Latest News

പോസ്റ്റ്മാന്റെ വേഷത്തില്‍ ചെന്ന് വീടുകയറി ആക്രമണം! യുകെയില്‍ ഏഷ്യക്കാരെ ലക്ഷ്യമിട്ടുള്ള ആസിഡ് ആക്രമണങ്ങള്‍ പെരുകുന്നു

2017-08-09 03:34:59am |

ല​ണ്ട​ന്‍: വ​ര്‍ധി​ച്ചു​വ​രു​ന്ന ആ​സി​ഡ് ആ​ക്ര​മ​ണ ഭീ​തി​യി​ല്‍ ക​ഴി​യു​ക​യാ​ണ് ല​ണ്ട​നി​ലെ ഏ​ഷ്യ​ന്‍ വം​ശ​ജ​ര്‍. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​ക്ക​കം ഏ​ക​ദേ​ശം പ​ത്തോ​ളം ആ​സി​ഡ് ആ​ക്ര​മ​ണ​ങ്ങ​ളാ​ണ് ഏ​ഷ്യ​ന്‍ വം​ശ​ജ​ര്‍ തി​ങ്ങി​ത്താ​മ​സി​ക്കു​ന്ന ഈ​സ്​​റ്റ്​ ല​ണ്ട​നി​ല്‍ ന​ട​ന്ന​ത്. സൈ​ക്കി​ള്‍ യാ​ത്ര​ക്കാ​ര്‍, കാ​ല്‍ന​ട യാ​ത്ര​ക്കാ​ര്‍ തു​ട​ങ്ങി ഗ​ര്‍ഭി​ണി​യാ​യ സ്ത്രീ​വ​രെ ആ​സി​ഡ് ആ​ക്ര​മ​ണ​ത്തി​​െൻറ ഇ​ര​ക​ളി​ല്‍പെ​ടും. ക​ഴി​ഞ്ഞ വ​ർ​ഷം റി​പ്പോ​ര്‍ട്ട്‌ ചെ​യ്യ​പ്പെ​ട്ട നാ​നൂ​റി​ല​ധി​കം ആ​ക്ര​മ​ണ​ങ്ങ​ളും റി​പ്പോ​ര്‍ട്ട്‌ ചെ​യ്യ​പ്പെ​ട്ട​ത് ഏ​ഷ്യ​ക്കാ​രി​ലാ​ണെ​ന്ന​ത്​​ ഏ​ഷ്യ​ക്കാ​ര്‍ക്കി​ട​യി​ല്‍ ആ​ശ​ങ്ക ഉ​ണ​ർ​ത്തു​ന്ന​തി​നു കാ​ര​ണ​മാ​യി​ട്ടു​ണ്ട്. 

ല​ണ്ട​ന്‍ കേ​ന്ദ്രീ​ക​രി​ച്ചു പ്ര​വ​ര്‍ത്തി​ക്കു​ന്ന ക്രി​മി​ന​ല്‍ സം​ഘ​ങ്ങ​ളാ​ണ് അ​ക്ര​മ​ത്തി​നു പി​ന്നി​ലെ​ന്നാ​ണ് ല​ണ്ട​​െൻറ ക്ര​മ​സ​മാ​ധാ​ന ചു​മ​ത​ല​യു​ള്ള സ്കോ​ട്ട്​​ല​ൻ​ഡ്​ യാ​ര്‍ഡ്‌ പൊ​ലീ​സി​​െൻറ പ​ക്ഷം. എ​ന്നാ​ല്‍, അ​ക്ര​മ​ങ്ങ​ള്‍ക്ക്‌ പി​ന്നി​ല്‍ വം​ശീ​യ കാ​ര​ണ​ങ്ങ​ള്‍ ഉ​ണ്ടോ​യെ​ന്നാ​ണ് കു​ടി​യേ​റ്റ സ​മൂ​ഹ​ത്തി​​െൻറ പേ​ടി. 

ത​പാ​ല്‍ വി​ത​ര​ണ​ക്കാ​ര​​െൻറ വേ​ഷ​ത്തി​ല്‍ വീ​ടു​ക​ളി​ലെ​ത്തി ആ​സി​ഡ് സ്പ്രേ ​ചെ​യ്തു ക​ട​ന്നു ക​ള​ഞ്ഞ​താ​ണ് ഏ​റ്റ​വും അ​ടു​ത്ത് ന​ട​ന്ന സം​ഭ​വം. സ​മ്മ​ര്‍ അ​വ​ധി​ക്കാ​ല​ത്ത്‌ ല​ണ്ട​ന്‍ സ​ന്ദ​ര്‍ശി​ക്കാ​നെ​ത്തു​ന്ന പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് വി​നോ​ദ​സ​ഞ്ചാ​രി​ക​ളും ആ​സി​ഡ് ആ​ക്ര​മ​ണ​ത്തി​നു ഇ​ര​യാ​കു​മോ എ​ന്ന ഭീ​തി​യി​ലാ​ണ്‌ അ​ധി​കാ​രി​ക​ള്‍. 
ആ​സി​ഡ് ആ​ക്ര​മ​ണ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു പ​ത്തോ​ളം പേ​രെ പൊ​ലീ​സ് ല​ണ്ട​​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍നി​ന്ന്​ അ​റ​സ്​​റ്റ്​ ചെ​യ്തി​ട്ടു​ണ്ട്. ആ​സി​ഡ് ആ​ക്ര​മ​ണ​ങ്ങ​ള്‍ക്കെ​തി​രെ ജ​ഗ​രൂ​ക​രാ​യി​രി​ക്കാ​ന്‍ പൊ​ലീ​സ് ജ​ന​ങ്ങ​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ആ​ക്ര​മ​ണ​ത്തി​​െൻറ ഇ​ര​ക​ളെ സം​ഭ​വ​സ്ഥ​ല​ത്തു​െ​വ​ച്ചു​ത​ന്നെ  ചി​കി​ത്സി​ക്കാ​ന്‍ സ്കോ​ട്​​ല​ൻ​ഡ്​ യാ​ര്‍ഡ്‌ ആ​യി​രം ആ​സി​ഡ് ചി​കി​ത്സ കി​റ്റു​ക​ള്‍ പൊ​ലീ​സു​കാ​ര്‍ക്കി​ട​യി​ല്‍ വി​ത​ര​ണം ചെ​യ്തി​ട്ടു​ണ്ട്.