Latest News

തടസ്സങ്ങൾ മറികടന്ന ബിനീഷ് ലണ്ടൻ സ്ക്കൂൾ ഓഫ് ഇക്കണോമിക്‌സിൽ വിദ്യാർഥിയായി

2017-08-06 10:07:29am |

കെ ആര്‍ നാരായണനും, ഡോ കെ എന്‍ രാജും പഠിച്ച ലോക പ്രസിദ്ധമായ ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്കനോമോക്സിലേക്ക് ബിനേഷ് എത്തി. ആദിവാസി പശ്ചാത്തലത്തില്‍ നിന്നും വരുന്ന ഒരു വിദ്യാര്ഥിയുടെ അഭിമാനകരമായ നേട്ടമാണിത്. മന്ത്രി എ കെ ബാലന്‍ നേരിട്ട് ഇടപെട്ടു 27 ലക്ഷം രൂപ അനുവദിച്ചിരുന്നു എന്ന് നേരത്തെ വാര്‍ത്ത‍ വന്നിരുന്നു എങ്കിലും അതൊന്നും കിട്ടാതെയാണ് ബിനേഷ് വന്നത്. പക്ഷെ 1.5 ലക്ഷം രൂപ പ്രാരംഭ ചെലവുകള്‍ക്കായി കേരള ഗവ ഇല്‍ നുന്നും ലഭിച്ചിരുന്നു.

. സസക്സ് യൂനിവേര്‍സിറ്റിയും ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്കനോമിക്സും ചേര്‍ന്നുള്ള സംയുക്ത പഠനപദ്ധതിയാണ് ബിനേഷി്ടെതുബ്യൂറോക്രാറ്റുകളുടെ കൊടും ക്രൂരതകള്‍ക്കും ആക്ഷേപങ്ങള്‍ക്കും എതിരെ ജാതി വിവേചനത്തിന് ഇരയായ ബിനേഷ് ബാലന്‍ ഒടുവില്‍ യുദ്ധം ജയിച്ചു. നാല് വര്‍ഷം നീണ്ട ഒറ്റയാള്‍ പോരാട്ടത്തിനൊടുവില്‍ ലണ്ടനിലെത്തിയ കാസര്‍കോട്, കാഞ്ഞങ്ങാട്, കോളിച്ചാലിലെ ബാലന്റെയും, ഗിരിജയുടേയും മകനായ ബിനേഷ് ബാലന്റെ ജീവചരിത്രം ഒരു പാഠപുസ്തകമാണ്. നിസ്സാര കാര്യങ്ങള്‍ക്കൂപോലും അടി പതറുകയും ആത്മ സംഘര്‍ഷവും നിരാശയും അനുഭവപ്പെടുകയും ചെയ്യുന്ന ആയിരക്കണക്കിന് പേര്‍ക്ക് പ്രചോദനമാണ് ബിനേഷ്
.
ഇന്ത്യയുടെ മുന്‍ രാഷ്ട്രപതി കെ.ആര്‍. നാരായണന്‍ പഠനം നടത്തിയ ലണ്ടന്‍ സ്‌ക്കൂള്‍ ഓഫ് എക്കണോമിക്‌സില്‍ എം.എ. അന്ത്രോപോളജിയില്‍ പ്രവേശനം നേടിയിട്ടും അധികാരികളുടെ നിഷേധാത്മക സമീപനം കൊണ്ട് നീതി നിഷേധിക്ക പ്പെട്ട ബിനേഷ് ഒരേ സമയം പട്ടിണിയോടും, ബ്യൂറോക്രസിയോടും ഒറ്റക്ക് പോരാടു കയായിരുന്നു

2007ല്‍ പത്താം ക്ലാസ് പാസ്സായ ബിനേഷ് ബാലന്‍ സാങ്കേതിക വിദ്യയോടുള്ള താല്‍പര്യം മൂലം പ്ലസ് ടൂവിന് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന് തെരഞ്ഞെടുത്ത് പഠിച്ചു. പിന്നീട് ബി.എസ്.സി. നെറ്റ് വര്‍ക്ക് എഞ്ചിനിയറിംങ് പഠിക്കണമെന്നായിരുന്നു ആഗ്രഹം. ബാഗ്ലൂരിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ പ്രവേശനം നേടിയെങ്കിലും ഫീസ് അടക്കാന്‍ ഇല്ലാത്തതിനാല്‍ പഠിക്കാന്‍ കഴിഞ്ഞില്ല. അച്ഛന്‍ ബാലനും, അമ്മ ഗിരിജയും കടുത്ത ഇടതുപക്ഷ അനുഭാവികളായതിനാല്‍ ഈ ആവശ്യം ഉന്നയിച്ച് പി. കരുണാകരന്‍ എം.പിയെ സമീപിച്ചെങ്കിലും മറ്റൊരു പാര്‍ട്ടി പ്രവര്‍ത്തകന്‍ ഇടപെട്ട് ആനുകൂല്യം തടഞ്ഞു.

രാജപുരത്ത് പയസ്സ് ടെന്‍ത്ത് കോളേജില്‍ ബി.എ. ഡവലപ്പ്‌മെന്റ് എക്കണോമിക്‌സിന് ചേര്‍ന്നു. ഡിഗ്രി പഠനത്തിനിടെ തന്നെ കേരള യൂണിവേഴ്‌സിറ്റി ക്യാമ്പസ്സിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇന്‍ കേരളയില്‍ എം.ബി.എ. പ്രവേശന പരീക്ഷ എഴുതി അഡ്മിഷന്‍ നേടി. പട്ടിക വര്‍ഗ്ഗക്കാര്‍ക്കുള്ള സംവരണ വിഭാഗത്തിലായിരുന്നു പ്രവേശനം. റിസര്‍വേഷന്‍ സീറ്റില്‍ പ്രവേശനം നേടിയതിനാല്‍ മറ്റുവിദ്യാര്‍ത്ഥികളെ പോലെയായിരുന്നില്ല ബിനേഷിനോട് പെരുമാ റിയിരുന്നത്. ആദിവാസിയായി മുദ്രകുത്തി ഒരു വിവേചനം അദ്ധ്യാപകര്‍ കാട്ടിയിരുന്നു

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥരുടെ ക്രൂരത കാരണം നീതി നിഷേധിക്കപ്പെട്ട ബിനേഷ് ബാലന്റെ ഫയലില്‍ ചുവപ്പു നാടകള്‍ ഇനിയും അഴിഞ്ഞില്ല. എങ്കിലും പുതിയ കോഴ്‌സില്‍ കേന്ദ്ര സ്‌കോളര്‍ ഷിപ്പോടെ കേരളത്തില്‍ നിന്നുള്ള ആദ്യ പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥിയായി ബിനേഷ് ബാലന്‍ ലണ്ടനിലെത്തി. കാസര്‍കോട്, കാഞ്ഞങ്ങാട് കോളിച്ചാ ലില്‍ മാവിലന്‍ സമുദായത്തില്‍പെട്ട ബാലന്റെയും ഗിരിജയുടെയും മകനായ ബിനേഷ് ലണ്ടന്‍ സ്‌ക്കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ എം.എ. ആന്തോപ്പോളജിയില്‍ പ്രവേശനം നേടിയാണ് ശനിയാഴ്ച വൈകുന്നേര ത്തോടെ ലണ്ടനിലെത്തിയത്. നാലു വര്‍ഷത്തെ ഒറ്റയാള്‍ പോരാട്ടത്തിനൊടുവില്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ നാഷണല്‍ ഓവര്‍സീസ് സ്‌കോളര്‍ഷിപ്പ് നേടുന്ന കേരളത്തില്‍ നിന്നുള്ള ആദ്യ പട്ടിക വര്‍ഗ്ഗക്കാരനെന്ന ബഹുമതിയോടെയാണ് ലണ്ടനിലേക്ക് പറന്നത്.