Latest News

മക്കൾ ദൈവികദാനം ..അവരിലൂടെ കണ്ടതും കേട്ടതും അവരുയർത്തിയ ചോദ്യങ്ങളും" റവ.ഫാ.സോജി ഓലിക്കലും സെഹിയോൻ ടീമും നയിക്കുന്ന പേരന്റൽ ട്രെയിനിങ് ആഗസ്റ്റ് 14 ന്

2017-08-06 09:09:07am | ബാബു ജോസഫ്

മക്കൾ ദൈവികദാനം ...കുടുംബം ദേവാലയം ..കുടുംബത്തിൽ മാതാപിതാക്കൾക്കും മക്കൾക്കുമുള്ള സ്ഥാനമെന്ത്‌ ? ..കുടുംബം ഭൂമിയിലെ സ്വർഗ്ഗം ..എങ്ങനെ ആയിത്തീരും ?പരിശുദ്ധാത്മ പ്രേരണയാൽ തുടക്കമിട്ട് വിവിധ പ്രായക്കാരായ കുട്ടികളുടെയിടയിൽ ക്രിസ്തു സുവിശേഷം പകർന്നുനൽകുന്ന റവ.ഫാ. സോജി ഓലിക്കൽ നേതൃത്വം നൽകുന്ന സെഹിയോൻ യൂറോപ്പ് സ്‌കൂൾ ഓഫ്‌ ഇവാഞ്ചലൈസേഷൻ ടീം ആയിരക്കണക്കിന് കുട്ടികളിലൂടെ , കൗമാരക്കാരിലൂടെ " കണ്ടതും കേട്ടതും പങ്കുവച്ചതും , അവരുയർത്തിയ ചോദ്യങ്ങളും " 
നിങ്ങൾ മാതാപിതാക്കൾക്കളുമായി പ്രായോഗിക നിർദ്ദേശങ്ങളടങ്ങിയ ക്ലാസ്സുകളിലൂടെ ചർച്ച ചെയ്യുന്നു ഓഗസ്റ്റ്  14 ന് തിങ്കളാഴ്ച ബിർമിങ്ഹമിൽ നടത്തപ്പെടുന്ന പേരന്റൽ ട്രെയിനിങ്ങിലൂടെ...
ഫാ.സോജി ഓലിക്കലിന്റെ നേതൃത്വത്തില്‍ മാതാപിതാക്കള്‍ക്കു വേണ്ടി നടത്തപ്പെടുന്ന പ്രത്യേക പ്രോഗ്രാം. മക്കള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കേണ്ട ആവശ്യകതയെക്കുറിച്ചും, മാതാപിതാക്കളുടെയും അനുഭവ സാക്ഷ്യങ്ങളും ചേര്‍ത്ത് ഒരുക്കുന്ന പ്രത്യേക പ്രാര്‍ത്ഥനകളും ഗാനശുശ്രൂഷകളും ഉൾപ്പെടെ  നമ്മുടെ കുട്ടികള്‍ക്കായി സെഹിയോന്‍ ടീം നടത്തുന്ന ധ്യാനങ്ങള്‍,ക്ലാസ്സുകൾ  തുടങ്ങിയവയുടെ പശ്ചാത്തലത്തില്‍ നിന്നുകൊണ്ട് ഉള്‍ക്കൊണ്ട പാഠങ്ങള്‍ നമുക്കായി പങ്കുവയ്ക്കുന്നു.  
ഈ ഒരു ദിവസം നമ്മുടെ തലമുറയ്ക്കായി മാറ്റിവയ്ക്കാന്‍, അവര്‍ക്കായി പ്രാര്‍ത്ഥിക്കാന്‍, മാതാപിതാക്കള്‍ പരസ്പരം പരിചയപ്പെടാന്‍, പങ്കുവയ്ക്കാന്‍, ഈ അവസരം ഉപകാരപ്പെടും .
ദൈവികദാനമായ മക്കള്‍ ദൈവാനുഭവത്തില്‍‍ വളരുമ്പോള്‍ കുടുംബം ദൈവിക ആലയമായി മാറുമെന്നു മാതാപിതാക്കളെ പരിചയപ്പെടുത്തുന്ന, അതിനായി അവരെ ഒരുക്കുന്ന,  "പേരന്‍റല്‍ ട്രെയിനിംഗ്" ഓഗസ്റ്റ്‌ 14  ന് രാവിലെ 9 ന് ജപമാലയോടെ തുടങ്ങും . ശുശ്രൂഷയില്‍ കുട്ടികൾക്കും പങ്കെടുക്കാവുന്നതാണ് .ഏതൊരാള്‍ക്കും കുമ്പസാരിക്കുന്നതിനും സ്പിരിച്വല്‍ ഷെയറിംങിനുമുള്ള  സൗകര്യം ഉണ്ടായിരിക്കും. മക്കള്‍ ഈശോയില്‍ വളരാനുതകുന്ന ഈ അനുഗൃഹീത ശുശ്രൂഷയുടെ ഭാഗമാകാന്‍ മുഴുവന്‍ മാതാപിതാക്കളെയും സെഹിയോന്‍ കുടുംബം യേശുനാമത്തില്‍ ഓഗസ്റ്റ് 14 ന് ബിര്‍മിംഗ് ഹാമിലേക്കു ക്ഷണിക്കുന്നു. 

സമയം: ‍ രാവിലെ 9 മുതല്‍ വൈകിട്ട് 4 വരെ 

അഡ്രസ്‌ : ‍ 
St. Gerard Catholic Church 
Castle Vale Birmingham - B35 6JT 

കൂടുതല്‍ വിവരങ്ങള്‍ക്ക്: ‍ ജോസ് മാത്യു 07888 843707