Latest News

യൂറോപ്പിലെ മലങ്കര സഭ വിശ്വാസികൾക്കും ഇനി ഇടയൻ , മാർ ജോൺ കൊച്ചുതുണ്ടിൽ ഇംഗ്ലണ്ടിന്റെ ചുമതലയുള്ള അപ്പസ്തോലിക വിസിറ്റേറ്റർ

2017-08-06 09:20:19am |

ലണ്ടൻ . യുറോപ്പിൽ ഏറ്റവും കൂടുതൽ മലയാളി കുടിയേറ്റം ഉള്ള ഇംഗ്ലണ്ടിൽ സീറോ മലബാർ സഭക്ക് ഗ്രെയിറ്റ് ബ്രിട്ടൻ രൂപത അനുവദിച്ചതിനു പിന്നാലെ  സീറോ മലങ്കര വിശ്വാസികൾക്കായി അപ്പോസ്തലിക് വിസിറ്റേറ്ററെയും നിയമിച്ചു .​​​ല​​​ങ്ക​​​ര സു​​​റി​​​യാ​​​നി ക​​​ത്തോ​​​ലി​​​ക്കാ സ​​​ഭ​​​യ്ക്കു പാ​​​റ​​​ശാ​​​ല കേ​​​ന്ദ്ര​​​മാ​​​യി പു​​​തി​​​യ രൂ​​​പ​​​ത സ്ഥാ​​​പി​​​ച്ചു. ര​​​ണ്ടു പു​​​തി​​​യ ബി​​​ഷ​​​പ്പു​​​മാ​​​രെ​​​യും പ്ര​​​ഖ്യാ​​​പി​​​ച്ചു.

അ​​​മേ​​​രി​​​ക്ക​​​യി​​​ലെ മ​​​ല​​​ങ്ക​​​ര ക​​​ത്തോ​​​ലി​​​ക്കാ രൂ​​​പ​​​ത​​​യു​​​ടെ ബി​​​ഷ​​​പ് ഡോ. ​​​തോ​​​മ​​​സ് മാ​​​ർ യൗ​​​സേ​​​ബി​​​യോ​​​സാ​​​ണ് പു​​​തി​​​യ പാറശാല രൂ​​​പ​​​ത​​​യു​​​ടെ പ്ര​​​ഥ​​​മ മെ​​​ത്രാ​​​ൻ. അ​​​മേ​​​രി​​​ക്ക​​​യി​​​ലെ രൂ​​​പ​​​ത​​​യി​​​ൽ വ​​​ന്ന ഒ​​​ഴി​​​വി​​​ലേ​​​ക്കു തി​​​രു​​​വ​​​ല്ല അ​​​തി​​​രൂ​​​പ​​​താ സ​​​ഹാ​​​യമെ​​​ത്രാ​​​ൻ ബി​​​ഷ​​​പ് ഫി​​​ലി​​​പ്പോ​​​സ് മാ​​​ർ സ്റ്റെ​​​ഫാ​​​നോ​​​സി​​​നെ നി​​​യ​​​മി​​​ച്ചു. 

ക​​​ർ​​​ണാ​​​ട​​​ക​​​ത്തി​​​ലെ പു​​​ത്തൂ​​​ർ രൂ​​​പ​​​ത​​​യു​​​ടെ പു​​​തി​​​യ ബി​​​ഷ​​​പ്പാ​​​യി രൂ​​​പ​​​താ അ​​​ഡ്മി​​​നി​​​സ്ട്രേ​​​റ്റ​​​ർ റ​​​വ.​​ഡോ.​​ജോ​​​ർ​​​ജ് കാ​​​ലാ​​​യി​​​ലി​​​നെ​​​യും, സ​​​ഭാ ആ​​​സ്ഥാ​​​ന​​​ത്തു കൂ​​​രി​​​യ ബി​​​ഷ​​​പ്പാ​​​യി തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മേ​​​ജ​​​ർ അ​​​തി​​​രൂ​​​പ​​​താ വി​​​കാ​​​രി ജ​​​ന​​​റാ​​​ൾ റ​​​വ. ഡോ.​​ജോ​​​ണ്‍ കൊ​​​ച്ചു​​​തു​​​ണ്ടി​​​ലി​​​നെ​​​യും നി​​​യ​​​മി​​​ച്ചു. 

ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച പ്ര​​​ഖ്യാ​​​പ​​​ന​​​ങ്ങ​​​ൾ മ​​​ല​​​ങ്ക​​​ര ക​​​ത്തോ​​​ലി​​​ക്കാ സ​​​ഭ​​​യു​​​ടെ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ബ​​​സേ​​​ലി​​​യോ​​​സ് ക്ലീ​​​മി​​​സ് കാ​​​തോ​​​ലി​​​ക്കാ​​​ബാ​​​വ പ​​​ട്ടം സെ​​​ന്‍റ് മേ​​​രീ​​​സ് ക​​​ത്തീ​​​ഡ്ര​​​ലി​​​ൽ ന​​​ട​​​ത്തി. സ​​​ഭ​​​യു​​​ടെ എ​​​പ്പി​​​സ്കോ​​​പ്പ​​​ൽ സൂ​​​ന​​​ഹ​​​ദോ​​​സ് എ​​​ടു​​​ത്ത തീ​​​രു​​​മാ​​​ന​​​ങ്ങ​​​ൾ​​​ക്കു ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ നേരത്തേ സ്ഥി​​​രീ​​​ക​​​ര​​​ണം ന​​​ൽ​​​കിയിരുന്നു.

സെ​​​പ്റ്റം​​​ബ​​​ർ 21 ന് ​​​അ​​​ടൂ​​​രി​​​ൽ ന​​​ട​​​ക്കു​​​ന്ന മ​​​ല​​​ങ്ക​​​ര സ​​​ഭാ സം​​​ഗ​​​മ​​​ത്തി​​​ൽ നി​​​യു​​​ക്ത ബി​​​ഷ​​​പ്പു​​​മാ​​​രു​​​ടെ അ​​​ഭി​​​ഷേ​​​കച​​​ട​​​ങ്ങു ന​​​ട​​​ക്കു​​​മെ​​​ന്നു ക​​​ർ​​​ദി​​​നാ​​​ൾ അ​​​റി​​​യി​​​ച്ചു. സെ​​​പ്റ്റം​​​ബ​​​ർ 23ന് ​​​പാ​​​റ​​​ശാ​​​ല രൂ​​​പ​​​ത​​​യു​​​ടെ ഉ​​​ദ്ഘാ​​​ട​​​നം ന​​​ട​​​ക്കും. ബി​​​ഷ​​​പ് തോ​​​മ​​​സ് മാ​​​ർ അ​​​ന്തോ​​​ണി​​​യോ​​​സ് പൂ​​​ന എ​​​ക്സാ​​​ർ​​​ക്കേ​​​റ്റി​​​ന്‍റെ ഇ​​​ട​​​യ​​​നാ​​​യി നേരത്തേ നി​​​യ​​​മി​​​ത​​​നാ​​​യ​​​ ഒഴിവി ലാണു സ​​​ഭ​​​യു​​​ടെ ആ​​​സ്ഥാ​​​ന​​​മാ​​​യ പ​​​ട്ടം കാ​​​തോ​​​ലി​​​ക്കേ​​​റ്റ് സെ​​​ന്‍റ​​​റി​​​ൽ കൂ​​​രി​​​യാ ബി​​​ഷ​​​പ്പാ​​​യി റ​​​വ.​​ഡോ. ജോ​​​ണ്‍ കൊ​​​ച്ചു​​​തു​​​ണ്ടി​​​ൽ നി​​​യ​​​മി​​​ത​​​നാ​​​കു​​​ന്ന​​​ത്. 
ഇ​​​തി​​​നു പു​​​റ​​​മേ യൂ​​​റോ​​​പ്പി​​​ലെ​​​യും ഓ​​​സ്ട്രേ​​​ലി​​​യ, ന്യൂ​​​സി​​​ല​​​ൻ​​​ഡ് രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെയും മ​​​ല​​​ങ്ക​​​ര ക​​​ത്തോ​​​ലി​​​ക്കാ സ​​​ഭാ വി​​​ശ്വാ​​​സി​​​ക​​​ളു​​​ടെ അ​​​പ്പ​​​സ്തോ​​​ലി​​​ക സ​​​ന്ദ​​​ർ​​​ശ​​​ക ചു​​​മ​​​ത​​​ല​​​യും ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്