടുകയായിരുന്നു . മരണം സംന്ധിച്ച അന്വേഷണം സ്‌കോട്ടിഷ് പോലീസും , പോലീസിന്റെ സി ഐ ഡി വിഭാഗവും ഇതുവരെ പൂർത്തിയാക്കിയിട്ടില്ല എന്നാണ് കരുതുന്നത് . അന്വേഷണം തുടരുന്നു എന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത് . ലണ്ടനിലെ സി എം ഐ  ആശ്രമത്തിൽ നിന്നുള്ള മാർട്ടിൻ അച്ചന്റെ  സുഹൃത്ത് കൂടിയായ ഫാ. റ്റെബിൻ പുത്തൻപുരക്കൽ ആണ് സ്കോട്ലൻഡിൽ നിന്നും മൃതദേഹത്തോടപ്പം നാട്ടിലേക്ക് എത്തിയത് .