Latest News

യാത്രക്കാരെ കയറ്റാന്‍ എയര്‍ഹോസ്റ്റസ്മാരെ നഗ്നരാക്കി വിമാന കമ്പനി! നടപടിക്കെതിരേ വനിതാ സംഘടനകള്‍, വിലകുറഞ്ഞ പരസ്യമെന്ന് വിമര്‍ശനം

2017-08-07 03:08:34am |

ലണ്ടന്‍: വ്യേമയാന മേഖലയിലെ മത്സരം കൂടിയപ്പോള്‍ പല വിമാന കമ്പനികളും നഷ്ടത്തിലായി. മത്സരത്തില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയാതായതോടെ പല കമ്പനികളും ഏത് അടവും സ്വീകരിക്കുന്ന അവസ്ഥ വരെയെത്തി. പലരും തങ്ങളുടെ യാത്രക്കാര്‍ക്ക് സൗജന്യ ടിക്കറ്റുളും ഇളവുകളും കൊടുക്കുമ്പോള്‍ കസാഖ്‌സ്ഥാന്‍ ട്രാവല്‍ കമ്പനി അവയെയൊക്കെ വെല്ലുന്ന സമീപനവുമായാണ് എത്തിയിരിക്കുന്നത്.

വിപണന തന്ത്രമെന്ന നിലയ്ക്ക് എയര്‍ ഹോസ്റ്റസ്മാരെ നഗ്നരാക്കിയാണ് പരസ്യത്തില്‍ എത്തിച്ചിരിക്കുന്നത്. ഏഴ് എയര്‍ഹോസ്റ്റസുകളാണ് പരസ്യത്തിലെത്തിയത്. കഴുത്തിലെ ടൈയും തൊപ്പിയുമപയോഗിച്ചാണ് ഇവര്‍ നഗ്നത മറച്ചിരിക്കുന്നത്. ഈ പരസ്യം സ്ത്രീ ശരീരത്തെ കച്ചവടമാക്കുകയാണെന്നും, സ്ത്രീത്വത്തെ അപമാനിക്കുകയാണെന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നു.

എന്നാല്‍ പൈലറ്റുമാരെ ഉപയോഗിച്ചും സമാനമായ രീതിയില്‍ പരസ്യം പുറത്തു വിട്ടു. ഇതോടെ ലൈംഗികത ഉപയോഗിച്ച് ജനങ്ങളെ ആകര്‍ഷിക്കാനുള്ള വിലകുറഞ്ഞ സമീപനമാണ് കമ്പനിയുടേതെന്ന തരത്തിലും വിമര്‍ശനങ്ങള്‍ മാറി.